മാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പം മോഹന്‍ലാലും ടൊവിനോയും ഇന്ദ്രജിത്തും! വൈറലായി താരങ്ങളുടെ ചിത്രങ്ങള്‍

By Midhun Raj

അങ്ങനെ വീണ്ടുമൊരു ലോക മാതൃദിനം കൂടി വന്നെത്തിയിരിക്കുകയാണ്. വിലമതിക്കാനാകാത്ത അമ്മമാരുടെ സ്‌നേഹത്തിനും കരുതലിനും ആദരം പകരാന്‍ ലോകം ഒന്നിച്ച് ചേരുകയാണ് ഈ ദിനത്തില്‍. മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് എല്ലാ വര്‍ഷവും ലോക മാതൃദിനമായി ആചരിക്കാറുളളത്.

നമ്മളെ നമ്മളാക്കിയവര്‍ക്ക് സ്‌നേഹം മാത്രം എന്നും തിരിച്ചുനല്‍കുക എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടി ഈ ദിനം നല്‍കുന്നുണ്ട്. അമ്മമാര്‍ക്ക് ആശംസകള്‍ നേര്‍ന്നും അവര്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടും സമൂഹ മാധ്യമങ്ങളില്‍ അധിക പേരും എത്തിയിരുന്നു. എല്ലാവരും അമ്മയ്‌ക്കൊപ്പമുളള തങ്ങളുടെ പഴയകാല ചിത്രവും മറ്റും പങ്കുവെച്ചായിരുന്നു എത്തിയിരുന്നത്. നടന്‍ മോഹന്‍ലാല്‍ അടക്കമുളളവരും അമ്മമാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു.

മോഹന്‍ലാലിന്റെ പോസ്റ്റ്

അമ്മ ശാന്തകുമാരിയ്‌ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ലാലേട്ടന്‍ എത്തിയിരുന്നത്. അമ്മയുടെ കരുതലിനെയും സ്‌നേഹത്തെക്കുറിച്ചുമെല്ലാം മുന്‍പ് മോഹന്‍ലാല്‍ തന്നെ സംസാരിച്ചിട്ടുണ്ട്. മുന്‍പെഴുതിയ ഒരു ബ്ലോഗില്‍ തന്റെ അമ്മയെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. അമ്മയുടെ ചിത്രത്തിനൊപ്പം ലോകത്തുളള മറ്റെല്ലാ അമ്മമാര്‍ക്കെല്ലാം ഈ ദിനത്തില്‍ എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ടായിരുന്നു നടന്‍ എത്തിയിരുന്നത്.

ഉണ്ണി മുകുന്ദന്‍

യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനും അമ്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ട് എത്തിയിരുന്നു. ഉണ്ണിയ്ക്കും അമ്മയ്ക്കുമൊപ്പം സഹോദരിയും ഉണ്ടായിരുന്നു ചിത്രത്തില്‍. ഗുജറാത്തില്‍ ജനിച്ചു വളര്‍ന്ന് ഉണ്ണി സിനിമാ മോഹവുമായിട്ടാണ് കേരളത്തിലേക്ക് വണ്ടിക്കയറിയത്. പിന്നീട് നടന്‌റെ കുടുംബം കേരളത്തില്‍ സ്ഥിര താമസമാക്കുകയായിരുന്നു.

ജാന്‍വി കപൂര്‍

ശ്രീദേവിക്കൊപ്പമുളള തന്റെ ചെറുപ്പകാല ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ജാന്‍വി കപൂര്‍ എത്തിയിരുന്നത്. അമ്മ വിട പറഞ്ഞ ശേഷമാണ് വീണ്ടുമൊരു മാതൃദിനം വന്നെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ദുബായില്‍ വെച്ച് ശ്രീദേവിയുടെ അന്ത്യം. "അമ്മ പറയുന്നത് കേള്‍ക്കൂ. അവരെ സംരക്ഷിക്കൂ, ഈ ലോകത്തിലെ എല്ലാ സ്‌നേഹവും
അവര്‍ക്ക് കൊടൂക്കൂ. എല്ലാവര്‍ക്കും മാതൃ ദിനാശംസകള്‍ എന്നായിരുന്നു ജാന്‍വി കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.

അനുപമ

പ്രേമത്തിലൂടെ ശ്രദ്ധേയയായ അനുപമ പരമേശ്വരനും അമ്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ട് എത്തിയിരുന്നു. അമ്മ സുനിത പരമേശ്വരനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി എത്തിയിരുന്നത്. സ്വന്തം അമ്മയ്ക്കും ലോകത്തുളള എല്ലാ അമ്മമാര്‍ക്കുമായിട്ടാണ് അനുപമ പരമേശ്വരന്‍ മാതൃദിന ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നത്.

ദിവ്യ ഉണ്ണി

മലയാളത്തില്‍ ഒരു കാലത്ത് തിളങ്ങിനിന്ന നടി ദിവ്യ ഉണ്ണിയും മാതൃദിന ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. അമ്മ ഉമ ടീച്ചറിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരുന്നത്. എല്ലാവരുടെയും ഉമ ടീച്ചര്‍ എന്റെ ഉമ അമ്മ. എന്റെ ജീവിതത്തിലെ ആദ്യത്തെയും ഇപ്പോഴുമുളള പ്രചോദനം. അമ്മയുടെ മകളായിരിക്കാനുളള ഈ അനുഗ്രഹത്തിന് എന്നും കൃതഞ്ജതയുളളവളായിരിക്കും. ഫേസ്ബുക്കില്‍ ദിവ്യ ഉണ്ണി കുറിച്ചു.

ടൊവിനോയുടെ പോസ്റ്റ്

അമ്മയ്‌ക്കൊപ്പം പാര്‍വതി

ഇന്ദ്രജിത്തിന്റെ പോസ്റ്റ്

പേര്‍ളി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X