അമ്മദിനത്തില്‍ പ്രിയതാരങ്ങള്‍ അമ്മമാരോടൊപ്പം

By Meera Balan

അമ്മയുടെ സ്‌നേഹത്തിന് പകരം വയ്ക്കാന്‍ ഈ ലോകത്ത് മറ്റൊന്നും തന്നെയില്ല. അമ്മമാരെ സ്‌നേഹിയ്ക്കുന്ന എല്ലാ മക്കളും അമ്മമാര്‍ക്കായി സമര്‍പ്പിയ്ക്കുന്ന ദിനമാണ് മദേഴ്‌സ് ഡേ. അമ്മിഞ്ഞപ്പാലിനെക്കാള്‍ മധുരമാണ് അമ്മ എന്നുച്ചരിയ്ക്കുമ്പോള്‍.

രാജാവായാലും പിച്ചക്കാരനായാലും അമ്മ അമ്മതന്നെയാണ്. മലായാളത്തിലെ താരങ്ങള്‍ക്കിടയിലും ഉണ്ട് ചില അമ്മക്കുട്ടികള്‍. മോഹന്‍ലാല്‍ മുതല്‍ പൃഥ്വിരാജ് വരെയുള്ള താരങ്ങള്‍ അമ്മമാരൊടൊപ്പം നിഴല്‍പോലെ നടക്കാനാഗ്രഹിയ്ക്കുന്നവരാണ്. മലയാളത്തിലെ ചില പ്രിയതാരങ്ങള്‍ അവരുടെ അമ്മമാരൊടൊപ്പമുള്ള ചിത്രങ്ങള്‍ ഇതാ...

മോഹന്‍ലാല്‍

പ്രിയപ്പെട്ട അമ്മമാരോടൊപ്പം താരങ്ങള്‍

അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞു... ഈ പാട്ടിലൂടെ മലയാളത്തിലെ എല്ലാ അമ്മമാരെയും കണ്ണ് നനയിച്ച മോഹന്‍ലാലിന്റെ അമ്മ ശാന്താകുമാരിയാണ് ചിത്രത്തില്‍. തന്റെ ജീവിതത്തില്‍ അമ്മ ചെലുത്തിയ സ്വാധീനത്തെപ്പറ്റി പറയുമ്പോഴെല്ലാം മോഹന്‍ലാലിന്റെ വാക്കുകളില്‍ അമ്മയോടുള്ള സ്‌നേഹം പ്രകടമാണ്.

മുകേഷ്

പ്രിയപ്പെട്ട അമ്മമാരോടൊപ്പം താരങ്ങള്‍

പൊതുവേദികളിലെല്ലാം ഈ അമ്മ മകനെപ്പറ്റി പറയും. എന്റെ ഏത് ആഗ്രഹവും ഞാന്‍ പറയേണ്ട താമസമേയുള്ളൂ എന്റെ മകന്‍ സാധിച്ച് തരും. മുകേഷിനെപ്പറ്റി ഒരു പരിപാടിയ്ക്കിടെ അമ്മ വിജയകുമാരി പറഞ്ഞ വാക്കുകളാണിത്. മകേഷ് അമ്മയോടൊപ്പം

 ഇന്ദ്രജിത്തും പൃഥ്വിരാജും

പ്രിയപ്പെട്ട അമ്മമാരോടൊപ്പം താരങ്ങള്‍

താരകുടുംബമാണല്ലോ പൃഥ്വിയുടേത്. ഇന്ദ്രജിത്തും പൃഥ്വിരാജും അമ്മ മല്ലിക സുകുമാരനൊപ്പം

 വിനുമോഹന്‍

പ്രിയപ്പെട്ട അമ്മമാരോടൊപ്പം താരങ്ങള്‍

യുവ നടന്‍ വിനു മോഹന്‍ അമ്മയോടും ഭാര്യയോടും സഹോദരനുമൊപ്പം

 കാവ്യ മാധവന്‍

പ്രിയപ്പെട്ട അമ്മമാരോടൊപ്പം താരങ്ങള്‍

മലയാളത്തിന്റെ പ്രിയനായിക കാവ്യമാധവന്‍ ശ്യാമള മാധവനൊപ്പം ക്ഷേത്ര ദര്‍ശനത്തിനിടെ

നവ്യനായര്‍

പ്രിയപ്പെട്ട അമ്മമാരോടൊപ്പം താരങ്ങള്‍

നവ്യനായര്‍ അമ്മ വീണ നായര്‍ക്കൊപ്പം. നവ്യയുടെ വിവാഹദിനത്തിലെടുത്ത ചിത്രം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X