For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞിട്ട് 8 ദിവസമേ ആയുള്ളു; അഭിമുഖത്തിനിടെ ഭാര്യയോട് വഴക്കിട്ട് ഇറങ്ങി പോയി ജിത്തു, വീഡിയോ വൈറല്‍

  |

  മൗനരാഗം സീരിയലിലെ നായക വേഷത്തില്‍ തിളങ്ങി നില്‍ക്കുകയാണ് നടന്‍ ജിത്തു വേണുഗോപാല്‍. ഇതിന് പുറമേ സ്റ്റാര്‍ മാജിക്കിലും സജീവ സാന്നിധ്യമായിരുന്നു താരം. അങ്ങനെ പ്രേക്ഷക പ്രശംസ നേടി നില്‍ക്കുന്നതിനിടയിലാണ് സീരിയലില്‍ ഒന്നിലധികം തവണ ജിത്തുവിന്റെ കഥാപാത്രം കല്യാണം കഴിക്കുന്നത്.

  പിന്നാലെ യഥാര്‍ഥ ജീവിതത്തിലും കല്യാണം കഴിച്ചു. ഇപ്പോള്‍ ജിത്തുവിന്റെ വീട്ടില്‍ പോയി ഭാര്യയെയും കുടുംബാംഗങ്ങളെയും പരിചയപ്പെടുത്തുകയാണ് അവതാരക ലക്ഷ്മി നക്ഷത്ര. തന്റെ വീട്ടില്‍ നിന്നും നടന്ന് പോകാവുന്ന ദൂരത്തിലാണ് ജിത്തുവിന്റെ വീട് എന്ന് പറഞ്ഞാണ് ലക്ഷ്മി ഇറങ്ങിയത്. എന്നാല്‍ ഒടുവില്‍ അതൊരു അടിപിടിയില്‍ എത്തിയതാണ് കഥയിലെ ട്വിസ്റ്റ്.

  Also Read: മറ്റൊരുത്തിയെ കണ്ടപ്പോള്‍ എന്നെ ഉപയോഗിച്ച് ഉപേക്ഷിച്ചു! താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച നടിമാര്‍

  തൃശൂര്‍ കൂര്‍ക്കഞ്ചേരിയെ കുറിച്ച് സ്ഥിരം വാചാലയാവാറുള്ള താരമാണ് ലക്ഷ്മി നക്ഷ്ത്ര. തന്റെ വീടിന് അടുത്ത് തന്നെയാണ് ജിത്തുവിന്റെ വീടും. ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ അവനെ കണ്ടിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ജിത്തു വായിനോക്കാനായി കലുങ്കിന്റെ മുകളില്‍ വന്നിരിക്കാറുള്ളതടക്കം കഥകള്‍ ലക്ഷ്മി പറഞ്ഞിരുന്നു. ഒടുവില്‍ ജിത്തുവിന്റെ വീട്ടിലേക്ക് എത്തുകയും കുടുംബാംഗങ്ങളെ പരിചയപ്പെടുകയുമൊക്കെ ചെയ്തു.

  Also Read: ഭക്ഷണം വിളമ്പാതെ മാറ്റി നിര്‍ത്തി; സിനിമാ ലൊക്കേഷനില്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് കൊച്ചു പ്രേമന്‍ പറഞ്ഞത്

  ശേഷം നവദമ്പതിമാര്‍ക്കായി കാന്‍ഡില്‍ നൈറ്റ് ഡിന്നറാണ് ലക്ഷ്മി ഒരുക്കിയത്. ഇതിനൊപ്പം രണ്ടാളുടെയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്നുണ്ട്. വിവാഹം കഴിഞ്ഞ് എട്ടാമത്തെ ദിവസമാണെന്നും ഇതുവരെയുള്ളതൊക്കെ മനോഹരമാണെന്നും താരങ്ങള്‍ പറയുന്നു. വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതിന്റെ വിഷമം മാത്രമേ ഉള്ളുവെന്നാണ് ജിത്തുവിന്റെ ഭാര്യ കാവേരി പറയുന്നത്. എംബിഎ പഠിച്ച് ജോലി ചെയ്യുകയായിരുന്നെങ്കിലും ഇപ്പോള്‍ അതില്ലെന്നാണ് കാവേരി പറഞ്ഞത്.

  ജിത്തുവിന്റെ സീരിയല്‍ ഞാന്‍ കാണാറില്ലായിരുന്നു. റിലേഷനിലായ സമയം മുതല്‍ സീരിയല്‍ കാണാന്‍ തുടങ്ങിയെന്ന് കാവേരി പറയുമ്പോള്‍ മുഴുവന്‍ എപ്പിസോഡും കാണാന്‍ ഞാന്‍ പറയാറില്ല, എന്റെ ഭാഗം മാത്രം കണ്ടാല്‍ മതിയെന്നാണ് ജിത്തു പറയാറുള്ളത്. ഭര്‍ത്താവിന്റെ അമ്മ എന്റെ അമ്മയെ പോലെയാണ്, അമ്മായിയമ്മ എന്നില്ല. ജിത്തുവിന്റെ വീട്ടിലെ എല്ലാവരും നല്ലവരാണെന്ന് കാവേരി പറയുന്നു.

  പ്രണയകഥയെ കുറിച്ച് കാവേരിയാണ് സംസാരിച്ചത്. ഏട്ടന്റെ ഫാമിലി മസ്‌ക്കറ്റിലാണ്. എന്റെ ചേച്ചിയുടെ ഭര്‍ത്താവും അവിടെയാണ്. അവര് തമ്മിലൊരു കണക്ഷനുണ്ടായിരുന്നു. അങ്ങനെയാണ് ജിത്തുവുമായി പരിചയപ്പെട്ടത്. ഫോണിലൂടെ സംസാരിച്ചു. പിന്നെ ആദ്യം പ്രൊപ്പോസ് ചെയ്തത് ജിത്തുവാണ്. കാവേരിയുടെ അമ്മയ്ക്ക് ആദ്യം ഇത് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ജിത്തു പറഞ്ഞു. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊക്കെ സംശയം തോന്നി. അവരെന്നെ സീരിയലില്‍ കണ്ടിട്ടുണ്ടായിരുന്നു.

  വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ അമ്മയ്ക്ക് മനസിലായി. ശേഷം ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രൊപ്പോസലിന് മറുപടി കൊടുത്തത്. വീട്ടുകാരെല്ലാം ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് ജിത്തുവിന്റേത്. ഞങ്ങള്‍ ഇടയ്ക്ക് വഴക്കൊക്കെ കൂടാറുണ്ട്, 10 മിനിറ്റിനുള്ളില്‍ അത് തീരുകയും ചെയ്യുമെന്ന് കാവേരി പറഞ്ഞു.

  ഇതിനിടയില്‍ കാവേരിയും ജിത്തുവും തമ്മില്‍ വഴക്കായി. ഭാര്യയുടെ കൈയ്യില്‍ തട്ടിയിട്ട് സമയം വൈകിയെന്നും തിരുവനന്തപുരത്തേക്ക് പോവേണ്ടതല്ലേ എന്നും ജിത്തു ചോദിക്കുന്നു. എന്റെ കൈയ്യില്‍ വാച്ചില്ലെന്ന് കാവേരി പറയുമ്പോള്‍ നീ വരണ്ടെന്ന് പറഞ്ഞ് ജിത്തു ചൂടാവുന്നു. ഇതോടെ കാവേരി കരച്ചിലായി. ബാക്കി പിന്നെ ചെയ്യാമെന്ന് പറഞ്ഞ് പെട്ടെന്ന് ജിത്തു പുറത്തേക്ക് ഇറങ്ങി പോയി. ഭാര്യയോട് ഓട്ടോയില്‍ വരാനും പറഞ്ഞു. ഇതോടെ വീഡിയോ അവസാനിക്കുകയാണെങ്കിലും ഇതൊരു പ്രാങ്കാണെന്നാണ് ആരാധകര്‍ പറയുന്നത്.

  Read more about: actor
  English summary
  Mouna Raagam Serial Fame Jithu Venugopal's Prank Video With Lakshmi Nakshathra Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X