For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിനക്ക് കിട്ടിയതൊരു നിധിയാണ്, ഞാൻ ആദ്യമൊക്കെ അഭിനയിക്കാൻ പോകുന്നത് ഭാര്യക്ക് ഇഷ്ടമില്ലാരുന്നെന്ന് കാർത്തിക്

  |

  മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നാണ് മൗനരാഗം. ഊമയായ കല്യാണി എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പരമ്പരയുടെ ആരാധകർക്ക് മുഖ്യ കഥാപാത്രങ്ങൾ കഴിഞ്ഞാൽ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാണ്. മാനസിക വളർച്ച കുറഞ്ഞ കഥാപാത്രമാണ് ബൈജുവിൻ്റേത്. കോഴിക്കോട് സ്വദേശിയായ കാർത്തിക് പ്രസാദ് ആണ് മൗനരാ​ഗത്തിലെ ബൈജുവായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

  2006 -2007 കാലഘട്ടം മുതൽ അഭിനയരം​ഗത്ത് ഉണ്ടെങ്കിലും മൗനരാ​ഗത്തിലൂടെയാണ് പ്രേക്ഷകർ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. മൗനരാഗത്തിൽ 3 ദിവസത്തെ ഷൂട്ടിനായാണ് ആദ്യം വിളിച്ചത്. ഷൂട്ടിം​ഗ് ലൊക്കേഷനിൽ വന്ന് കഥാപാത്രത്തെ അവതരിപ്പിച്ച് തിരികെ പോന്നു. അവിടെ ആ കഥാപാത്രം കഴിഞ്ഞെന്ന് കരുതിയതാണ്.

  പക്ഷെ സീരിയലിൻ്റെ അടുത്ത ഷെഡ്യൂൾ ആയപ്പോഴേക്കും വീണ്ടും വിളി വന്നു. കഥാപാത്രം എല്ലാവർക്കും ഇഷ്ടമായി. ഇനി അങ്ങോട്ട് തുടർന്നും വേണമെന്ന് പറഞ്ഞു. അത് ഭയങ്കര സന്തോഷമുള്ള നിമിഷമായിരുന്നു, കാർത്തിക് പങ്കുവെച്ചു.

  ഇപ്പോഴിതാ സീരിയലിൽ അഭിനയിക്കാൻ വരുന്നത് ഭാര്യക്ക് ഇഷ്ടമായിരുന്നില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കാർത്തിക്. എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ഭാര്യക്ക് ആദ്യകാലത്ത് താൻ അഭിനയിക്കാൻ വരുന്നത് ഇഷ്ടമായിരുന്നില്ല എന്ന് തുറന്ന് പറഞ്ഞത്.

  'വിവാഹ ശേഷമാണ് കാർത്തിക് അഭിനയ രം​ഗത്തേക്ക് വരുന്നത്. ആദ്യകാലത്ത് അത്ര ഇഷ്ടം ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇഷ്ടപ്പെട്ട് തുടങ്ങിയത്. പുള്ളി നന്നായി അഭിനയിക്കും എന്ന് മനസ്സിലായത് അപ്പോഴാണ്. സിനിമ എന്താണ് സീരിയൽ എന്താണ് എന്നൊന്നും ആദ്യം അറിയില്ലായിരുന്നു. പിന്നീട് ഇഷ്ടക്കുറവ് ഒക്കെ മാറി. ഇപ്പോൾ അഭിനയരം​ഗത്തുള്ളത് സന്തോഷമാണ്', കാർത്തികിൻ്റെ ഭാര്യ ശ്രീരഞ്ജിനി പറഞ്ഞു.

  'ആരതിയുമായി എനിക്ക് ഇഷ്ടമുണ്ടെങ്കിൽ പ്രശ്നമുണ്ടോ?, സെലിബ്രിറ്റി എന്ന വിളി ഒരു ചമ്മലാണ്'; റോബിൻ

  'നിനക്ക് കിട്ടിയൊരു നിധിയാണ് ഞാൻ എന്ന് ഇവളോട് ഇടക്ക് പറയാറുണ്ട്. സാധാരണ ജോലിയുള്ള ആളെ കല്യാണം കഴിച്ചെങ്കിലും വർഷങ്ങൾ കഴിയുമ്പോൾ നീ ഒരു താരത്തിൻ്റെ ഭാര്യ ആവില്ലേ എന്നായിരുന്നു ആദ്യമൊക്കെ ഭാര്യയോട് പറയുന്നത്', കാർത്തിക് പറഞ്ഞു.

  പുരാണ സീരിയലുകളിലാണ് ആദ്യ കാലത്തെ മിക്കവേഷങ്ങളും കാർത്തിക് അഭിനയിച്ചത്. 2006ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാർച്ചയിലാണ് ആദ്യമായി കാർത്തിക്ക് ഒരു കഥാപാത്രം ചെയ്യുന്നത്. ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രം ചെറിയ രീതിയിൽ ക്ലിക്കായതോടെ പിന്നീട് അങ്ങോട്ട് അത്തരം കഥാപാത്രങ്ങളായിരുന്നു അധികവും തേടിയെത്തിയത്. സ്വാമി അയ്യപ്പൻ, ശ്രീ ഗുരുവായൂരപ്പൻ തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു. അന്നൊന്നും ഷർട്ടിട്ട് അഭിനയിക്കാനുള്ള ഭാഗ്യം കാർത്തിക്കിന് ഉണ്ടായിട്ടില്ല.

  'ആറ് വർഷത്തോളം സ്നേഹിച്ചു, ശാരീരികമല്ലാത്ത മാനസീകമായിട്ടുള്ള പ്രണയം'; സാന്ത്വനത്തിലെ സേതു പറയുന്നു!

  ജന്മനായുള്ള വിക്ക് കാരണം കേട്ടിട്ടുള്ള പരിഹാസങ്ങളെക്കുറിച്ചും പരിപാടിയിലൂടെ പറഞ്ഞു. 'എന്നോട് പല കൂട്ടുകാരും പറഞ്ഞിട്ടുണ്ട് നിനക്ക് ഒരിക്കലും ഡബ്ബ് ചെയ്യാൻ പറ്റില്ല, അഭിനയിച്ച് പോകാൻ മാത്രമെ സാധിക്കൂവെന്ന്. നിന്റെ സ്വന്തം ശബ്ദം കൊടുക്കാൻ പറ്റില്ലെന്നും അവർ എന്നോട് പറയുമായിരുന്നു. എനിക്ക് വിക്കുള്ളതുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത്. ചില വാക്കുകൾ വരില്ല'.

  'സമയം ചോദിച്ചാലും ചിലപ്പോൾ പറയാൻ ബുദ്ധിമുട്ടും. ഇപ്പോൾ കുറെ മാറ്റം വന്നിട്ടുണ്ട്. മൗനരാ​ഗത്തിലെ അണിയറപ്രവർത്തകരും ഡബ്ബിങ് ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ സ്ലാങും സഹായിക്കുന്നുണ്ട്', കാർത്തിക്ക് പ്രസാദ് പറയുന്നു.

  'ഞങ്ങൾ വഴക്ക് കൂടുമ്പോൾ മറ്റുള്ളവർ മാറി നിന്ന് കാണും, എന്നെ തള്ളിയിടാൻ പ്ലാൻ ചെയ്തിരുന്നു'; റെബേക്ക സന്തോഷ്!

  ഹാപ്പി ഹസ്ബന്‍റ്സ്, ഗുല്‍മോഹര്‍ എന്നീ ചിത്രങ്ങളിലും പരസ്പരം, ഭാര്യ തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകളിലും അഭിനയിക്കാന്‍ കഴിഞ്ഞു. പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്.

  Read more about: karthik
  English summary
  Mounaragam serial fame Karthik Prasad Open Ups About his wife does not like Acting after marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X