വിവാഹ ബന്ധം അവസാനിച്ചു, ആലോചിച്ചെ‌ടുത്ത തീരുമാനം; തുറന്ന് പറഞ്ഞ് നടി മൗനി റോയ്

വിവാഹബന്ധം വേർപിരിയുകയാണെന്ന് വ്യക്തമാക്കി നടി മൗനി റോയ്. ബിസിനസുകാരൻ സൂരജ് നമ്പാറുമായുള്ള നാല് വർഷം നീണ്ട വിവാഹബന്ധമാണ് അവസാനിച്ചിരിക്കുന്നത്. ഇരുവരും പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില മാധ്യമങ്ങൾ ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് അനാവശ്യവും നുഴഞ്ഞ് കയറുന്നതുമായ ശ്രദ്ധ ചെലുത്തുന്നത് ഞങ്ങൾ നിരാശയോടെയാണ് കാണുന്നത്.

ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചതായും കാര്യങ്ങൾ സ്വകാര്യമായും സൗഹാർദപരമായും പരിഹരിക്കാൻ ആവശ്യമായ സമയം എടുക്കുന്നുണ്ടെന്നും അറിയിക്കുന്നു. ഞങ്ങളുടെ ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കാത്ത സാങ്കൽപ്പിക കഥകളും നുണകളും പ്രചരിപ്പിച്ച് നമ്മുടെ സ്വകാര്യ ജീവിതത്തെ സെൻസേഷണലെെസ് ചെയ്യുന്നു.

കോടികൾ വാങ്ങുന്ന നിമിഷിന് കൊടുത്തില്ല പ്രതിഫലം പിന്നല്ലേ പുതുമുഖ താരത്തിന്, എഐ അല്ല... ലെനയുടെ അമ്മ!
കോടികൾ വാങ്ങുന്ന നിമിഷിന് കൊടുത്തില്ല പ്രതിഫലം പിന്നല്ലേ പുതുമുഖ താരത്തിന്, എഐ അല്ല... ലെനയുടെ അമ്മ!

വളർന്ന് കൊണ്ടിരിക്കുന്ന വ്യക്തിപരമായ മുൻ​ഗണനകൾ കണക്കിലെടുത്ത് ശ്രദ്ധാപൂർവം ചിന്തിച്ച ശേഷം ബഹുമാനത്തോടെയും ധാരണയോടെയും വ്യത്യസ്തപാതകളിലൂടെ മൂന്നോട്ട് പോകാൻ ഞങ്ങൾ പരസ്പരം തീരുമാനിച്ചു. ആലോചിച്ചും സ്വകാര്യമായുമാണ് ഈ ഘട്ടത്തെ ഞങ്ങൾ നേരിടുന്നത്. ഇനിയങ്ങോട്ടും ഞങ്ങളുടെ സൗഹൃദത്തിന്റെ ഓർമകളെ വിലമതിക്കാൻ ശ്രമിക്കും. നിങ്ങൾ ഞങ്ങൾക്ക് നൽകിയ തുടർച്ചയായ പിന്തുണയെയും സ്വകാര്യതയോടുള്ള നിങ്ങളുടെ ബഹുമാനത്തെയും നിങ്ങളുടെ മനസിലാക്കലിനെയും അഭിനന്ദിക്കുന്നു.

Mouni Roy Divorce

2018 ലാണ് മൗനി റോയിയും സൂരജ് നമ്പ്യാറും പരിചയപ്പെടുന്നത്. ദുബായിൽ ന്യൂ ഇയർ ആഘോഷത്തിനിടെയായിരുന്നു ഇത്. വർഷങ്ങളായി ദുബായിൽ ജീവിക്കുന്നയാളാണ് സൂരജ് നമ്പ്യാർ. മൗനി പ്രശസ്തയായ നടിയാണെന്ന് സൂരജിന് അറിയില്ലായിരുന്നു. വളരെ പെട്ടെന്ന് ഇരുവരും അടുത്തു.

അഞ്ച് മിനുട്ട് ഭാര്യയുടെ വീട്ടിൽ നിൽക്കാത്ത പുരുഷൻമാർ, ബഹുമാനം മനസ്സിൽ ഉണ്ടാകണം; ദിയയെ പിന്തുണച്ച് കുറിപ്പ്
അഞ്ച് മിനുട്ട് ഭാര്യയുടെ വീട്ടിൽ നിൽക്കാത്ത പുരുഷൻമാർ, ബഹുമാനം മനസ്സിൽ ഉണ്ടാകണം; ദിയയെ പിന്തുണച്ച് കുറിപ്പ്

സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി. വിവാഹമോചന വാർത്ത പുറത്ത് വന്ന ശേഷം സൂരജ് നമ്പ്യാർ സോഷ്യൽ മീഡിയ അക്കൗണ്ട് നീക്കിയിരുന്നു. പിരിഞ്ഞതിന് കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. നാ​ഗിൻ എന്ന പരമ്പരയിലൂടെ വലിയ ജനപ്രീതി നേടിയ നടിയാണ് മൗനി റോയ്. പിന്നീട് മൗനി സിനിമാ രം​ഗത്തേക്കും കടന്ന് വന്നു. നാ​ഗകന്യക എന്ന പേരിൽ ഈ പരമ്പര മലയാളത്തിൽ ഡബ് ചെയ്ത് എത്തിയിരുന്നു. അതിനാൽ മലയാളികൾക്കും മൗനി റോയ് പ്രിയങ്കരിയാണ്.

Read more about: divorce
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X