മോഹൻലാലിന്റെ തർപ്പണം എന്ന നോവൽ, പുറത്തിറങ്ങാതെ പോയ ആ സിനിമ...
കലയെ അങ്ങേയറ്റം സ്നേഹിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. സിനിമ നടൻ എന്ന് അറിയപ്പെടുന്നതിനെക്കാലും ഒരു കലാകാരൻ എന്ന് അറിയാനാണ് ലാലിന് ഇഷ്ടം. ഇത് അദ്ദേഹം നിരവധി അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്. എഴുത്തിനോടും വായനയോടും കമ്പമുള്ള ലാൽ തന്റെ മനസ്സിൽ ഉണരുന്ന ചിന്തകളും ആശയങ്ങളും തന്റെ ബ്ലോഗിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് മോഹൻലാൽ എഴുതിയ നോവലിനെ കുറിച്ചാണ്.

വർഷങ്ങൾക്ക് മുൻപ് മനോരമ വാരികയിൽ മോഹൻലാൽ ർപ്പണം എന്ന നോവൽ എഴുതിയിരുന്നു. തുടർ ലക്കങ്ങളിലൂടെയാണ് നോവൽ പൂർത്തിയായത്. പിന്നീട് ഈ നോവൽ സിനിമയാകുകയായിരുന്നു. എസ് സുരേഷ് ബാബുവാണ് സ്വപ്ന മാളികയെന്ന് പേര് നൽകി തിരക്കഥ തയ്യാറാക്കിയത്. കരിമ്പില്‍ ഫിലിംസിന്‍റെ ബാനറില്‍
കെ എ ദേവരാജനായിരുന്നു ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു . പക്ഷെ ഈ ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നില്ല. ചിത്രത്തിന്റ ട്രെയിലർ ഉൾപ്പെടെ പുറത്തു വന്നെങ്കിലും തിയേറ്ററുകൾ കാണാതെ ഒതുങ്ങി പോകുകയായിരുന്നു.
കഥാകൃത്തിന്റേയോ തിരക്കഥകൃത്തിന്റേയോ അനുവാദമില്ലാതെ സംവിധായകൻ കഥയിൽ മാറ്റം വരുത്തിയതിനെ തുടർന്നുള്ള തർക്കമാണ് ചിത്രം വെളിച്ചം കാണാതെ പോയതത്രേ. മോഹൻലാലിനോടൊപ്പം വൻ താരനിരയായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്.എലീന (വിദേശ താരം), ഷമ്മി തിലകന്‍, സുകുമാരി, ഊര്‍മ്മിള ഉണ്ണി, ഇന്നസെന്‍റ്, ബാബു നമ്പൂതിരി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. 2008 ലായിരുന്നു ചിത്രം റിലീസിനായി ഒരുങ്ങിയത്. ചിത്രം പുറത്തിയിറങ്ങിയിരുന്നുവെങ്കിൽ സിനിമയിലെ ഒരു മേഖലയിൽ കൂടി മോഹൻലാലിന്റെ കൈകൾ പതിയുമായിരുന്നു.
പ്രേക്ഷകർ ആകാംക്ഷേയാടെ കാത്തിരിക്കുന്നത് താരത്തിന്‌റെ സംവിധാന സംരംഭമായ ബറോസ് എന്ന ചിത്രത്തിന് വേണ്ടിയാണ്. മോഹൻ ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത് .ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമസ് ട്രഷര്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.ചിത്രത്തിൽ ബറോസായി എത്തുന്നത് മോഹൻലാലാണ്.


Click it and Unblock the Notifications











