സിനിമകളുടെ ചോര്‍ച്ച തടയാന്‍ ശബ്ദവും ദൃശ്യവും രണ്ടായി ലോക്ക് ചെയ്ത് അണിയറക്കാര്‍

By Midhun Raj

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ മിക്ക സിനിമാ ഇന്‍ഡസ്ട്രികളും പ്രതിസന്ധിയിലാണ്. കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് നേരത്തെ സിനിമകളുടെ റിലീസും ചിത്രീകരണവുമെല്ലാം മാറ്റിവെച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് സിനിമാ സംഘടനകളും രംഗത്തെത്തിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31വരെയാണ് തിയ്യേറ്ററുകളെല്ലാം അടച്ചിട്ടത്.

ഇപ്പോഴത്തെ അവസ്ഥ വീണ്ടും തുടരുകയാണെങ്കില്‍ തിയ്യേറ്ററുകളില്‍ തുറക്കാന്‍ ഇനിയും കാലതാമസമുണ്ടാകുമെന്നാണ് അറിയുന്നത്. മാര്‍ച്ച് 26ന് റിലീസ് പ്രഖ്യാപിച്ചിരുന്ന മോഹന്‍ലാലിന്റെ മരക്കാര്‍ അടക്കമുളള ചിത്രങ്ങളുടെ റിലീസ് നേരത്തെ മാറ്റി വെച്ചിരുന്നു. മരക്കാറിന് പിന്നാലെ വരുന്ന മമ്മൂട്ടി ചിത്രം വണ്‍, വിജയ് ചിത്രം മാസ്റ്റര്‍ തുടങ്ങിയ സിനിമകളുടെ റിലീസും നീളാനാണ് സാധ്യത.

ഇതിനിടെ സിനിമകളുടെ

ഇതിനിടെ സിനിമകളുടെ ചോര്‍ച്ച ഭയന്ന് ചിത്രങ്ങളുടെ ശബ്ദവും ദൃശ്യവും രണ്ടായി ലോക്ക് ചെയ്തു സൂക്ഷിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മനോരമയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്ന് റിലീസ് ചെയ്യുമെന്ന് ഉറപ്പില്ലാത്ത പല വന്‍ ബഡ്ജറ്റ് സിനിമകളാണ് പ്രധാനമായും ഇതു ചെയ്തിരിക്കുന്നത്.

സിനിമകള്‍ അവസാന ഘട്ട

സിനിമകള്‍ അവസാന ഘട്ട ജോലിയായ ഡിജിറ്റല്‍ ഇന്റര്‍മീഡിയേറ്റ് ചെയ്തതിന് ശേഷമാണ് ശബ്ദവും ദൃശ്യവും ചേര്‍ക്കുന്നത്. അതിന് ശേഷം ഹാര്‍ഡ് ഡിസ്‌ക്കിലാക്കി സിനിമ പുറത്തെടുക്കുന്നു. ഇങ്ങനെ ഹാര്‍ഡ് ഡിസ്‌ക്കിലാക്കി സൂക്ഷിക്കുന്നതും അതിന് വേണ്ടി കോപ്പി ചെയ്യുന്നതും സിനിമാ ചോരാനുളള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു, ഈയൊരു കാരണം കൊണ്ട് മിക്ക സിനിമകളും ഡി ഐ സ്റ്റുഡിയോകളില്‍ ഔട്ട്പുട്ട് എടുക്കാതെ ലോക്ക് ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്.

നിലവില്‍ ശബ്ദവും ദൃശ്യവും

നിലവില്‍ ശബ്ദവും ദൃശ്യവും രണ്ടിടത്തായാണ് സൂക്ഷിച്ചിരിക്കുന്നത്. ലോക്ക് ചെയ്താല്‍ ചോരാനുളള സാധ്യത ഉളളതിനാലാണ് അണിയറ പ്രവര്‍ത്തകര്‍ ഇങ്ങനെ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വിജയുടെ മാസ്റ്റര്‍ പോലുളള സിനിമകള്‍ ബിഗ് ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. നൂറ് കോടി ബഡ്ജറ്റിലാണ് പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി മരക്കാര്‍ ഏടുത്ത്.

മരക്കാറിന് വേണ്ടി

മരക്കാറിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ എടുത്ത കഠിനാദ്ധ്വാനം ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ കണ്ടിരുന്നു. മലയാളത്തിലെ എറ്റവും ചെലവേറിയ സിനിമയായിട്ടാണ് മരക്കാര്‍ എത്തുന്നത്. അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങുക. അതേസമയം മാസ്റ്റര്‍ ബിഗിലിന് ശേഷമുളള വിജയുടെ ബിഗ് ബഡ്ജറ്റ് ചിത്രമാണ്.

ലോകേഷ് കനകരാജ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ സമ്മര്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ റിലീസ് നീളാനാണ് സാധ്യത. മമ്മൂട്ടി ചിത്രം വണ്‍ എപ്രിലില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ സിനിമയുടെ റിലീസും നീളാനാണ് സാധ്യത.

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X