twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോഹിതദാസിനോട് അന്ന് മഞ്ജു കള്ളം പറഞ്ഞു, വെളിപ്പെടുത്തി സത്യൻ അന്തിക്കാട്, ക്ഷമിക്കട്ടെ എന്ന് നടി

    |

    മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റ കുറിച്ച മഞ്ജു ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ആദ്യ സിനിമയ്ക്കൊപ്പം തന്നെ മഞ്ജുവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയായിരുന്നു. പിന്നീട് പുറത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. മഞ്ജുവിന്റെ പഴയ ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

    നെറുകിൽ സിന്ദൂരം ചാർത്തി ഋഷിക്കൊപ്പം സൂര്യ, കൂടെവിടെ താരങ്ങളുടെ ചിത്രം വൈറലാവുന്നുനെറുകിൽ സിന്ദൂരം ചാർത്തി ഋഷിക്കൊപ്പം സൂര്യ, കൂടെവിടെ താരങ്ങളുടെ ചിത്രം വൈറലാവുന്നു

    പിതാവ് മമ്മൂട്ടിയ്ക്ക് പിന്നാലെ സ്വർണ്ണ നേട്ടം സ്വന്തമാക്കി ദുല്‍ഖറും, യു.എ.ഇ ഗോള്‍ഡന്‍ വിസ നടനുംപിതാവ് മമ്മൂട്ടിയ്ക്ക് പിന്നാലെ സ്വർണ്ണ നേട്ടം സ്വന്തമാക്കി ദുല്‍ഖറും, യു.എ.ഇ ഗോള്‍ഡന്‍ വിസ നടനും

    മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച മടങ്ങി വരവായിരുന്നു മഞ്ജുവിന്റേത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി അഭിനയത്തിന് ഇടവേള എടുക്കുന്നത്. മഞ്ജു പോയതിന് ശേഷം ഒരു പകരക്കാരിയെ കണ്ടെത്താൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ഒരു വലിയ ഇടവേളയ്ക്ക് ശേഷം നടി മടങ്ങിയ എത്തിയപ്പോഴും മഞ്ജു വിന്റെ സ്ഥാനം അതുപോലെ തന്നെയുണ്ടായിരുന്നു. 14 വർഷം കൊണ്ട് സിനിമയിൽ പല മാറ്റങ്ങളും സംഭവിച്ചിരുന്നു. എന്നാൽ അതൊന്നും മഞ്ജുവിനെ ബാധിച്ചില്ലായിരുന്നു. അന്നും ഇന്നും നടിയുടെ സ്ഥാനം സൂപ്പർ താരങ്ങൾക്കൊപ്പമാണ്.

    ഓൺസ്ക്രീൻ ഭാര്യയ്ക്കും റിയൽ ഭാര്യയ്ക്കുമൊപ്പം സജിന്റെ പിറന്നാൾ, അഞ്ജലിയുടെ ആശംസ വൈറലാവുന്നുഓൺസ്ക്രീൻ ഭാര്യയ്ക്കും റിയൽ ഭാര്യയ്ക്കുമൊപ്പം സജിന്റെ പിറന്നാൾ, അഞ്ജലിയുടെ ആശംസ വൈറലാവുന്നു

    മഞ്ജുവിനെ കുറിച്ച് സംവിധായകർ

    റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്റ മടങ്ങി വരവ്. സിനിമ വൻ വിജയവുമായിരുന്നു. തുടക്കത്തിലെ പോലെ തന്നെ രണ്ടാം വരവിലും മകച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചിരുന്നത്. ആദ്യ വരവിൽ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. രൂപത്തിലും ഭാവത്തിലും ആകെ മാറിയിരുന്നു. ഇപ്പോഴിത മഞ്ജുവിനറെ മാറ്റത്തിനെ കുറിച്ച് പറയുകയാണ് സംവിധായകരായ കമലും സത്യൻ അന്തിക്കാടും. കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ മഞ്ജു അതിഥിയായി എത്തിയപ്പോഴാണ് നടിയുടെ മാറ്റത്തെ കുറിച്ചും ചെറിയ കുസൃതിയെ കുറിച്ചും സംവിധായകർ വെളിപ്പെടുത്തിയത്. മഞ്ജുവാര്യർ ഒരു കുസൃതിക്കാരിയായിരുന്നു എന്നാണ് ഇരുവരും പറയുന്നത്.

    ലോഹിതദാസിനോട് പറഞ്ഞ കള്ളം

    സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ'' പണ്ട് തൂവൽ കൊട്ടാരവും ഇരട്ട കുട്ടുകളുടെ അച്ഛനുമൊക്കെ ചെയ്യുന്ന കാലത്ത് മഞ്ജുവിന് അധികം വലിയ വായന ഒന്നും ഇല്ലായിരുന്നു. നൃത്തവും പാട്ടമൊക്കെയായിരുന്നു അന്നത്തെ പ്രധാനപ്പെട്ട വിഷയം. അന്ന് ലോഹിതദാസ് വായിക്കാനായി ചില പുസ്തകങ്ങളൊക്കെ കൊണ്ട് വന്ന് മഞ്ജവിന് കൊടുക്കുമായിരുന്നു. എന്നിട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം വായിച്ചോ എന്ന് ചോദിക്കുമ്പോൾ വായിച്ചുവെന്ന് കള്ളം പറയും. എന്നിട്ട് എന്റെ മുഖത്ത് നോക്കി കണ്ണടച്ച് കാണിക്കുമായിരുന്നെന്ന് ''പഴയ ഓർമ പങ്കുവെച്ച് കൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് പറയുന്നു.

    ആമിയിലെ പ്രകടനം

    എന്നൽ അതിൽ നിന്നൊക്കെ മഞ്ജു ഒരുപാട് മാറിയെന്നാണ് സംവിധായകൻ പറയുന്നത്. അഭിനയത്തിൽ നിന്ന് എടുത്ത ഇടവേള മഞ്ജുവിൽ ഒരുപാട് മാറ്റമുണ്ടാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമൽ ചിത്രമായ ആമിയിലെ പ്രകടനം എടുത്ത് പറഞ്ഞ് കൊണ്ടാണ് സത്യൻ അന്തിക്കാട് മഞ്ജുവിന്റെ മാറ്റത്തെ കുറിച്ച് പറഞ്ഞത്. അക്ഷരത്തെ ആരാധിക്കുന്ന സംഗീതത്തേയും സാഹിത്യത്തേയും സ്നേഹിക്കുന്ന ഭാവം സിനിമയിൽ മഞ്ജുവിന് സിനിമയിൽ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ പറ്റിയെന്നും അദ്ദേഹം പറയുന്നു. കൂടാതെ മഞ്ജുവിന്റെ വായനയെ കുറിച്ചും അദ്ദേഹം ചോദിക്കുന്നുണ്ട്.

    മഞ്ജുവിലെ മാറ്റം

    സത്യൻ അന്തിക്കാടിന്റെ വാക്കുകൾക്ക് പിന്നാലെ ആമിയ്ക്ക് വേണ്ടി മഞ്ജു എടുത്ത തയ്യാറെടുപ്പുകളെ കുറിച്ചും കമലും വാചാലനായിരുന്നു. സത്യൻ അന്തിക്കാടിന്റെ വാക്കുകളെ ശരിവെച്ച് കൊണ്ടുള്ളതായിരുന്നു കമലിന്റെ വാക്കുകളും. ആദ്യ വരവിൽ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടതെന്നാണ് സംവിധായകൻ പറയുന്നത്. തുടക്കത്തിൽ സെറ്റിലും മറ്റും കുറച്ച് കുസൃതിക്കാരിയായിരുന്നു മ‍ഞ്ജു. എന്നാൽ അന്നും ഇന്നും സംവിധായകന്റെ നായികയാണ് മഞ്ജു. അതിനൊരു മാറ്റവും ഇല്ലെന്ന് കമൽ പറയുന്നു. മോഹൻലാലിനെ പോലെയാണ്, ഏത് രീതിയിലും മഞ്ജുവിനെ മോൾഡ് ചെയ്ത് എടുക്കാൻ സംവിധായകന് കഴിയും. അത്രമാത്രം ഫ്ലക്സിബിളായി കഥാപാത്രത്തിനോടൊപ്പം നിൽക്കുന്ന ആർട്ടിസ്റ്റാണ് മ‍ഞ്ജു. അത് ദൈവീകമായി കിട്ടുന്ന കഴിവാണ്. അത് പണ്ടത്തെക്കാളും കൂടിയിട്ടുണ്ടെന്നു'' കമൽ പറയുന്നു.

    Recommended Video

    അമ്പടി ഭയങ്കരി. സത്യന്‍ അന്തിക്കാട്ന്‌ തന്നെ പണിയണം | FilmiBeat Malayalam
    വായന

    മാധവി കുട്ടിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയതിന് ശേഷമാണ് മഞ്ജു സിനിമ ചെയ്തതെന്നും കമൽ പറയുന്നു. അതേസമയം സംവിധായകന്റെ ചിത്രമാണ് ആമി എന്നാണ് മഞ്ജു പറയുന്നത്. താൻ ചെയ്തതിന്റെ എല്ലാ ക്രെഡിറ്റും കമലിനാണെന്നും മഞ്ജു പറയുന്നുണ്ട്. പണ്ടത്തെക്കാളും ഒരുപാട് പുസ്തകങ്ങൾ വായിക്കുന്നുണ്ടും എന്നാൽ എന്നും വായിക്കാറില്ല. എന്നാൽ പണ്ടത്തെ വച്ച നോക്കമ്പോൾ കുറച്ച് അധികം പുസ്തകം വായിക്കാറുണ്ട്. വായിക്കാൻ ഇഷ്ടവുമാണെന്നും മഞ്ജു പറയുന്നു. കൂടാതെ അന്ന് പറഞ്ഞ കളളത്തിന് ലോഹിതദാസിനോട് മഞ്ജു മാപ്പു ചോദിക്കുന്നുണ്ട്. ലോഹിസാർ എന്നോട് ക്ഷമിക്കട്ടെ എന്നാണ് നടി പറയുന്നത്

    ജീവിതത്തിലെ  വഴിത്തിരിവ്

    മഞ്ജുവിന്റെ ആദ്യ ചിത്രമായ സല്ലാപത്തിന്റെ തിരക്കഥ ഒരുക്കിയത് ലോഹിതദാസ് ആയിരുന്നു . മഞ്ജുവിനെ ഈ ചിത്രത്തിലേയ്ക്ക് കൊണ്ടു വന്നതും അദ്ദേഹമായിരുന്നു. മഞ്ജുവിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ സിനിമ. ഇതിനെ കുറിച്ച് പല അഭിമുഖത്തിൽ മഞ്ജു തന്നെ പറഞ്ഞിട്ടുണ്ട്.
    ''സ്കൂൾ കലാതിലകമായപ്പോൾ എന്റെ മുഖചിത്രം അച്ചടിച്ചുവന്ന വാരിക ലോഹിതദാസ് സാർ കണ്ടതു തന്നെയാകും ജീവിതത്തിലെ വഴിത്തിരിവ്. അങ്ങനെയാണ് 'സല്ലാപ'ത്തിൽ നായികയായത്. അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു അതാണ് ജീവിതത്തിലെ ആ നിർണായക ഘട്ടമെന്ന്. 'സല്ലാപം' ചെയ്ത ശേഷം പിന്നെ സിനിമ ചെയ്യണമെന്നു പോലും അന്നു കരുതിയിരുന്നില്ലെന്ന് നടി ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    സിനിമയിൽ സജീവം

    ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിൽ സജീവമായിട്ടുണ്ട്. നിരവധി ചിത്രങ്ങളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മരയ്ക്കാർ അറബി കടലിലെ സിഹം, ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം തുടങ്ങിയവായാണ് ചിത്രീകരണം പൂർത്തിയായ നടിയുടെ ചിത്രങ്ങൾ. പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കപ്പട്ടണം, 9 എംഎം, കാപ്പ തുടങ്ങിയവായാണ് അണിയറയിൽ ഒരുങ്ങുന്ന മഞ്ജുവിന്റെ സിനിമകൾ. മരയ്ക്കാർ അറബി കടലിലെ സിഹം, ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം, തുടങ്ങിയ സിനിമകളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

    English summary
    Movie directors Kamal And Sathyan Anthikad About Manju Warrier Changes After Re-entry To Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X