ഗേള്‍സിന് ഫ്രീഡം അനുവദിച്ചു കൊടുക്കുന്ന ഫാമിലിയാ!! വാന്നേ ഒന്നൂടെ കാണാം, വീഡിയോ വൈറൽ
യുവതാരങ്ങൾക്കിടയിൽ സ്റ്റാർവ്യാലൂ ഏറ്റവും ഹൈയിൽ നിൽക്കുന്ന താരമാണിദ്ദേഹം
2019 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. സൂപ്പർസ്റ്റാറുകളില്ലാതെ തീയേറ്ററുകളിൽ എത്തി ബോക്സോഫീസിൽ വൻ ചലനം സൃഷ്ടിക്കാൻ കുമ്പളങ്ങിയ്ക്ക് കഴിഞ്ഞിരുന്നു. സൗബിൻ, ഷെയ്ൻ, ശ്രീനാഥ് ഭാസി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷകർക്കിടയിൽ ഒരു പുതുമ സൃഷ്ടിച്ചിരുന്നു. ഇതു തന്നെയാണ് ചിത്രത്തിന്റെ വിജയവും.

വെളളിത്തിരയിൽ കത്തി നിൽക്കുന്ന താരമാണ് ഫഹദ് ഫാസിൽ . വെള്ളിത്തിരയിൽ നായകനായി നിൽക്കുന്ന ഫഹദിനെ വില്ലാനാക്കി പ്രേക്ഷകരുടെ ഇടയിൽ അവതരിപ്പിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ അൽപം റിസ്ക്കുളള സംഗതിയാണ്. ഇത് വൻ വിജയം കണ്ടിരുന്നു. ചിത്രം ഇപ്പോഴും സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ റെക്കോർഡ് സൃഷ്ടിക്കുമ്പോൾ പുതിയ ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ കാണൂ...

ബോക്സോഫീസിൽ സൂപ്പർ ഹിറ്റ്
ദിലീഷ് പോത്തൻ ശ്യാം പുഷ്കർ ഫഹദ് ഫാസിൽ കൂട്ട്ക്കെട്ടിൽ സിനിമ വീണ്ടും സിനിമ പിറക്കാൻ പോകുന്നു എന്നു കേട്ടപ്പോൾ തന്നെ പ്രേക്ഷകർക്കിടയിൽ വൻ ആവേശമായിരുന്നു. ജനങ്ങളുടെ പൾസ് അറിയാവുന്ന ഹിറ്റ് മേക്കേഴ്സ് എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. കുമ്പളങ്ങിയുടെ ബാക്കി വിശേഷങ്ങളൊക്കെ പുറത്തു വരാൻ തുടങ്ങിയതോടെ വിജയം ഉറപ്പിക്കുകയായിരുന്നു. ഇപ്പോഴിത പ്രതീക്ഷിച്ചതിൽ നിന്നും വലിയ വിജയമാണ് ചിത്രം നേടിയിരിക്കുന്നത്..

വിജയത്തിനു പിന്നിലെ കെമിസ്ട്രി
സൂപ്പർ താരങ്ങളെ കടിച്ചാൽ പൊട്ടാത്ത പഞ്ച് ഡയലോഗുകളെ ഇല്ലാത്ത സാധാരണക്കാരുടെ കഥ പറഞ്ഞ ചിത്രമാണ് കുമ്പളങ്ങി. ഫഹദിനോടൊപ്പം സൗബിൻ, ഷെയ്ൻ നിഗം, ശ്രീനാഥ് ഫാസി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫഹദ് സൈക്കോ വില്ലനായി എത്തുന്ന ഈ ചിത്രത്തിലെ നായകസ്ഥാനത്ത് നിൽക്കുന്നത് ഷെയ്നാണ്. കുമ്പളങ്ങിയിലെ വിജയത്തിന്റെ ഒരു പ്രധാനപ്പെട്ട ഘടകം താരങ്ങൾ തമ്മിലുളള കെമസ്ട്രിയാണ്. സജിയും, ബോബിയും ,ബോണിയും തമ്മിലുളള കെമിസ്ട്രി മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്. ഇത് ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാന ഘടകമായി പറയാം.

ഫഹദിന്റെ മാസ് ഡയലോഗ്
ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് . ഗേൾസിനെ അത്യാവശ്യം ഫ്രീഡം ആനുവദിച്ചു കൊടുക്കുന്ന ഫാമിലിയാണ് ഞങ്ങടെ എന്ന ഫഹദിന്റെ ആ ഡയലോഗോടു കൂടി കുമ്പളങ്ങിയുടെ ഏറ്റവും പുതിയ ട്രെയിലർ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തു വന്ന ഏറ്റവും പുതിയ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലറിന്റെ അവസാനമായി വന്നേ ഒന്നൂടെ കാണാം എന്നുളള സൗബിന്റെ സ്വരശുദ്ധമായ ആ ഡായലോഗ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

വിജയം തുടർന്ന് കുമ്പളങ്ങി ടീം
കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഫെബ്രുവരി 7ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ചിത്രം പ്രദർശനം തുടരുകയാണ്. മികച്ച പ്രകടനമാണ് ചിത്രത്തിലൂടെ താരങ്ങൾ കാഴ്ചവെച്ചത്. മധു.സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം പുഷ്‌കരനാണ് തിരക്കഥ. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications