For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശ്രീനിവാസൻ ആശുപത്രിയിലായാൽ തിരക്ക് മാറ്റിവെച്ച് മമ്മൂട്ടി വരും, തമാശയൊക്കെ പറഞ്ഞിരിക്കും ഇരുവരും'; നിർമാതാവ്

  |

  അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായൊരു വീഡിയോയും ചിത്രങ്ങളും നടൻ ശ്രീനിവാസന്റേയും മോഹൻലാലിന്റേയും വർഷങ്ങൾ കഴിഞ്ഞുള്ള പൊതുവേദിയിലെ കൂടിക്കാഴ്ചയുടെതായിരുന്നു.

  മഴവില്‍ മനോരമ അവാര്‍ഡിന്റെ വേദിയില്‍ ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടപ്പോഴുള്ള വീഡിയോയായിരുന്നു അത്.

  മലയാളികളെ കുടുകുട ചിരിപ്പിച്ച ദാസനും വിജയനും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് പൊതുവേദിയിൽ എത്തിയപ്പോൾ മലയാളി അത് ആഘോഷമാക്കി.

  Also Read: 'ആണാണോ പെണ്ണാണോ?, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ?'; അതിരുകടന്ന് അവതാരിക, കൃത്യമായ മറുപടിയുമായി റിയാസ്!

  ആരോ​ഗ്യപരമായ നിരവധി അവശതകളെ മറികടന്നാണ് ശ്രീനിവാസൻ സുഹൃത്തുക്കളുടെ ആവശ്യപ്രകാരം പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. അസുഖങ്ങൾ മൂലം അവശതയിലായ ശ്രീനിവസന്റെ രൂപത്തിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.

  മഴവിൽ മനോരമ പുറത്തുവിട്ട പ്രമോയിൽ വേദിയിലേക്ക് നടൻ മണിയൻ പിള്ള രാജുവിന്റെ സഹായത്തോടെയാണ് ശ്രീനിവാസൻ എത്തിയത്. പ്രിയപ്പെട്ട സുഹൃത്തിന് കണ്ടതും മോഹൻലാൽ ചേർത്ത് പിടിച്ച് കവിളിൽ ചുംബിച്ചു. ഇരുവരുടേയും സൗഹൃദത്തിന്റെ ആഴം ആ ചുംബനത്തിൽ നിന്നും ഇരുവരും തമ്മിലുള്ള പെരുമാറ്റത്തിൽ നിന്നും വ്യക്തമായിരുന്നു.

  Also Read: കുടുംബ ജീവിതം മടുത്തിട്ടില്ല, എല്ലാം ഭര്‍ത്താവ് അറിഞ്ഞിട്ടാണ്; ജീവിതത്തിലുണ്ടായ അത്ഭുതങ്ങളെ കുറിച്ച് നവ്യ നായർ

  പ്രമോ പുറത്തിറങ്ങി വളരെ വേ​ഗത്തിൽ വൈറലായി മാറിയിരുന്നു. ചെറിയ ചില ആശയപരമായ തർക്കങ്ങളുടെ പേരിൽ മലായളികളുടെ ദാസനും വിജയനും അങ്ങനെ പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നില്ല.

  ഇനിയൊരിക്കലും തൊണ്ണൂറുകളിൽ മലയാളി കണ്ട ഏറ്റവും നല്ല കൂട്ടുകാർ ഒരുമിച്ച് ഒരു വേദിയിൽ നിൽ‌ക്കുന്നത് കാണാൻ സാധിക്കുമെന്ന് സിനിമാ പ്രേമികളിലാരും പ്രതീക്ഷിച്ചിരുന്നില്ല. ആ ആ​ഗ്രഹമാണ് മലയാളിക്ക് കഴി‍ഞ്ഞ ദിവസം പൂവണിഞ്ഞ് കിട്ടിയത്.

  പട്ടണപ്രവേശം, ഏയ് ഓട്ടോ, നാടോടിക്കാറ്റ്, ​ഗാന്ധിന​ഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങി എണ്ണിയാൻ ഒടുങ്ങാത്ത ഒട്ടനവധി സിനിമകളി‌ൽ മോഹൻ‌ലാൽ-ശ്രീനിവാസൻ കോമ്പോ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.

  ശ്രീനിവാസന്റെ ഏറ്റവും നല്ല ജോഡി ആരെന്ന് ചോദിക്കുമ്പോൾ എല്ലാവരും ആദ്യം പറയുന്നത് മോഹൻലാലിന്റെ പേരാണ് ആരും മമ്മൂട്ടിയുടെ പേര് പറഞ്ഞ് കേൾക്കാറില്ല.

  എന്നാൽ യഥാർഥത്തിൽ മോഹൻലാലിനോളം തന്നെ സൗഹൃദം ശ്രീനിവാസനോട് മമ്മൂട്ടിയും സൂക്ഷിക്കുന്നുണ്ടെന്ന് പറയുകയാണ് ഇപ്പോൾ നിര്‍മാതാവും തിരക്കഥകൃത്തുമായ മനോജ് രാം സിങ്.

  ശ്രീനിവാസന്‍ എപ്പോള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായാലും മമ്മൂട്ടി നേരിട്ട് കാണാന്‍ വരുമെന്നാണ് മനോജ് പറയുന്നത്. 'ശ്രീനിയേട്ടന്‍ ഹോസ്പിറ്റലില്‍ എപ്പോള്‍ അഡ്മിറ്റ് ആയാലും മമ്മൂക്ക നേരിട്ട് വന്ന് കാണാറുണ്ട്.'

  'ഹോസ്പിറ്റല്‍ എം.ഡിയോടോ ആരോഗ്യ വകുപ്പ് മന്ത്രിയോടൊ ഫോണെടുത്ത് വിളിച്ച് ചോദിച്ചാൽ ശ്രീനിയേട്ടന്റെ ആരോഗ്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് മമ്മൂക്കക്ക് കിട്ടാവുന്നതെയുള്ളൂ. പക്ഷെ അങ്ങനെയൊന്നും ചെയ്യാതെ നേരിട്ട് വന്ന് വിവരം തിരക്കും അദ്ദേഹം.'

  'ശരിക്കും ഇക്കാര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മമ്മൂക്ക ചോദിച്ചാല്‍ ഫോണില്‍ വിവരങ്ങള്‍ എല്ലാവരും പറഞ്ഞുകൊടുക്കും. പക്ഷെ നേരിട്ട് വന്ന് ശ്രീനിയേട്ടനെ കണ്ട് താമശകളൊക്കെ പറയാറുണ്ട് അദ്ദേഹം.'

  'ചില തമാശകള്‍ക്ക് ശ്രീനിയേട്ടനും റിയാക്ട്ട് ചെയ്യാറുണ്ട്. മമ്മൂക്കയെ പോലെ ഒരാള്‍ നേരിട്ട് ഒരു സ്ഥലത്ത് വരണമെങ്കില്‍ എന്ത് മാത്രം സംവിധാനങ്ങളും ആളുകളും ഒപ്പം ഉണ്ടാകണം. ഇതെല്ലാം മാറ്റിവെച്ച് മമ്മൂക്ക ശ്രീനിയേട്ടനെ വന്ന് കാണുന്നത് അവര്‍ തമ്മിലുള്ള ബന്ധം കൊണ്ടാകാം' മനോജ് പറഞ്ഞു.

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് രാം സിങ് ഇക്കാര്യം വ്യക്തമാക്കിയത്. നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ കഴിഞ്ഞ ഏപ്രിലിലാണ് ആശുപത്രി വിട്ടത്.

  കീടമാണ് ഒടുവില്‍ പുറത്തിറങ്ങിയ ശ്രീനിവാസന്റെ ചിത്രം. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജീഷ വിജയനായിരുന്നു നായിക. ശ്രീധരന്റെ ഒന്നാം തിരുമുറിവ് അടക്കമുള്ള സിനിമകളിൽ മമ്മൂട്ടിയും ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  Read more about: mammootty sreenivasan
  English summary
  movie producer open up about mammootty and sreenivasan friendship depth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X