ഫാന്‍സ് ഉണ്ടായാലുള്ള കുഴപ്പമിതാ; ശോഭനയുടെ മുന്നിൽ പരാതിയുമായി കല്യാണി, വീഡിയോ പുറത്ത്
സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. അൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴും ചിത്രം തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിലെ രസകരമായ ഡിലീറ്റഡ് സീൻ പുറത്ത് വീട്ട് അണിയറ പ്രവർത്തകർ. ശോഭനയും കല്യാണിയും തമ്മിലുള്ള രംഗമാണ് പുറത്തു വന്നിരിക്കുന്നത്.

മൂഡ് ഓഫ് ആയി ഇരിക്കുന്ന കല്യാണിയിൽ നിന്നാണ് ആരംഭിക്കുന്നത്. കാര്യം തിരക്കുമ്പോൾ സഥിരമായി വായിനോക്കുന്ന ഒരാൾ തന്നെ നോക്കിയില്ലെന്ന് വിഷമത്തോടെ പറയുകയായിരുന്നു. ഈ ഫാൻസ് ഉണ്ടായാലുള്ള പ്രശ്നം ഇതാണ്. അറ്റൻഷൻ കിട്ടിയില്ലെങ്കിൽ മൂഡ് പോകും എന്ന് കല്യാണിയുടെ കഥാപാത്രമായ നന്ദിനി അമ്മയായ ശോഭനയോട് പറയുകയാണ്. പിന്നീട് സുരേഷ് ഗോപിയുടെ പാട്ടാള കഥാപാത്രത്തെ കുറിച്ചും പട്ടിയെ കുറിച്ചും ഇവർക്കിടയിൽ ചർച്ചയാകുന്നുണ്ട്. ഏറെ രസകരമായിട്ടാണ് ഇരുവരും സീനിൽ പെർഫോം ചെയ്തിരിക്കുന്നത്.
അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായ സുരേഷ് ഗോപിയും ശോഭനയും ഒരുപാട് നാളുകള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയാണിത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ഹിറ്റ് ജോഡികൾ വീണ്ടും വെള്ളിത്തിരയിൽ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











