»   » സൂപ്പര്‍സ്റ്റാറുകള്‍ മത്സരിച്ചഭിനയിച്ച ചിത്രങ്ങള്‍

സൂപ്പര്‍സ്റ്റാറുകള്‍ മത്സരിച്ചഭിനയിച്ച ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചൊരു സിനിമയില്‍ എത്തുകയെന്നാല്‍ അത് ദക്ഷിണേന്ത്യ മുഴുവന്‍ ശ്രദ്ധിക്കുന്നൊരു വാര്‍ത്തയാണ്. ഏറ്റവും ഒടുവില്‍ ഒന്നിച്ച ട്വന്റി ട്വന്റി മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായിരുന്നു.

ഇരുവരും ഒന്നിക്കുമ്പോഴുള്ള സാമ്പത്തിക നേട്ടവും വേറെ തന്നെ. ഇപ്പോഴിതാ രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ മമ്മൂട്ടിക്കൊപ്പം ലാല്‍ അതിഥി വേഷത്തിലെത്തുകയാണ്.

മമ്മൂട്ടിയും ലാലും ചേര്‍ന്ന് ഹിറ്റാക്കിയ പത്ത് ചിത്രങ്ങള്‍ ഇതൊക്കെയാണ്.

മമ്മൂട്ടിയും ലാലും ചേര്‍ന്ന് ഹിറ്റാക്കിയ പത്ത് ചിത്രങ്ങള്‍

ജോഷി സംവിധാനം ചെയ്ത ഈ ചിത്രം താരസംഘടനയായ അമ്മയ്ക്കു ധനസമാഹാരത്തിനു വേണ്ടി ദിലീപ് നിര്‍മിച്ച ചിത്രമായിരുന്നു. മലയാളത്തിലെ എല്ലാ താരങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്. സഹോദരനെ കൊന്നവരോടു പ്രതികാരം ചെയ്യാന്‍ എത്തിയ ദേവന്‍ എന്ന കഥാപാത്രവും അയാളുടെ അഭിഭാഷകനായി എത്തുന്ന രമേശായി മമ്മൂട്ടിയും തിളങ്ങി. സുരേഷ്‌ഗോപിയും തുല്യവേഷത്തില്‍ ഉണ്ടായിരുന്നു.

മമ്മൂട്ടിയും ലാലും ചേര്‍ന്ന് ഹിറ്റാക്കിയ പത്ത് ചിത്രങ്ങള്‍

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ സൂപ്പര്‍ഹിറ്റായിരുന്നു. ലാലിന്റെ ഇന്ദുചൂഡനെ സഹായിക്കാനെത്തുന്ന അഭിഭാഷകനായിട്ടാണ് മമ്മൂട്ടി ഇതിലും അഭിനയിച്ചത്. ജഗതി, ഐശ്വര്യ, തിലകന്‍ എന്നിവരായിരുന്നു മറ്റുകഥാപാത്രങ്ങള്‍.

മമ്മൂട്ടിയും ലാലും ചേര്‍ന്ന് ഹിറ്റാക്കിയ പത്ത് ചിത്രങ്ങള്‍

ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരികൃഷ്ണന്‍മാരായ വക്കീലന്‍മാരായിട്ടായിരുന്നു രണ്ടുപേരും അഭിനയിച്ചത്. ജൂഹി ചാവ്‌ലയായിരുന്നു നായിക. ഇരട്ട ക്ലൈമാസ്‌ക് കൊണ്ട് ചിത്രം വന്‍ വിവാദമുണ്ടാക്കിയിരുന്നു.

മമ്മൂട്ടിയും ലാലും ചേര്‍ന്ന് ഹിറ്റാക്കിയ പത്ത് ചിത്രങ്ങള്‍

ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി മമ്മൂട്ടിയായിട്ടു തന്നെയായിരുന്നു അഭിനയിച്ചത്. ലാലിന്റെ ടോണിക്കുട്ടനെ സഹായിക്കുന്ന താരമായിട്ട്. രണ്ടുപേരുടെയും കൂടിചേരല്‍കൊണ്ട് ചിത്രം വന്‍ ഹിറ്റായി.

മമ്മൂട്ടിയും ലാലും ചേര്‍ന്ന് ഹിറ്റാക്കിയ പത്ത് ചിത്രങ്ങള്‍

ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി താരമായിട്ടാണ് അഭിനയിച്ചത്. മമ്മൂട്ടിയും കുറേ കുട്ടികളുമായിരുന്നുപ്രധാന താരങ്ങള്‍. ത്യാഗരാജന്‍ ആയിരുന്നു വില്ലന്‍.

മമ്മൂട്ടിയും ലാലും ചേര്‍ന്ന് ഹിറ്റാക്കിയ പത്ത് ചിത്രങ്ങള്‍

ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ ലാലും മമ്മൂട്ടിയും തുല്യ വേഷത്തിലായിരുന്നു. ടി. ദാമോദരന്‍ ആയിരുന്നു തിരക്കഥ രചിച്ചിരുന്നത്.

മമ്മൂട്ടിയും ലാലും ചേര്‍ന്ന് ഹിറ്റാക്കിയ പത്ത് ചിത്രങ്ങള്‍

മോഹന്‍ലാല്‍ ഗൂര്‍ഖയുടെ വേഷത്തില്‍ അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായിരുന്നു. സീമയുടെ ഭര്‍ത്താവായിട്ടാണ് മമ്മൂട്ടി അഭിനയിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ചേര്‍ന്നാണ് നിര്‍മിച്ചത്.

മമ്മൂട്ടിയും ലാലും ചേര്‍ന്ന് ഹിറ്റാക്കിയ പത്ത് ചിത്രങ്ങള്‍

മമ്മൂട്ടിയും മോഹന്‍ലാലും ഒരച്ഛനില്‍ രണ്ട് അമ്മമാര്‍ക്കുണ്ടായ മക്കളായി അഭിനയിച്ച ചിത്രമായിരുന്നു നാണയം. മമ്മൂട്ടിയായിരുന്നു ജ്യേഷ്ഠന്‍. മധുവായിരുന്നു അച്ഛന്റെ വേഷത്തില്‍.

മമ്മൂട്ടിയും ലാലും ചേര്‍ന്ന് ഹിറ്റാക്കിയ പത്ത് ചിത്രങ്ങള്‍

കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സഹോദരിമാരെ വിവാഹം കഴിക്കുന്ന കൂട്ടുകാരായിട്ടാണ് രണ്ടുപേരും അഭിനയിച്ചത്. മമ്മൂട്ടിയുടെ സഹോദരി ശോഭനെ ലാല്‍ വിവാഹം കഴിക്കുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ചിത്രമായിരുന്നു ഇത്.

മമ്മൂട്ടിയും ലാലും ചേര്‍ന്ന് ഹിറ്റാക്കിയ പത്ത് ചിത്രങ്ങള്‍

ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ സീമയായിരുന്നു പ്രധാനതാരം. സീമയെ സഹായിക്കാനെത്തുന്ന അധ്യാപകനായി മമ്മൂട്ടിയെത്തുന്നു. അവരുടെ അയല്‍വാസിയായ ബാങ്ക് ഉദ്യോസ്ഥനായി മോഹന്‍ലാലും. സൂപ്പര്‍ഹിറ്റായിരുന്നു ചിത്രം.

English summary
Mammootty and Mohanlal acted togather in lot of movies. Check the list of some superhit movies

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam