»   » പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കാന്‍ വരട്ടെ, ഒരേ പേരില്‍ തിയേറ്ററുകളിലേക്കെത്തിയ മലയാള സിനിമകള്‍ !

പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കാന്‍ വരട്ടെ, ഒരേ പേരില്‍ തിയേറ്ററുകളിലേക്കെത്തിയ മലയാള സിനിമകള്‍ !

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കാന്‍ വരട്ടെ. സിനിമയെക്കുറിച്ച് അനൗണ്‍സ് ചെയ്യുന്നതിനിടയില്‍ത്തന്നെ പേരിനെക്കുറിച്ചാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. കഥയും കഥാപാത്രങ്ങളും അവരുടെ മാനറിസവും പ്രത്യേകതയുമൊക്കെ പേരിടുന്നതിന് നിമിത്തമായി മാറാറുണ്ട്. അതിനാല്‍ത്തന്നെ പേരിലെന്തിരിക്കുന്നുവെന്ന ചോദ്യം സിനിമയുടെ കാര്യത്തില്‍ പ്രസക്തിയില്ല. മുന്‍പ് ഇപയോഗിച്ച പേര് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഉപയോഗിച്ച സംഭവങ്ങള്‍ നിരവധിയുണ്ട്.

  അത് മെഗാസ്റ്റാര്‍ ആരാധകരുടെ ഭാവനയായിരുന്നു, ഇതാണ് പരോളിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ!

  ദിലീപിനൊപ്പം അഭിനയിക്കരുതെന്ന് സിദ്ധാര്‍ത്ഥിനെ വിലക്കി, പിന്നെ സംഭവിച്ചതോ,ദിലീപിന്‍റെ പോസ്റ്റ് കാണൂ!

  വര്‍ഷങ്ങള്‍ക്ക് താരങ്ങളും കഥാസന്ദര്‍ഭവും ടെക്‌നോളജിയുമെല്ലാം മാറിയപ്പോഴും പേരില്‍ മാത്രം മാറ്റമില്ല. അതേ പേരില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ചിലത് റീമേക്കായി വരാറുണ്ട്. മറ്റ് ചില സിനിമകള്‍ക്ക് പഴയ പേരുമായോ സിനിമയുമായോ ഒരു ബന്ധവുമില്ലതാനും. അച്ഛന്‍രെ സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം റീമേക്ക് ചെയ്തപ്പോള്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ നല്‍കിയത് അതേ പേരാണ്. ഒരേ പേരില്‍ പുറത്തിറങ്ങിയ സിനിമകളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

  ഒരേ പേരില്‍

  സിനിമ ഇറങ്ങുന്നതിന് മുന്‍പേ തന്നെ പേര് പുറത്തുവിടാറുണ്ട്. പേര് പറഞ്ഞാണ് പലപ്പോഴും താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും പരിചയപ്പെടുത്താറുള്ളത്. നവാഗതരുടെ കാര്യമാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ഒരേ പേരില്‍ തന്നെ നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവയേതൊക്കെയാണെന്ന് നമുക്ക് നോക്കാം.

  മഞ്ജു വാര്യരും ചാക്കോച്ചനും ഒരുമിച്ചെത്തിയ വേട്ട

  മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തിയ വേട്ട രാജേഷ് പിള്ളയുടെ അവസാന ചിത്രമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ പേരില്‍ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു പ്രധാന അഭിനേതാക്കള്‍. മോഹന്‍രൂപ് സംവിധാനം ചെയ്ത ചിത്രം 1982ലായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

  പൃഥ്വിരാജിന്റെ ഊഴം

  പൃഥ്വിരാജും നീരജ് മാധവും പ്രധാന വേഷത്തിലെത്തിയ ജിത്തു ജോസഫ് ചിത്രത്തെക്കുറിച്ച് മാത്രമേ പലര്‍ക്കും അറിയൂ. എന്നാല്‍ 1988 ല്‍ ഇതേ പേരില്‍ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മധു, സുകുമാരി, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

  മോഹന്‍ലാല്‍ ചിത്രമായ വിസ്മയം

  1998 ല്‍ രഘുനാഘ് പാലേരി വിസ്മയം എന്ന പേരില്‍ സിനിമ സംവിധാനം ചെയ്തിരുന്നു. ഇന്നസെന്റ്, ദിലീപ്, ശ്രീദുര്‍ഗ, കെപിഎസി ലളിത എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. മനമന്ത എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കായി ഇതേ പേരില്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാലും സരികയുമായിരുന്നു പ്രധാന താരങ്ങളായി എത്തിയത്. 2016 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

  പത്മരാജന്റെ നോവലായ രതിനിര്‍വ്വേദം

  പത്മരാജന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഭരതന്‍ 1978 ല്‍ രതിനിര്‍വ്വേദം ഒരുക്കിയത്. കൃഷ്ണചന്ദ്രനും ജയഭാരതിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ല്‍ ഇതേ പേരില്‍ ടികെ രാജീവ് കുമാറും സിനിമയെടുത്തു. ശ്വേത മേനോനും ശ്രീജിത്തുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  മമ്മൂട്ടിയുടെ ലൗ ഇന്‍ സിങ്കപ്പൂര്‍

  മമ്മൂട്ടിയും നവനീത് കൗറും നായികനായകന്‍മാരായെത്തിയ ലൗ ഇന്‍ സിങ്കപ്പൂര്‍ പുറത്തിറങ്ങിയത് 2009ലാണ് എന്നാല്‍ ഇതേ പേരില്‍ 1980 ലും ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. പ്രേംനസീറും ജയനും ജോസ് പ്രകാശും ലതയും പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്‍ ബോബിയായിരുന്നു.

  എംടിയുടെ നീലത്താമര

  1979ല്‍ പുറത്തിറങ്ങിയ നീലത്താമര സംവിധാനം ചെയ്തത് യൂസഫലി കേച്ചേരിയായിരുന്നു. അംബികയും രവികുമാറുമായിരുന്നു പ്രധാന താരങ്ങള്‍. 2009 ല്‍ ലാല്‍ജോസ് ഈ ചിത്രത്തിന്റെ റീമേക്കുമായെത്തിയപ്പോഴും പഴയ പേര് തന്നെയാണ് ഉപയോഗിച്ചത്. കൈലാഷും അര്‍ച്ചന കവിയുമായിരുന്നു നായികാനായകന്‍മാര്‍.

  ഷംന കാസിമിന്റെ ചട്ടക്കാരി

  ഷംന കാസിമും ഹേമന്തും നായികനായകന്‍മാരായെത്തിയ ചട്ടക്കാരി 2012 ല്‍ പുറത്തിറങ്ങിയതാണ്. സന്തോഷ് സേതുമാധവനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. 1974 ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയില്‍ ലക്ഷ്മിയും മോഹന്‍ ശര്‍മ്മയുമായിരുന്നു പ്രധാന താരങ്ങള്‍. കെഎസ് സേതുമാധവനായിരുന്നു സംവിധാനം ചെയ്തത്.

  ഇന്ദ്രജിത്തിന്റെ നായകന്‍

  1985 ല്‍ ബാലു കിരിയത്ത് സംവിധാനം ചെയ്ത നായകനില്‍ മോഹന്‍ലാലും വിജിയുമായിരുന്നു അഭിനയിച്ചത്. 2010 ല്‍ പുറത്തിറങ്ങിയ നായകനില്‍ ഇന്ദ്രജിത്തും ധ്‌ന്യ മേരി വര്‍ഗീസുമാണ് അഭിനയിച്ചത്.

  മുകേഷിന്റെ ന്യൂസ് പേപ്പര്‍ ബോയ്

  പി രാംദാസ് സംവിധാനം ചെയ്ത ന്യൂസ് പേപ്പര്‍ ബോയ് 1955ലാണ് പുറത്തിറങ്ങിയത്. എന്നാല്‍ 1997 ല്‍ ഇതേ പേരില്‍ മറ്റൊരു സിനിമ പുറത്തിറങ്ങിയിരുന്നു. മുകേഷിനെ നായകനാക്കി നിസാറായിരുന്നു സിനിമ സംവിധാനം ചെയ്തത്.

  മനുഷ്യമൃഗം

  ജയന്‍ ഇരട്ട വേഷത്തിലെത്തിയ മനുഷ്യമൃഗത്തില്‍ ജയപ്രഭ, സീമ ജഗതി ശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ബോബിയായിരുന്നു സംവിധായകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ല്‍ ഇതേ പേരില്‍ നടന്‍ ബാബുരാജും സിനിമ പുറത്തിറക്കിയിരുന്നു.

  കാലചക്രം

  കെ നാരായണന്‍ സംവിധാനം ചെയ്ത കാലചക്രം 1973 ലാണ് പുറത്തിറങ്ങിയത്. പ്രേംനസീറും ജയഭാരതിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. 2202 ല്‍ ഇതേ പേരില്‍ സോനു ശിശുപാല്‍ സിനിമയൊരുക്കിയിരുന്നു.

  ഭാര്യ

  കാനം ഇജെയുടെ നോവലിനെ അടിസ്ഥാനമാക്കി കുഞ്ചാക്കോ സംവിധാനം ചെയ്ത ഭാര്യ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായിരുന്നു. 1962 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. സത്യനും രാഗിണഇയുമായിരുന്നു പ്രധാന താരങ്ങള്‍. ജഗദീഷിനെയും ഉര്‍വ്വശിയേയും നായികനായകന്‍മാരാക്കി 1994 ല്‍ ഇതേ പേരില്‍ വിആര്‍ ഗോപാലകൃഷ്ണന്‍ സിനിമയൊരുക്കിയിരുന്നു.

  മമ്മൂട്ടിയുടെ മായാവി

  മമ്മൂട്ടിയേയും ഗോപികയേയും നായികാനായകന്‍മാരാക്കി ഷാഫി സംവിധാനം ചെയ്ത മായാവി പുറത്തിറങ്ങിയത് 2007ലാണ്. എന്നാല്‍ 1965ലും ഇതേ പേരില്‍ സിനിമ പുറത്തിറങ്ങിയിരുന്നു. പ്രേംനസീറും ഷീലയും അഭിനയിച്ച സിനിമയുടെ സംവിധായകന്‍ ജികെ രാമുവായിരുന്നു.

  മോഹന്‍ലാലിന്റെ ചതുരംഗം

  മോഹന്‍ലാലിനെയും നവ്യ നായരെയും നായികനായകന്‍മാരാക്കി കെ മധു സംവിധാനം ചെയ്ത ചതുരംഗം 2002 ല്‍ പുറത്തിറങ്ങിയപ്പോള്‍ 1959 ല്‍ ജെഡി തോട്ടനും ഇതേ പേരില്‍ സിനിമ ചെയ്തിരുന്നു. നസീറും മിസ്സ് കുമാരിയുമായിരുന്നു പ്രധാന താരങ്ങള്‍.

  പൃഥ്വിരാജിന്റെ അനാര്‍ക്കലി

  സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിയില്‍ പൃഥ്വിരാജും പിയാല്‍ ഗോറുമായിരുന്നു നായികനായകന്‍മാര്‍. 2015ലാണ് സിനിമ റിലീസ് ചെയ്തത്. 1953 ല്‍ പ്രേംനസീറും കെആര്‍ വിജയയും തകര്‍ത്തഭിനയിച്ച പ്രണയചിത്രത്തിനും ഇതേ പേരായിരുന്നു. കുഞ്ചാക്കോയായിരുന്നു സംവിധായകന്‍.

  ആസിഫ് അലിയുടെ അസുരവിത്ത്

  പ്രേംനസീറിനെയും ശാരദയേയും നായികനായകന്‍മാരാക്കി എ വിന്‍സെന്റ് സംവിധാനം ചെയ്ത അസുരവിത്ത് 1968ലാണ് പുറത്തിറങ്ങിയത്. 2012 ല്‍ ഇതേ പേരില്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ആസിഫ് അലിയും സംവൃത സുനിലുമായിരുന്നു പ്രധാന താരങ്ങള്‍. എകെ സാജന്‍ സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങിയത് 2012ലായിരുന്നു.

  മമ്മൂട്ടിയുടെ തസ്‌കരവീരന്‍

  രാമുലു നായിഡു സംവിധാനം ചെയ്ത തസ്‌കരവീരന്‍ 1957 ലാണ് പുറത്തിറങ്ങിയത്. സത്യനും രാഗിണിയുമായിരുന്നു പ്രധാന താരങ്ങള്‍. 2205 ല്‍ ഇതേ പേരില്‍ സിനിമ ഇറങ്ങിയപ്പോള്‍ മമ്മൂട്ടിയും നയന്‍താരയുമായിരുന്നു നായികനായകന്‍മാര്‍. പ്രമോദ് പപ്പനാണ് ചിത്രം സംവിധാനം ചെയ്തത്.

  അച്ഛന്റെ സിനിമയുമായി സിദ്ധാര്‍ഥ് എത്തി

  ഭരതന്‍ സംവിധാനം ചെയ്ത നിദ്രയില്‍ വിജയ് മേനോനും ശാന്തി കൃഷ്ണയുമായിരുന്നു പ്രധാന വേഷം ചെയ്തത്. 1981ലായിരുന്നു സിനിമ പുറത്തിറങ്ങിയത്. നായികയുടെ അമ്മയായി വേഷമിട്ടത് കെപിഎസി ലളിതയായിരുന്നു. വര്‍ഷങ്ങള്‍ക്ക് അച്ഛന്റെ സിനിമ റീമേക്ക് ചെയ്ത സിദ്ധാര്‍ത്ഥ് എത്തിയപ്പോഴും പഴയ പേര് തന്നെയാണ് നല്‍കിയത്. നായികയായ റിമ കല്ലിങ്കലിന്റെ അമ്മയായി വേഷമിട്ടത് സിദ്ധാര്‍ത്ഥിന്റ അമ്മ കൂടിയായ കെപിഎസി ലളിതയായിരുന്നു. 2012 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ സിദ്ധാര്‍ഥ് തന്നെയായിരുന്നു നായകന്‍.

  ജയറാമിന്റെ സൂര്യന്‍

  ജയറാമിന്റെ സിനിമ ഇറങ്ങുന്നതിന് 1982 ല്‍ സൂര്യനെന്ന പേരില്‍ സിനിമ പുറത്തിറങ്ങിയിരുന്നു. ജെ ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുകുമാരനും ജലജയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. 2007 ല്‍ ഇതേ പേരില്‍ സിനിമ ഇറങ്ങിയപ്പോള്‍ വിഎം വിനുവാണ് സംവിധായകനായി എത്തിയത്. ജയറാമിനോടൊപ്പം വിമല രാമനാണ് നായികയായി എത്തിയത്.

  പൃഥ്വിരാജിന്‍രെ സിംഹാസനം

  പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങിയത് 2012ലാണ്. എന്നാല്‍ ശ്രീകുമാരന്‍ തമ്പി 1979 ല്‍ ഇതേ പേരില്‍ സിനിമ പുറത്തിറക്കിയിരുന്നു. മധുവും ലക്ഷ്മിയുമായിരുന്നു നായികാനായകന്‍മാര്‍.

  ജയറാമിന്റെ സ്‌നേഹം

  എ ഭീംസിങ് സംവിധാനം ചെയ്ത സ്‌നേഹം 1977 ലാണ് പുറത്തിറങ്ങിയത്. സുകുമാരിയും അടൂര്‍ ഭാസിയുമാണ് പ്രധാന താരങ്ങളായി എത്തിയത്. 1998 ല്‍ ഇതേ പേരില്‍ ജയരാജ് സിനിമയൊരുക്കിയിരുന്നു. ജയറാമും ജോമോളും കസ്തൂരിയും ബിജു മേനോനുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

  ദിലീപിന്റെ റോമിയോ

  ദിലീപിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്ത റോമിയോ 2007ലാണ് പുറത്തിറങ്ങിയത്. എന്നാല്‍ 1976 ല്‍ ഇതേ പേരില്‍ സിനിമ പുറത്തിറങ്ങിയിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരും ഷീലയുമായിരുന്നു പ്രധാന താരങ്ങള്‍.

  മണിക്കുട്ടന്റെ ബോയ്ഫ്രണ്ട്

  മണിക്കുട്ടനെ നായകനാക്കി വിനയന്‍ ബോയ്ഫ്രണ്ട് സംവിധാനം ചെയ്തത് 2005ലായിരുന്നു. 1975 ല്‍ ഇതേ പേരില്‍ പി വേണു സിനിമയെടുത്തിരുന്നു. സുകുമാരിയും അടൂര്‍ ഭാസിയുമായിരുന്നു നായികാനായകന്‍മാര്‍.

  ദിവ്യ ഉണ്ണിയുടെ കല്യാണസൗഗന്ധികം

  ദിവ്യ ഉണ്ണി നായികയായി തുടക്കം കുറിച്ച് കല്യാണസൗഗന്ധികം 1996ലാണ് പുറത്തിറങ്ങിയത്. വിനയനായിരുന്നു സംവിധായകന്‍. വിന്‍സന്റും ജയഭാരതിയും നായികനായകന്‍മാരായി ഇതേ പെരില്‍ 1975 ലും സിനിമ ഇറങ്ങിയിരുന്നു.

  കലാഭവന്‍ മണിയുടെ മത്സരം

  കലാഭവന്‍ മണിയെ നായകനാക്കി അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് മത്സരം. 2003ലായിരുന്നു സിനിമ ഇറങ്ങിയത്. എന്നാല്‍ 1975 ല്‍ എം ജി സോമനും റാണി ചന്ദ്രയും നായികാനായകന്‍മാരായി സിനിമ ഇറങ്ങിയിരുന്നു. കെ നാരായണനായിരുന്നു സംവിധായകന്‍.

  മീരാനന്ദന്‍ ചിത്രമായ പുള്ളിമാന്‍

  മധു, ദേവിക എന്നിവര്‍ വേഷമിട്ട പുള്ളിമാനെന്ന ചിത്രം സംവിധാനം ചെയ്തത് ഇ എന്‍ ബാലകൃഷ്ണനാണ്. 1972ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2010 ല്‍ കലാഭവന്‍ മണിയും മീരാനന്ദനും നായികാനായകന്‍മാരയെത്തിയ ചിത്രത്തിനും ഇതേ പേരായിരുന്നു. അനില്‍ കെ നായരായിരുന്നു സംവിധായകന്‍.

  സുരേഷ് ഗോപിയുടെ അഗ്നിനക്ഷത്രം

  1977 ല്‍ എ വിന്‍സെന്റ് അഗ്നിനക്ഷത്രമെന്ന പേരില്‍ സിനിമയൊരുക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ ഗോപിയെ നായകനാക്കി കരീം ഇതേ പേരില്‍ സിനിമയൊരുക്കിയിരുന്നു. 2004 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

  ലക്ഷ്യം

  ജിത്തു ജോസഫിന്റെ തിരക്കഥയില്‍ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്ത 2017ലായിരുന്നു പുറത്തിറങ്ങിയത്. എന്നാല്‍ 1972 ല്‍ ഇതേ പേരില്‍ ജിപ്‌സണ്‍ സിനിമയൊരുക്കിയിരുന്നു.

  മമ്മൂട്ടിയുടെ പഴശ്ശിരാജ

  എംടി വാസുദേവന്‍ നായര്‍ ഹരിഹരന്‍ ടീമിന്‍രെ പഴശ്ശിരാജ 2009ലായിരുന്നു റിലീസ് ചെയ്തത്. മമ്മൂട്ടിയും കനിഹയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. 1964 ല്‍ കുഞ്ചാക്കോ ഇതേ പേരില്‍ സിനിമയൊരുക്കിയിരുന്നു.

  English summary
  Those movie names were already used in past.
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more