»   » ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

Posted By: Rohini
Subscribe to Filmibeat Malayalam

കുട്ടികള്‍ക്കൊപ്പം ഇരുന്ന് കാണാന്‍ കഴിയാത്ത രംഗങ്ങളുള്ളതിനാലാണ് കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പുലയന്‍ എന്ന ജാതിപ്പേര് ഉപയോഗിച്ചു, അമിതമായ വയലന്റ് രംഗങ്ങള്‍ ഉള്‍പ്പെടുത്തി എന്നൊക്കെയാണ് അതിന് കാരണമായി പറയുന്നത്. കമ്മട്ടിപ്പാടം കണ്ട പ്രേക്ഷകര്‍ക്കാര്‍ക്കും എന്നാല്‍ ഈ അഭിപ്രായമില്ല.

അപ്പോഴാണ് മലയാളത്തിലെ എ പടങ്ങളേതൊക്കെയാണെന്ന് നോക്കിയത്. അമിതമായ വയലന്റ്‌സിനും അശ്ലീല രംഗങ്ങള്‍ക്കും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും എ സര്‍ട്ടിഫിക്കറ്റ് കൊടുക്കാം. എന്നാല്‍ നിങ്ങള്‍ കണ്ട അത്തരം എല്ലാ ചിത്രത്തിനും എ സര്‍ട്ടിഫിക്കറ്റ് കിട്ടിയതായി അറിയാമോ. അതറിയാതെ കുടുംബവുമായി എത്തി കണ്ണു പൊത്തേണ്ടി വന്ന എത്ര ചിത്രങ്ങളുണ്ട്.

എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതും അല്ലാത്തതുമായ, അമിതമായ അശ്ലീല കാഴ്ചകളും സംഭാഷണങ്ങളുമുള്ള അത്തരം ചിത്രങ്ങളില്‍ ചിലത ഏതൊക്കെയാണെന്ന് നോക്കാം

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

ജയസൂര്യയെയും അനൂപ് മേനോനെയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളാക്കി വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ട്രവാന്‍ട്രം ലോഡ്ജ്. ദ്വയാര്‍ത്ഥമുള്ള അശ്ലീല സംഭാഷണങ്ങളും ശരീരം വില്‍ക്കാന്‍ നടക്കുന്നവളുടെ അസഭ്യമായ ഭാഷയും കൊണ്ട് ആദ്യാവസാനം വരെ പ്രേക്ഷകരുടെ കണ്ണും കാതും അടപ്പിയ്ക്കുന്ന ചിത്രം

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

ജയസൂര്യയും അനൂപ് മേനോനും വികെ പ്രകാശും ഒന്നിച്ച ബ്യൂട്ടിഫുളിലും അശ്ലീല സംഭാഷണങ്ങളുടെ പകര്‍ന്നാട്ടം തന്നെയായിരുന്നു. ഇവിടെയും തെസ്‌നി ഖാനാണ് ഈ സംഭാഷണങ്ങളൊക്കെ പറയുന്നത്.

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിലെ ചൂടന്‍ രംഗങ്ങളും സംഭാഷണങ്ങളും കുടുംബ പ്രേക്ഷകരെ വല്ലാതെ വിഷമിപ്പിച്ചു.

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

യുവാക്കള്‍ക്ക് ഹരം പകര്‍ന്ന ചിത്രമായിരുന്നു ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍. എന്നാല്‍ സീമയെ കണ്ട് തിയേറ്ററിലെത്തിയ കുടുംബ പ്രേക്ഷകര്‍ക്ക് ഓടി ഒളിക്കേണ്ടി വന്നു.

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

ശരപഞ്ചരം എന്ന ജയന്‍ ചിത്രവും മക്കളെയും കൊണ്ട് കാണാന്‍ കയറിയവര്‍ക്ക് നാണക്കേണുണ്ടാക്കി.

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

റിമ കല്ലിങ്കലിനെയും ഫഹദ് ഫാസിലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രവും സെക്‌സിന് പ്രധാന്യം നല്‍കിയാണ് ഒരുക്കിയത്

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

വണ്‍ ബൈ ടു എന്ന ചിത്രത്തിലെ ലിപ് ലോക്ക് രഗങ്ങളുള്‍പ്പടെ പല രംഗങ്ങളും കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്ന് കാണാന്‍ കഴിയാത്തതാണ്

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

ഫഹദ് ഫാസിലിന് ബ്രേക്ക് നല്‍കിയ ചിത്രമാണ് ചാപ്പാ കുരിശ്. എന്നാല്‍ ചിത്രത്തില്‍ രമ്യാ നമ്പീശനൊപ്പമുള്ള ചില രംഗങ്ങളില്‍ മക്കളുമായി എത്തിയ കുടുംബ പ്രേക്ഷകര്‍ക്ക് അവരുടെ കണ്ണ് പൊത്തേണ്ടി വന്നു.

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

പത്മരാജന്റെ ക്ലാസിക് ചിത്രമായ തൂവാനത്തുമ്പികളിലെ മോഹന്‍ലാല്‍ - സുമലത ജോഡികളുടെ രംഗങ്ങള്‍ പലതും കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാത്തതാണ്.

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

മോഹന്‍ലാലിന്റെ തന്നെ ശ്രീകൃഷ്ണ പരുന്ത് എന്ന ചിത്രവും കുടുംബ പ്രേക്ഷകരെ ഞെട്ടിച്ചു.

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

കുടുംബ പ്രേക്ഷകരുടെ സംവിധായകനാണ് സിബി മലയില്‍. എന്നാല്‍ സദയം എന്ന ചിത്രത്തിലെ നിശാസുന്ദരികളുടെ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ദഹിക്കാത്തതായി

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

കുടുകുടാ ചിരിപ്പിയ്ക്കുന്ന ചിത്രമായിരുന്നു മായാമോഹിനി എങ്കിലും ചിത്രത്തിലെ ചില രംഗങ്ങളും സംഭാഷണങ്ങളും വളരെ അശ്ലീലം നിറഞ്ഞതായിരുന്നു.

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

മൃഗയ എന്ന മമ്മൂട്ടി ചിത്രം കാണാന്‍ തിയേറ്ററില്‍ കയറിയ കുടുംബ പ്രേക്ഷര്‍ക്കും കുട്ടികളുടെ കണ്ണ് പൊത്തേണ്ടി വന്നു.

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രവും കുടുംബത്തോടൊപ്പം കണ്ടിരിയ്ക്കാന്‍ കഴിയാത്തതാണ്

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

ശ്വേത മേനോന്‍ നായികയായ രതിനിര്‍വ്വേദം എന്ന ചിത്രം കാണാന്‍ കയറിയവരും തലയില്‍ മുണ്ടിട്ടാണ് മടങ്ങിയത്

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

ഭരതന്റെ തകരയും കുടുംബ പ്രേക്ഷകരുടെ കണ്ണ് കെട്ടിച്ച ചിത്രമായിരുന്നു.

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

വൈശാലി എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചെങ്കിലും അതിലെ രംഗങ്ങള്‍ കുടുംബ പ്രേക്ഷകരുടെ അസ്വസ്ഥതയ്ക്ക് പാത്രമായി.

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

ഒരു പെണ്ണിന്റെ പ്രതികാര കഥയാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം. എന്നാല്‍ ചിത്രത്തിലെ ചില രംഗങ്ങളും സംഭാഷണങ്ങളും കുടുംബ പ്രേക്ഷകരുടെ തലകുനിപ്പിച്ചു.

English summary
Movies which not suitable for family

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam