ഫോൺ തന്നത് 20 വർഷം മുൻപ്, സുരേഷ് ഗോപിയുമായുള്ള അടുപ്പത്തെ കുറിച്ച് ആരിഫ് എംപി
രാഷ്ട്രീയം നോക്കാതെ എല്ലാവരുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് നടനും എംപിയുമായ സുരേഷ് ഗോപി. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ സംഭവമായിരുന്നു ആലപ്പുഴ എംപി എംഎം ആരിഫുമായുളള സുരേഷ് ഗോപിയുടെ സൗഹൃദം. സംവിധായകൻ ആലപ്പി അഷ്റഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ആരിഫും സുരേഷ് ഗോപിയും തമ്മിലുളള സൗഹൃദത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത്. . ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈൽ ഫോൺ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ഇപ്പോഴിത സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് ആരിഫ് തുറന്നു പറയുകയാണ്. മനോരമ ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സുരേഷ് ഗോപിയുടെ മനുഷ്യത്വപരമായ സമീപനങ്ങൾ അടുത്തറിഞ്ഞിട്ടുളള ആളാണ് താനെന്ന് ആരിഫ്. മനോരമയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മൊബൈൽ ഫോൺ വാങ്ങി തന്നത് 20 വർഷങ്ങൾക്ക് മുൻപാണെന്നുംഎംപി വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
കോളേജ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന സമയത്ത് മുതല്‍ അദ്ദേഹത്തെ അറിയാം. അന്ന് കേരള സര്‍വകലാശാല യുവജനോല്‍സവത്തിന് അതിഥിയായി അദ്ദേഹത്തെ ക്ഷണിക്കാന്‍ എറണാകുളത്ത് ഒരു ഷൂട്ടിങ് സെറ്റില്‍ പോയപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ അങ്ങേയറ്റം എതിര്‍ക്കുന്ന ആളാണ് ഞാന്‍. പക്ഷേ അദ്ദേഹത്തിലെ മനുഷ്യനോട് ഇഷ്ടമാണ് അന്നും ഇന്നുമെന്നും ആരിഫ് പറയുന്നു.
അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും അത്ര സജീവമല്ല. നോക്കിയയുടെ ഒരു ഫോണാണ് അന്ന് എനിക്ക് ഉണ്ടായിരുന്നത്. ആ സമയത്ത് സുരേഷ്‌ഗോപി ദുബായില്‍ പോയിരുന്നു. അതു കഴിഞ്ഞ് വന്നപ്പോള്‍ എനിക്ക് സാംസങ്ങിന്റെ ഒരു ഫോണ്‍ കൊണ്ടുവന്നു. ഒരു സുഹൃത്തിന്റെ കൈവശം കൊടുത്ത് വിട്ട് അത് എനിക്ക് സമ്മാനിച്ചു. അത്രത്തോളം സൗഹൃദം എനിക്ക് അദ്ദേഹത്തിനോട് ഉണ്ട്. ഇപ്പോഴും ഡല്‍ഹിയില്‍ വച്ച് കാണുമ്പോഴും അടുത്ത് ഇടപഴകുകയും വീട്ടില്‍ പോകുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സമീപനങ്ങള്‍ അടുത്തറിഞ്ഞിട്ടുണ്ട് ഒരുപാട് തവണ- ആരിഫ് പറഞ്ഞു


Click it and Unblock the Notifications