വിവാഹ വാർഷിക ദിനത്തിൽ ഒഴിഞ്ഞ പാത്രവുമായി സംവിധായകൻ എം.ബി. പത്മകുമാർ, കാരണം മഞ്ജു വാര്യർ

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് മഞ്ജു വാര്യർ പാടി അഭിനയിച്ച ജാക്ക് ആന്‍ഡ് ജില്‍ ചിത്രത്തിലെ 'കിം കിം കിം' എന്ന് തുടങ്ങുന്ന ഗാനം. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഈ ഗാനം റിലീസ് ചെയ്തത്. പാട്ട് പുറത്തു വന്നതിന് പിന്നാലെ തന്നെ ഡാൻസ് ചലഞ്ചുമായി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. കിം കിം കിം ഡാൻസ് ചലഞ്ചുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

manju warrier

ഇപ്പോഴിത മഞ്ജുവിന്റെ 'കിം കിം കിം' എന്ന ഗാനം നൽകിയ ഉഗ്രൻ പണിയെ കുറിച്ച് നടനും സംവിധായകനുമായ എം.ബി. പത്മകുമാർ. ഒരു രസകരമായ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ആ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വിവാഹ വാർഷിക ദിനത്തിൽ ഒഴിഞ്ഞ പ്ലേറ്റുമായി ഇരിക്കേണ്ടി വന്ന അവസ്ഥയെ കുറിച്ചായിരുന്നു പത്മകുമാർ വീഡിയോയിൽ വിവരിക്കുന്നത്.

ഡിസംബർ 11ന് എന്റെ വിവാഹ വാര്‍ഷികം ആയിരുന്നു. ആ ദിവസത്തെ തന്റെ അവസ്ഥ ഇതാണ് കാലിപ്ലേറ്റ് എന്ന് പറഞ്ഞ് കൊണ്ടാണ് പത്മകുമാർ വീഡിയോ ആരംഭിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഈ ദിവസം സ്‌പെഷ്യല്‍ ഒരുക്കണമെന്ന് പറഞ്ഞതാണ് എന്നാല്‍ അവസ്ഥ കണ്ടില്ലേ എന്ന് പറഞ്ഞ് പൂര്‍ത്തിയാകാത്ത ഭക്ഷണങ്ങളുടെയും കത്തിച്ച് വെച്ച ഗ്യാസ് അടുപ്പിന്റെയും ദൃശ്യങ്ങളും സംവിധായകന്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇതിനെല്ലാം കാരണം മഞ്ജു വാര്യര്‍ ആണെന്ന് സംവിധായകന്‍ പറയുന്നു.

ജാക്ക് ആന്‍ഡ് ജില്‍ ചിത്രത്തിലെ മഞ്ജു പാടിയ പാട്ടിന് നൃത്തം വച്ച് ഡാന്‍സ് ചലഞ്ചുമായി താരം രംഗത്തെത്തിയിരുന്നു. നിരവധി പേര്‍ ചലഞ്ച് ഏറ്റെടുത്തിരുന്നു. ഇതോടെ പത്മകുമാറിന്റെ ഭാര്യയും മകളും കുറച്ച് ദിവസങ്ങളായി ഡാന്‍സ് പ്രാക്ടീസിലാണ്. ബാക്കിയെല്ലാ ജോലികളും മാറ്റിവച്ചാണ് ഇരുവരും ഇതില്‍ മുഴുകിയതെന്നും പത്മകുമാര്‍ വീഡിയോയില്‍ പറഞ്ഞു.ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന ഭാര്യയേയും മകളേയും വീഡിയോയിൽ കാണിക്കുന്നുണ്ട്. പത്മകുമാറിന്റെ രസകരമായ അവതരണത്തോടയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

വീഡിയോ കാണാം

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X