സാമ്പത്തിക തട്ടിപ്പുകേസിൽ കുടുങ്ങിയതോടെ സിനിമയിൽ നിന്നും അപ്രത്യക്ഷമായി, സിന്ധു ഇപ്പോൾ കുടുംബസമേതം യുകെയിൽ!

തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു സിന്ധു മേനോന്‍. നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെയായിരുന്നു. ബാലതാരമായിട്ടായിരുന്നു സിന്ധു മേനോന്റെ സിനിമാ അരങ്ങേറ്റം. ബെം​ഗളൂരുവിൽ സ്ഥിര താമസക്കാരിയായ സിന്ധു മേനോന്‍ മലായാളി പ്രേക്ഷകരുടെയും ഇഷ്ടനടി ആയിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ നിരവധി വേഷങ്ങള്‍ താരം ചെയ്തിട്ടുണ്ട്. അമ്പതിലധികം ചിത്രങ്ങളില്‍ സിന്ധു മേനോന്‍ അഭിനയിച്ചിട്ടുണ്ട്.1994ല്‍ പുറത്തിറങ്ങിയ രാഷ്മി എന്ന കന്നഡ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

നായികയായും സഹനടിയായും വില്ലത്തിയായും പിന്നീട് നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ താരം മലയാളത്തിലും ഒരു പിടി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. മലയാളത്തിന്റെ താരരാജാക്കന്‍മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും സിനികളില്‍ വേഷമിട്ട താരം ജയറാം അടക്കുള്ള താരങ്ങളുടെ നായികയായും തിളങ്ങി.

2001ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ ഉത്തമന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സിന്ധു മേനോന്‍ മലയാളത്തില്‍ തന്റെ വരവറിയിക്കുന്നത്.

 Sindhu Menon

തിയറ്ററുകളില്‍ ഗംഭീര വിജയമായിരുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് സിന്ധു എത്തിയത്. ഉത്തമനില്‍ മികച്ച പ്രകടനം ആയിരുന്നു സിന്ധു മേനോന്‍ കാഴ്ച്ചവെച്ചത്. മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് താരത്തെയും സിനിമയേയും സ്വീകരിച്ചത്. പിന്നീട് മിസ്റ്റർ ബ്രഹ്മചാരി, വേഷം പോലുള്ള സിനിമകളിലും അഭിനയിച്ചു.

രഹസ്യ പോലീസ്, രാജമാണിക്യം, തൊമ്മനും മക്കളും, വാസ്തവം, പതാക, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, ട്വന്റി ട്വന്റി, താവളം, ആണ്ടവന്‍, പകല്‍ നക്ഷത്രങ്ങള്‍, സ്‌കെച്, ഡിറ്റക്ടീവ് തുടങ്ങിയവയാണ് സിന്ധു മേനോന്‍ അഭിനയിച്ച പ്രധാന സിനിമകൾ. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. ആന്ധ്ര സ്വദേശിയായ ഡൊമിനിക് പ്രഭുവിനെയാണ് സിന്ധു മേനോന്‍ വിവാഹം ചെയ്തിരിയ്ക്കുന്നത്.

2010 ലായിരുന്നു വിവാഹം. ഇതോടെ സിനിമാ മേഖലയില്‍ നിന്നും നീണ്ട ഒരു ഇടവേള എടുത്തിരിക്കുകയാണ് നടി. മൂന്ന് മക്കളാണ് താരത്തിനുള്ളത്. വിവാഹത്തോടെ അഭിനയം ഉപേക്ഷിക്കുന്ന രീതി മലയാള നടിമാരിൽ സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി താരം പങ്കുവെക്കാറുണ്ട്.

ഇടയ്ക്ക് സാമ്പത്തിക തട്ടിപ്പുകേസിൽ കുടങ്ങിയതിന്റെ പേരിലും സിന്ധു വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 2018ലായിരുന്നു സംഭവം. ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 36 ലക്ഷം രൂപ വാഹന വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് സിന്ധുവിനും സഹോദരനും എതിരെയാണ് അന്ന് ബെം​ഗളൂരു പോലീസ് കേസെടുത്തത്. ഈ കേസിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് ശേഷമാണ് സിന്ധു ക്യാമറയ്ക്ക് മുന്നിൽ നിന്നും അപ്രത്യക്ഷമായത്.

sindhu menon

യുകെയിൽ സെറ്റിൽഡായ താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ഫാമിലി ഫോട്ടോ വൈറലാണ്. മൂന്ന് മക്കൾക്കൊപ്പം സാരിയിൽ സിംപിൾ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുറച്ച് ശരീരഭാരം കൂടി എന്നല്ലാതെ സിന്ധുവിനെ മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകർ കുറിക്കുന്നത്.

ചിരി കാണുമ്പോൾ തൊമ്മനും മക്കളും സിനിമ ഓർമ വരുന്നുവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. അഭിനയത്തിലേക്ക് ഇനി മടങ്ങിവരില്ലേയെന്നും ചിലർ താരത്തോട് കമന്റിലൂടെ ചോ​ദിക്കുന്നുണ്ട്.

More from Filmibeat

Read more about: sindhu menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X