twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വിസ്മയിപ്പിച്ചിട്ടുള്ളത് മോഹൻലാലാണ്, സ്വബോധമില്ലാതെയെടുത്ത സിനിമയാണ് ചുരുളി'; നടൻ എം.ആർ ​ഗോപകുമാർ!

    |

    പുലിമുരുകൻ സിനിമയിലെ മൂപ്പനെ പുതുതലമുറ പ്രേക്ഷകർ മറക്കാനിടയില്ല. നാൽപത് വർഷമായി നാടകങ്ങളിലൂടെയും മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും എം.ആർ ഗോപകുമാർ മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ്. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അഞ്ച് ടിവി പുരസ്കാരങ്ങളും എം.ആർ ഗോപകുമാർ സ്വന്തമാക്കിയിട്ടുണ്ട്. 1974ൽ ജി.ശങ്കരപ്പിള്ളയുടെ രക്തപുഷ്പ്പം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിന് തുടക്കമിട്ട അദ്ദേഹം അമേച്വർ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്യഗൃഹത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു.

    MR Gopakumar Mohanlal, MR Gopakumar news, MR Gopakumar films, MR Gopakumar interview, എം ആർ ഗോപകുമാർ മോഹൻലാൽ, എം ആർ ഗോപകുമാർ വാർത്തകൾ, എം ആർ ഗോപകുമാർ ചിത്രങ്ങൾ, എം ആർ ഗോപകുമാർ അഭിമുഖം

    പതിനഞ്ച് വർഷത്തോളം നാട്യഗൃഹവുമായി ബന്ധപ്പെട്ട് നിരവധി നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം 1986ൽ ദൂരദർശൻ ആദ്യമായി സംപ്രേക്ഷണം ചെയ്ത കുഞ്ഞയ്യപ്പൻ ടെലിസീരിയലിൽ അഭിനയിച്ചു. തുടർന്ന് ദൂരദർശൻ സീരിയലായ മണ്ടൻ കുഞ്ചുവിലും അഭിനയിച്ചു. 1989ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധനം ചെയ്ത മതിലുകളിലൂടെ ചലച്ചിത്ര ലോകത്തിലെത്തിയ ഇദ്ദേഹം 1993ൽ അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന ചിത്രത്തിൽ അവതരിപ്പിച്ച തൊമ്മി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായി.

    'മലയാളത്തിൽ കിട്ടാത്ത അം​ഗീകാരമാണ് തമിഴിലും ഹിന്ദിയും കിട്ടുന്നത്'; മനസ് തുറന്ന് നടൻ ദിനേശ് പ്രഭാകർ!'മലയാളത്തിൽ കിട്ടാത്ത അം​ഗീകാരമാണ് തമിഴിലും ഹിന്ദിയും കിട്ടുന്നത്'; മനസ് തുറന്ന് നടൻ ദിനേശ് പ്രഭാകർ!

    1993ൽ വിധേയനിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ സ്പെഷൽ ജൂറി അവാർഡും 1999 ൽ ഗോപാലൻ നായരുടെ താടി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡും ഗോപകുമാറിന് ലഭിച്ചു. അറുപതിലധികം ചിത്രങ്ങളിലും അൻപതോളം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് ടെലിവിഷൻ മേഖലയിൽ നിന്ന് മൂന്ന് തവണ നല്ല നടനായും രണ്ട് തവണ സഹനടനായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്നത്തെ സിനിമയെ കുറിച്ചും നടന്മാരെ കുറിച്ചും എം.ആർ ​ഗോപകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മോഹൻലാലാണ് തന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ എന്നാണ് എം.ആർ ​ഗോപകുമാർ പറയുന്നത്.

    'എൻ്റെ വിവാഹം എൻ്റെ സ്വാതന്ത്ര്യത്തിനാണ് പപ്പ വിട്ടുതന്നത്, അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നു'; പാർവതി ഷോൺ'എൻ്റെ വിവാഹം എൻ്റെ സ്വാതന്ത്ര്യത്തിനാണ് പപ്പ വിട്ടുതന്നത്, അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നു'; പാർവതി ഷോൺ

    'ഒന്നും ആകില്ലെന്ന് കരുതിയപ്പോൾ വിസ്മയിപ്പിച്ചുകൊണ്ട് ഉന്നതങ്ങളിലേക്ക് ഉയർന്ന നടനാണ് മോഹൻലാൽ. ഏറ്റവും നല്ല നടനായി തോന്നിയിട്ടുള്ളത് ഭരത് ​ഗോപിയെയാണ്. ഒ‌രു നായകന് വേണ്ട യാതൊരു ആകാര വടിവും ഇല്ലാതെ സിനിമയിലേക്ക് എത്തിയാണ് അദ്ദേഹം നായകനായി സിനിമകൾ വിജയിപ്പിച്ചത്. അരാജകവാദികളുടെ സിനിമയാണ് ചുരുളി. ജീവിതത്തിൽ കാണിക്കുന്നത് സിനിമയിൽ കാണിക്കാൻ പറ്റില്ല. സമൂഹത്തിലുള്ള നല്ല കാര്യങ്ങൾ മാറ്റാൻ വേണ്ടി ശ്രമിക്കരുത്. ചുരുളി പക്ഷെ അതാണ് ചെയ്തത്' എം.ആർ ​ഗോപകുമാർ പറഞ്ഞു.

    '40 വർഷം മുമ്പ് മോഹൻലാൽ ചെയ്തത് പ്രണവിലൂടെ ആവർത്തിക്കപ്പെട്ടു'; ഹൃദയം കണ്ട് ത്രില്ലടിച്ചുവെന്ന് ബാലചന്ദ്രമേനോൻ'40 വർഷം മുമ്പ് മോഹൻലാൽ ചെയ്തത് പ്രണവിലൂടെ ആവർത്തിക്കപ്പെട്ടു'; ഹൃദയം കണ്ട് ത്രില്ലടിച്ചുവെന്ന് ബാലചന്ദ്രമേനോൻ

    Read more about: mohanlal
    English summary
    MR Gopakumar Opens Up Mohanlal Is The Actor Who Amazed Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X