For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിശ്വനാഥൻ നായർ സാറുടെ മകന് സിനിമയിൽ അഭിനയിക്കേണ്ട കാര്യമെന്താ; ചെറുപ്പം തൊട്ടേ കാണുന്നതാണ്'; എംആർ ​ഗോപകുമാർ

  |

  മലയാളത്തിലെ സൂപ്പർ താരമാണ് മോഹൻലാൽ. മോഹൻലാലിന് പകരം വെക്കാൻ മറ്റൊരു നടനും ഇതുവരെ വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ഒരേ സമയം ആരാധകരാൽ ആഘോഷിക്കപ്പെടുകയും നിരൂപകരാൽ പ്രശംസിക്കപ്പെടുകയും ചെയ്ത നടനാണ് മോഹൻലാൽ. ആദ്യ കാലത്തെ നായക സങ്കൽപ്പങ്ങളുമായി ചേർന്ന് പോവാത്ത രൂപ ഭാവം ആയിരുന്നു മോഹ​ൻലാലിന്.

  Also Read: 'ലേഡീസ് കുട ഉപയോ​ഗിക്കുന്ന എം.എക്കാരനെ ഇവന്മാർക്ക് എവിടുന്ന് കിട്ടി, എത്തും പിടിയും കിട്ടിയില്ല'; ശ്രീനിവാസൻ

  തുടക്ക കാലത്ത് വില്ലൻ വേഷങ്ങളിലാണ് നടൻ കൂടുതലായും അഭിനയിച്ചതും. എന്നാൽ പിന്നീട് നായക നിരയിലേക്ക് മോഹൻലാൽ ഉയർന്നു. പിന്നീട് സൂപ്പർ താരമായുള്ള മോഹൻലാലിന്റെ വളർച്ചയാണ് പ്രേക്ഷകർ കണ്ടത്.

  കോമഡി ചായ്വുള്ള കഥാപാത്രങ്ങൾ തൻമയത്വത്തോടെ സ്ക്രീനിൽ എത്തിച്ച മോഹൻലാൽ അതേ മികവിൽ വൈകാരിക രം​ഗങ്ങളിലും തിളങ്ങി. മോഹൻലാലിനെ തേടി നിരവധി അവസരങ്ങൾ എത്തുകയും ചെയ്തു. ഇന്നും മലയാളത്തിൽ ഏറ്റവും വിലപിടിപ്പുള്ള നായകനാണ് മോഹൻലാൽ.

  ഇപ്പോഴിതാ മോ​ഹൻലാലിനെക്കുറിച്ച് നടൻ എംആർ ​ഗോപകുമാർ. പുലിമുരുകൻ എന്ന സിനിമയിൽ ഉൾപ്പെടെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനെ ചെറുപ്പകാലം മുതൽ കാണുന്നതാണെന്ന് ഇദ്ദേഹം പറയുന്നു. അമൃത ടിവിയോടാണ് പ്രതികരണം.

  Mohanlal

  'പുള്ളി അന്ന് പത്താം ക്ലാസിൽ പഠിക്കുകയാണ്. അതിന്റെ കുറച്ച് അപ്പുറത്താണ് എന്റെ ഭാര്യ വീട്. കുറച്ച് കാലം ഞാനവിടെ ആയിരുന്നു താമസിച്ചത്. ഞാൻ ഓഫീസിൽ പോവുമ്പോൾ പുള്ളി ബസ് കയറാൻ നിൽക്കുന്നുണ്ടാവും. അന്ന് കാണാൻ തുടങ്ങിയതാണ്. അതിന് ശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഇയാളാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞപ്പോൾ കാണാൻ പോയി'

  'അന്നത്തെ എല്ലാ ചെറുപ്പക്കാരും ആ സിനിമ കാണാൻ പോയി. ശരിക്കും പറഞ്ഞാൽ പുള്ളി എന്തിനാണ് ഈ സിനിമയിൽ അഭിനയിച്ചതെന്ന് തോന്നി. പുള്ളിക്ക് സിനിമയിൽ അഭിനയിക്കേണ്ട കാര്യം ഇല്ലല്ലോ. വിശ്വനാഥൻ നായർ സാറുടെ മോൻ ആണല്ലോ. പുള്ളി ​ഗവൺമെന്റ് സെക്രട്ടറി ആയിരുന്നല്ലോ. അതിന്റെ ആവശ്യമില്ലായിരുന്നല്ലോ'

  Mohanlal And MR Gopakumar

  'മാത്രമല്ല പുള്ളിക്ക് സിനിമാ നടന്റെ രൂപം ഒന്നുമില്ലല്ലോ. ശബ്ദവും ഇല്ല. അന്നത്തെ മമ്മൂട്ടി, സുകുമാരൻ അങ്ങനെയുള്ളവരുടെ രൂപം ഒന്നുമല്ലല്ലോ. എന്തിന് സിനിമയിൽ അഭിനയിക്കാൻ പോയെന്ന് തോന്നി. പക്ഷെ ഈ മനുഷ്യൻ ലോകത്തുള്ള എല്ലാ മലയാളികളെയും പുള്ളിയുടെ വരുതിയിലേക്ക് ​കൊണ്ടു വന്നു. ആധിപത്യം സ്ഥാപിച്ചെടുക്കുകയായിരുന്നു. ഭയങ്കരം തന്നെയാണത്,' എംആർ ​ഗോപകുമാർ പറഞ്ഞു

  .Also Read: അവന് ഇഷ്ടമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു; തന്റെ വിവാഹത്തെ കുറിച്ച് അമ്മ പറഞ്ഞതിനെ പറ്റി ഹരീഷ് പേരടി

  സൂപ്പർ താരമാണെങ്കിലും മോ​ഹൻലാലിന് കഴിഞ്ഞ വർഷങ്ങളായി കരിയറിൽ തിരിച്ചടികൾ ആണ്. ദൃശ്യം രണ്ടാം ഭാ​ഗം ഒഴിച്ച് അടുത്ത കാലത്തിറങ്ങിയ നടന്റെ ഒരു സിനിമയും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

  അതിനാൻ തന്നെ ആരാധകരിൽ നിന്നുൾപ്പെടെ നടന് വിമർശനം വരുന്നുണ്ട്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടന് പിഴവ് പറ്റുന്നെന്നും ചെയ്യുന്ന സിനിമകളുടെ കാര്യത്തിൽ ഇനിയെങ്കിലും ശ്രദ്ധ പുലർത്തണം എന്നുമാണ് ആരാധകർ പറയുന്നത്.

  ആരാധകർ വൻ ഹൈപ്പ് നൽകിയ മരയ്ക്കാർ, മോൺസ്റ്റർ ഉൾപ്പെടെയുള്ള സിനിമകൾ നിരാശപ്പെടുത്തുകയാണുണ്ടായത്. പോയ വർഷം മോഹൻലാലിന്റെ പരാജയങ്ങൾ സിനിമയ്ക്കകത്തും പുറത്തും ഒരു പോലെ ചർച്ച ആയിരുന്നു.

  മാലിക്കോട്ടെ വാലിബൻ, എമ്പുരാൻ എന്നീ സിനിമകളിൽ ആണ് ആരാധകർ ഇപ്പോൾ മുഴുവൻ പ്രതീക്ഷയും വെച്ചിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശേരിക്കൊപ്പം മോഹൻലാൽ ആദ്യമായി കൈ കോർക്കുന്ന സിനിമ ആണ് മാലിക്കോട്ടെ വാലിബൻ.

  സിനിമയുടെ പ്രഖ്യാപന സമയം മുതൽ ആരാധകർ ആവേശത്തിലാണ്. മികച്ച സംവിധായകന്റെ കൈയിൽ കിട്ടിയാൽ പഴയ മോഹൻലാലിനെ തിരിച്ച് കിട്ടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

  Read more about: mr gopakumar mohanlal
  English summary
  MR Gopakumar Talks About Mohanlal And Family; Shares A Memory About His Childhood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X