കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി മൃദുലയും യുവയും; കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി മൃദുല

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താര ജോഡികളാണ് മൃദുലയും
യുവയും. ഇരുവരും തങ്ങളുടെ കുഞ്ഞിനെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മൃദുലയും യുവയും തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവർ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന വിശേഷങ്ങൾ വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടുന്നതും.

കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ പോകുന്നതിനുള്ള മുന്നൊരുക്കമെന്നോണം കുഞ്ഞിന് വേണ്ടിയുള്ള ആവശ്യ സാധനങ്ങൾ വാങ്ങുന്നതിൻ്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് വിശേഷങ്ങൾ പങ്കുവെച്ചത്. മൃദുലയുടെയും യുവയുടെയും ആരാധകൾ ആസംസകൾ അറിയിച്ചും രം​ഗത്ത് വന്നു.

സമയം ആയി

എട്ടുമാസം തുടങ്ങിയാൽ പിന്നെ കുഞ്ഞിനും അമ്മക്കും ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങുന്നത് പതിവാണ്. അതിൻ്റെ തിരക്കിലാണ് മൃദുലയും. കുഞ്ഞിന് വേണ്ട കുഞ്ഞുടുപ്പുകളും ബോട്ടിലും ഡയപ്പേഴ്സും തുടങ്ങി മറ്റ് ആവശ്യ സാധനങ്ങളും വാങ്ങി കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. താരങ്ങളുടെ ആരാധകരും ഇരുവരുടെ കുഞ്ഞിൻ്റെ വരവിനായ് കാത്തിരിക്കുകയാണ്.

അനിയത്തിയുടെ വിവാഹ ശേഷം പാർവ്വതിയ്‌ക്കൊപ്പം മൃദുലയാണ് എല്ലാത്തിനും ഒപ്പം നടന്നിരുന്നത്. ഇപ്പോൾ പാർവ്വതിയും യാമിയുമാണ് മൃദുലയ്‌ക്കൊപ്പമുള്ളത്. കഴിഞ്ഞ ദിവസം മൃദുലയുടെ നിറവയറിൽ യാമി ഉമ്മ വെക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. യാമിടെ വാവായാണ് ഇപ്പോൾ. വലിയ സ്‌നേഹമാണ് കാണിക്കുന്നതെന്നും മറ്റേ വാവയും കൂടി പുറത്ത് വന്ന് കഴിയുമ്പോൾ എന്താകുമെന്ന് കണ്ടറിയണം എന്നാണ് ചിത്രത്തിൻ്റെ ഒപ്പം മൃദുല കുറിച്ചത്.

മൃദുലയുടെ വിശേഷം

മൃദുലയും പാർവ്വതിയും ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേക്ഷർക്ക് സുപരിചിതരായത്. പാർവ്വതി വിവാഹ ശേഷമാണ് പരമ്പരയിൽ നിന്നും പിന്മാറിയത്. പാർവ്വതിയുടെ വിവാഹത്തിന് പിന്നാലെ മൃദുലയും യുവയും വിവാഹിതരായി. അതുപോലെതന്നെ പാർവ്വതിയുടെ പ്രസവം അടുത്തതോടെയായിരുന്നു മൃദുലയും അമ്മയാകാൻ പോകുന്നു എന്ന കാര്യം അറിഞ്ഞത്. ഒരു വീട്ടിൽ രണ്ട് ഗർഭിണികളുണ്ടെന്ന് മൃദുല തന്നെയാണ് അറിയിച്ചത്. സഹോദരിയുടെ കൂടെയുള്ള വളരെ രസകരമായ പല വീഡിയോസും താരം പങ്കുവെച്ചിരുന്നു.

മൃദുലയും യുവയും

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുലയും യുവയും. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയ താരമായത്. അഭിനേതാവ് എന്നത് പോലെ മെന്റലിസ്റ്റും കൂടിയാണ് യുവ. ജൂലൈയിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇടവേള

പ്ര​ഗ്നൻ്റ് ആയതിന് ശേഷം സീരിയലുകളിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് മൃദുല. പ്രസവ ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുമെന്നും മ‍‍ൃദുല തൻ്റെ പ്രേക്ഷകരോട് പറഞ്ഞിട്ടുണ്ട്. മഴവിൽ മനോരമയിൽ 'തുമ്പപ്പൂ' എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് സീരിയലിൽ നിന്ന് ഒരിടവേള എടുക്കുന്നത്. അതിന് മുമ്പ് 'പൂക്കാലം വരാവായ്' എന്ന പരമ്പരയിലും അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു.

അതേസമയം മൃദുലയും യുവയും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നോ എന്ന് ആദ്യമൊക്കെ പലരും ചോദിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പവും ഒരേ മേഖലയിൽ നിന്നുമുള്ളവരായതുകൊണ്ടുമാണ് ഈ ചോദ്യങ്ങൾ. എന്നാൽ തങ്ങളുടേത് വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്ന് മൃദുലയും യുവയും പറഞ്ഞു.

ഇരുവരും അഭിനയിക്കുന്ന പരമ്പരകളിൽ രണ്ടു പേരുടേയും അമ്മയായി അഭിനയിക്കുന്ന രേഖ രതീഷ് വഴിയായിരുന്നു വിവാഹാലോചന വന്നത്. പിന്നീട് കുടുംബക്കാർ വിവാഹം ഉറപ്പിക്കുകയായിരുന്നുവെന്ന് മൃദുലയും യുവയും നേരത്തെ പ്രേക്ഷകരോട് പറഞ്ഞു.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X