For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൃദുലയും കുടുംബവും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ പങ്കുവെച്ച് താര ദമ്പതികൾ!

  |

  മകൾ പിറന്നശേഷമുള്ള ആദ്യ ദീപാവലിയായിരുന്നു കഴിഞ്ഞ ദിവസം സീരിയൽ താരങ്ങളായ മൃദുല വിജയിയും യുവ കൃഷ്ണയും ചേർന്ന് ആഘോഷിച്ചത്.

  വിശേഷങ്ങളെല്ലാം തങ്ങളുടെ യുട്യൂബ് ചാനലായ മൃദുല വ്ലോ​ഗ്സ് വഴി പങ്കുവെക്കാറുള്ള താരങ്ങൾ ദീപാവലി ആഘോഷങ്ങളുടെ വീഡിയോയും പങ്കുവെച്ചിരുന്നു. മൃദുലയ്ക്കും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിക്കാൻ സഹോദരി പാർവതിയും കുടുംബവും എത്തിയിരുന്നു.

  Also Read: ലിവിങ് ടുഗദറായി ജീവിച്ചതില്‍ കുറ്റബോധമുണ്ടോ? റാണിയെ പോലെ തന്നെ ഇനിയും ജീവിക്കുമെന്ന് അഭയ ഹിരണ്‍മയി

  ദീപാവലി ആഘോഷങ്ങൾ കളറാക്കി മാറ്റിയ താരങ്ങളുടെ വീഡിയോ ഇതിനോടകം വൈറലാണ്. ദീപങ്ങൾ കത്തിച്ചുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ചിരാത് കത്തിയ്ക്കുന്നത് മത്സരമായിട്ടാണ് താരദമ്പതികൾ സംഘടിപ്പിച്ചത്.

  അതില്‍ മൃദുല വിജയിച്ചു. ശേഷം ദീപാവലി സ്വീറ്റ്‌സ് കഴിച്ചതിന് ശേഷം ദീപാവലി സംബന്ധിച്ച ക്വിസ് പ്രോഗ്രാം നടന്നു. അതിൽ പാര്‍വ്വതിയാണ് ജയിച്ചത്. അതിനിടയില്‍ അമ്മയുടെ രസകരമായ കമന്റുകളും തമാശയും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് എല്ലാം നേതൃത്വം നൽകിയത് യുവയായിരുന്നു.

  Also Read: 'അപ്പോഴാണ് ഞാൻ അച്ഛന്റെ വില തിരിച്ചറിയുന്നത്, അങ്ങനെ അച്ഛൻ ചെയ്തത് ഞാൻ ഏറ്റെടുത്തു'; വിജയ് മാധവ് പറയുന്നു

  മത്സരങ്ങൾക്കും മധുരം വിളമ്പലിനും ശേഷമായിരുന്നു പടക്കം പൊട്ടിക്കൽ. ദീപാവലി കളറാക്കാൻ പടക്കത്തിന്റെ വലിയൊരു ശേഖരം താരങ്ങൾ വാങ്ങിയിരുന്നു. ആ പടക്കം പൊട്ടിക്കലിനിടെ തലനാരിഴയ്ക്കാണ് മൃദുലയും കുടുംബവും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

  അതേകുറിച്ചും വീഡിയോയിൽ താരങ്ങൾ പറഞ്ഞിട്ടുണ്ട്. മൃദുലയ്ക്കും പാർവതിക്കും വളരെ ചെറിയ കുഞ്ഞുങ്ങളായതിനാൽ വലിയ ശബ്ദത്തിൽ പൊട്ടുന്ന പടക്കങ്ങൾ വാങ്ങിയിരുന്നില്ല.

  Also Read: അച്ഛന്‍ നാടുവിട്ടു, മരിക്കാം എന്ന് അമ്മ എപ്പോഴും പറയും; ഭക്ഷണത്തില്‍ എന്തെങ്കിലും തരുമോ എന്ന് പേടിച്ചു!

  അത്രയൊക്കെ സൂക്ഷിച്ചിട്ടും അപകട സാധ്യത കൂടുതലായിരുന്നു. മുകളില്‍ പോയി പൊട്ടുന്ന പടക്കത്തിനാണ് ആദ്യം തീ കൊടുത്തത്. എന്നാല്‍ അത് നേരെ അപ്പുറത്തെ പറമ്പിലേക്കാണ് പോയി വീണത്. തലനാരിഴയ്ക്ക് അപകടത്തില്‍ നിന്നും കുടുംബം രക്ഷപ്പെട്ടത്.

  ശേഷം പൊട്ടിച്ച പല പടക്കങ്ങളും ചീറ്റിപ്പോയി. നാല് തറ ചക്രങ്ങള്‍ പരാജയമായിരുന്നു. അതിലൊരു തറ ചക്രത്തിന് മൃദുലയുടെ അച്ഛന്‍ തീ കൊടുത്തും അത് പൊട്ടിതെറിക്കുകയാണ് ഉണ്ടായത്. തറ ചക്രം അപ്രതീക്ഷിതമായി പൊട്ടിയതും എല്ലാവരേയും ആശങ്കയിലാക്കി.

  പടക്കങ്ങൾ മൂലം ഉണ്ടായ ചില പ്രശ്നങ്ങൾ ഒഴിച്ചാൽ മൃദുലയും യുവയും കുടുംബവും ഇത്തവണത്തെ ദീപാവലി ആഘോഷമാക്കിയെന്ന് പറയാം. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് മൃ​ദുലയ്ക്കും യുവയ്ക്കും ആദ്യത്തെ കൺമണിയായി ധ്വനി കൃഷ്ണ പിറന്നത്.

  2020ലായിരുന്നു യുവയുടേയും മൃദുലയുടേയും വിവാഹം നടന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമായിരുന്നു വിവാഹം. ഇതൊരു പ്രണയ വിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു.

  സിനിമയിൽ നിന്നും സീരിയലിൽ എത്തിയ മൃദുല വിജയ് ​ഗർഭിണിയായ ശേഷമാണ് അഭിനയത്തിൽ നിന്നും വിട്ടുനിന്നത്. തുമ്പപ്പൂ എന്ന മഴവിൽ മനോരമയിലെ സീരിയൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു താരമപ്പോൾ. ഒട്ടനവധി സീരിയലുകളിൽ പ്രധാന വേഷങ്ങളും നായിക വേഷവും മൃദുല വിജയി ചെയ്തിട്ടുണ്ട്.

  കൂടാതെ മോഡലിങും താരം ചെയ്തിരുന്നു. യുവ ഇപ്പോഴും സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് യുവ ക‍ൃഷ്ണ അഭിനയിക്കുന്നത്. സൂര്യ ടിവിയിലെ സുന്ദരി എന്ന സീരിയലിലും യുവ കൃഷ്ണ അഭിനയിച്ചിരുന്നു.

  അടുത്തിടെ മാതാപിതാക്കളെപ്പോലെ തന്നെ ധ്വനിയും സീരിയലിൽ അഭിനയിച്ചിരുന്നു. യുവയുടെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് ധ്വനിയും ചെറിയ വേഷം ചെയ്തത്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ സോനയുടെ മകളായാണ് ധ്വനി അഭിനയിച്ചത്. ‌

  വെറും രണ്ട് മാസം പ്രായമുള്ളപ്പോഴാണ് ധ്വനി സീരിയലിൽ അഭിനയിച്ചത്. മൃദുല തന്നെയായിരുന്നു ധ്വനിയെ സീരിയൽ സെറ്റിൽ പരിചരിച്ചത്. മൃദുലയുടെ സഹോദരി പാർവതിയും നേരത്തെ സീരിയലിൽ അഭിനയിച്ചിരുന്നു. വിവാഹത്തോടെയാണ് പാർവതിയും സീരിയൽ അഭിനയം അവസാനിപ്പിച്ചത്.

  Read more about: mridula vijay
  English summary
  Mridula Vijay And Family Survived The Accident On Deewali Celebration, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X