ഭാര്യയും ഭര്‍ത്താവും മാത്രമായി ഒരുമിച്ച് നില്‍ക്കുന്നത് ഇതാദ്യം! ഫാമിലി ലൈഫിനെ പറ്റി യുവയും മൃദുലയും

മിനിസ്‌ക്രീനില്‍ സജീവമായി നില്‍ക്കുന്ന താരദമ്പതിമാരാണ് മൃദുല വിജയും യുവകൃഷ്ണയും. ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന താരങ്ങള്‍ വിവാഹം കഴിച്ചതോടെ മൃദ്വാ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പേരില്‍ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളെ പറ്റി പറഞ്ഞാണ് ഇരുവരും എത്തിയിരുന്നത്.

മകളുടെ പേരില്‍ സ്വന്തമായിട്ടൊരു വീട് വാങ്ങിയെന്നും അവിടുത്തെ പാലുകാച്ചലാണെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഭാര്യയും ഭര്‍ത്താവും മകളും മാത്രമായിട്ടുള്ള ജീവിതത്തെ കുറിച്ചും ആദ്യമായി ഒന്നിച്ചു നില്‍ക്കാന്‍ കഴിഞ്ഞതിനെ കുറിച്ചുമൊക്കെയാണ് ഇരുവരും പറയുന്നത്.

yuva-mridula

വിവാഹത്തിന് ശേഷം ഞങ്ങള്‍ രണ്ട് പേരുമായി തനിച്ച് താമസിക്കുന്നത് ഇതാദ്യമായാണ്. കല്യാണം കഴിഞ്ഞ ഉടനെ കൈമനത്ത് ഒരു വീട് ലീസിനെടുത്ത് താമസിച്ചിരുന്നു. എങ്കിലും, അത് കുറച്ച് ദിവസങ്ങള്‍ മാത്രമായിരുന്നു. പിന്നീട് ഇത്രയും കാലം മൃദുല അവളുടെ വീട്ടിലായിരുന്നു. അവിടെ അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു താമസിച്ചത്. ഇപ്പോഴാണ് ശരിക്കും ഞങ്ങളുടെ ഫാമിലി ലൈഫ് ആസ്വദിച്ച് തുടങ്ങുന്നത്. ശരിക്കും കുഞ്ഞിന്റെ കൂടെയുള്ള ഈ ജീവിതം ഞങ്ങള്‍ ആസ്വദിച്ച് തുടങ്ങിയിരിക്കുകയാണ്.

ഇപ്പോള്‍ എല്ലാ കാര്യങ്ങളും ഞങ്ങള്‍ സ്വയം ചെയ്യണം. ഇതുവരെ എല്ലാത്തിനും സഹായിച്ചുകൊണ്ട് അമ്മയും അച്ഛനും കൂടെ ഉണ്ടായിരുന്നു. ഇങ്ങോട്ടേക്ക് മാറിയതിന് ശേഷം, എല്ലാം സ്വയം നോക്കേണ്ട അവസ്ഥ വന്നു. മകളെ നോക്കുന്നതും, വീട്ടുജോലികള്‍ ചെയ്യുന്നതും എല്ലാം ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ്. അതുകൊണ്ട് വലിയ ഭാരമൊന്നും തോന്നുന്നില്ല.

എന്നാല്‍ നാല് ദിവസം കൊണ്ട് ഞാന്‍ പണിയെടുത്തു മെലിഞ്ഞു എന്നാണ് മൃദുല പറയുന്നത്. എന്നാല്‍ പണിക്കാരന്റെ രൂപത്തില്‍ നില്‍ക്കുന്നത് കൊണ്ടാണ് വീഡിയോയ്ക്ക് മുന്നില്‍ വരാത്തതെന്നാണ് യുവ പറയുന്നത്. വീട് തൂക്കുന്നത്, പാത്രം കഴുകുന്നത് മുതല്‍ എല്ലാ പണിയും താനാണ് ചെയ്യുന്നതെന്നും ഭാര്യയ്ക്ക് കാര്യമായ പണിയൊന്നുമില്ലെന്നും തമാശരൂപേണ നടന്‍ പറയുന്നു.

dwani-mridula-yuva-

ഇത്തവണ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് മകള്‍ ധ്വനിയ്ക്ക് എന്തൊക്കെ ഭക്ഷണങ്ങളാണ് കൊടുക്കുന്നതെന്ന് കാണിക്കാനാണെന്ന് താരങ്ങള്‍ പറയുന്നു. ശേഷം അവളുടെ ശീലങ്ങളും ഭക്ഷണമുണ്ടാക്കുന്നതുമൊക്കെ താരങ്ങള്‍ കാണിച്ചിരിക്കുകയാണ്.

ധ്വനിയ്ക്ക് ഭക്ഷണം കൊടുക്കുന്നത് എങ്ങനെയാണെന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. ആ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം പറയാമെന്ന് കരുതിയാണ് ഇന്ന് ഇങ്ങനൊരു വീഡിയോ ചെയ്യുന്നതെന്നാണ് മൃദുലയും യുവയും പറയുന്നത്.

അതേ സമയം ഇരുവരും ചേര്‍ന്ന് സ്വന്തമായൊരു വീട് വാങ്ങിയിരിക്കുകയാണ്. ലിയോ മൗണ്ട് എന്നാണ് വീടിന് പേരിട്ടത്. മകള്‍ ധ്വനിയ്ക്ക് ഭാവിയിലേക്കൊരു സാമ്പാദ്യം എന്നത് പോലെയാണ് ഈ കുഞ്ഞ് വീട് വാങ്ങിയതെന്ന് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിലൂടെ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X