സ്പെല്ലിം​ഗ് മിസ്റ്റേക്ക് തോന്നിയാൽ ഞാൻ കണ്ടുപിടിക്കും; ആണുങ്ങൾ സത്യം പറയില്ല; മൃദുല വിജയ്

ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയാണ് മൃദുല വിജയ്. സിനിമാ രം​ഗത്താണ് കരിയറിന് തുടക്കം കുറിച്ചതെങ്കിലും നടി ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. ടെലിവിഷൻ ഷോകളും മൃദുലയുടെ ജനപ്രീതി വർധിപ്പിച്ചു. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മൃദുല വിവാ​ഹിതയാകുന്നത്. ​ഭർത്താവ് യുവ കൃഷ്ണയും സീരിയൽ രം​ഗത്ത് സജീവമാണ്. ധ്വനി കൃഷ്ണ എന്ന മകളും ദമ്പതികൾക്ക് പിറന്നു.

യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളെല്ലാം താരങ്ങൾ പങ്കുവെക്കാറുണ്ട്. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മൃദുല വിജയ്. വിവാഹശേഷം വന്ന മാറ്റങ്ങളെക്കുറിച്ച് മൃദുല സംസാരിച്ചു. കല്യാണം കഴിച്ച ശേഷം പുറത്തിറങ്ങുമ്പോൾ ആരും എന്നെ നോക്കുന്നില്ലെന്ന് ചേട്ടൻ പറയും.

Mridula Vijay

ആദ്യം ചോദിക്കുന്നത് മൃദുല ചേച്ചിക്കും കുട്ടിക്കും സുഖമാണോ എന്നാണ്. പണ്ടൊക്കെ ചേട്ടാ ഫോട്ടോ എടുത്തോട്ടെ എന്നായിരുന്നു ചോദിക്കുക. ഇപ്പോൾ അതൊക്കെ മാറി.ഇത്ര നേരത്തെ കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്ന് എന്നോട് കുറച്ച് പേർ പറഞ്ഞു. ഇപ്പോൾ കൂടുതൽ ഫാൻസുള്ളത് അമ്മമാരാണ്. അവർക്കാണ് നമ്മളുടെ ജീവിതത്തെക്കുറിച്ച് അറിയാൻ താൽപര്യം.

മകൾക്ക് ഒരു വയസാകുന്നതിന് മുമ്പ് തന്നെ അച്ഛന്റെ സീരിയലിൽ അഭിനയിച്ചു. പിന്നെ ഒരു ഫോട്ടോ ഷൂട്ടും നടത്തി. അത് കണ്ടാണ് ആരോ​ഗ്യ മാസികയിൽ നിന്നും വിളി വരുന്നത്. പിന്നീട് സ്റ്റാർ മാജിക്കിൽ കുഞ്ഞിനെയും കൊണ്ട് പോയി. ​ഗ്രാന്റ് എൻട്രിയാണ് ഷോയിൽ കിട്ടിയത്. നമ്മളൊക്കെ വലുതായ ശേഷമാണ് ആളുകൾ അറിയുന്നതും ഫോട്ടോ എടുക്കുന്നതും. പക്ഷെ മകൾ ജനിച്ചപ്പോൾ മുതൽ അവളുടെ ഫോട്ടോ എടുക്കുന്നെന്നും മൃദുല ചൂണ്ടിക്കാട്ടി.

Mridula Vijay

മൃദുലയ്ക്ക് കരിയറിൽ വലിയ ജനപ്രീതി നൽകുന്നത് സ്റ്റാർ മാജിക് എന്ന ഷോയാണ്. വർഷങ്ങളായി നടി ഈ ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഇതേക്കുറിച്ചും മൃദുല സംസാരിച്ചു. സ്റ്റാർ മാജികിൽ ആദ്യം പോകുന്നത് സിം​ഗിൾ ആയാണ്. വിവാഹശേഷം ഭർത്താവിനൊപ്പം പോയി. പിന്നീട് കുഞ്ഞിനൊപ്പം പോയി. ഞങ്ങളുടെ ജീവിതം മുഴുവൻ ഷോയിലുണ്ട്.

പുതിയ സീരിയലുകൾ വരാനുണ്ടെന്നും മൃദുല വ്യക്തമാക്കി. അമ്മയായ ശേഷം നായികയായി വിളിക്കുന്നതിന് പകരം ചേച്ചിയുടെ വേഷത്തിലേക്ക് സീരിയലുകളിൽ നിന്നും വിളിക്കുന്നുണ്ട്. എന്നാൽ കുറച്ച് കാലം കൂടി നായികാ വേഷം ചെയ്യാനാണ് തന്റെ തീരമാനമെന്നും നടി വ്യക്തമാക്കി.

ഭർത്താവ് യുവ മെന്റലിസ്റ്റാണെങ്കിലും തന്റെ കള്ളങ്ങളൊന്നും കണ്ട് പിടിക്കാറില്ലെന്നും മൃദുല പറയുന്നു. ചെറിയ കള്ളത്തരങ്ങളൊക്കെ പറയും. പക്ഷെ പിറകെ നടന്ന് കണ്ടുപിടിക്കാനുള്ള സമയം അദ്ദേഹത്തിന് ഇല്ല. ചില ട്രിക്കുകൾ എന്നോട് പറയും. മാജിക്കിലെ ട്രിക്ക് മനസ്സിലായി കഴിഞ്ഞാൽ ഇത്രയേ ഉള്ളൂ എന്ന് തോന്നും. ഭർത്താവ് എവിടെയെങ്കിലും മാജിക് ചെയ്യുമ്പോൾ എനിക്ക് ചിരി വരും.

പുള്ളിയുടെ കള്ളത്തരങ്ങൾ ഞാൻ കണ്ടുപിടിക്കാറുണ്ട്. ഫോണിൽ സംസാരിക്കുമ്പോൾ എന്തെങ്കിലും സ്പെല്ലിം​ഗ് മിസ്റ്റേക്ക് തോന്നിയാൽ കണ്ടുപിടിക്കും. എന്തായാലും ആണുങ്ങൾ സത്യം പറയില്ല. ഇത്തിരിയെങ്കിലും കള്ളത്തരം കാണിക്കും. കണ്ട് പിടിക്കാനുള്ള കഴിവ് നമുക്കില്ലെങ്കിൽ പെട്ട് പോകും. ആൾ മെന്റലിസ്റ്റാണെങ്കിലും ഞാൻ പഠിച്ചത് ബിഎ സൈക്കോളജിയാണ്.

അദ്ദേഹം കണ്ട് പിടിക്കുന്നതിലും കൂടുതൽ കാര്യങ്ങൾ ഞാനാണ് കണ്ട് പിടിക്കാറെന്നും മൃദുല ചിരിച്ച് കൊണ്ട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ കുടുംബത്തോടൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്ക് മൃദുല പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X