For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുന്‍പ് ആഗ്രഹിച്ച സ്വപ്നം, 13 വാടക വീടുകളില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മാറിയതിനെ പറ്റി മൃദുല

  |

  കഴിഞ്ഞ ജൂലൈയില്‍ വിവാഹിതയായ നടി മൃദുല വിജയിയുടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ വന്ന് നിറയുകയാണ്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ അമ്മയാവാന്‍ ഒരുങ്ങിയ നടി ഇപ്പോള്‍ സ്വന്തമായൊരു വീട് എന്ന സ്വപ്‌നത്തിലേക്ക് നടന്ന് അടുത്തു. കുടുംബത്തിന്റെ സന്തോഷം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ മൃദുല പറഞ്ഞിരുന്നു.

  പതിമൂന്നോളം വാടക വീടുകളില്‍ തമാസിച്ചതിന് ശേഷമാണ് സ്വന്തം വീട്ടിലേക്ക് താമസിക്കാന്‍ സാധിച്ചതെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറഞ്ഞത്. ഒപ്പം കുഞ്ഞതിഥി വൈകാതെ എത്തുന്നതിനെ പറ്റിയും ഭര്‍ത്താവിന്റെ പിന്തുണയെ കുറിച്ചുമെല്ലാം നടി സംസാരിച്ചു.

  സ്വപ്‌ന വീട് പണിതതിനെ കുറിച്ച് മൃദുലയുടെ വാക്കുകളിങ്ങനെയാണ്..


  ഒരു വീട് വെക്കുന്നതിന് വേണ്ടി താന്‍ വസ്തു നോക്കി കൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന് അടുത്ത് ഒരു പ്ലോട്ടിന്റെ പരസ്യം കാണുകയും ചെന്നു കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടതോടെ വാങ്ങുകയായിരുന്നു എന്നാണ് മൃദുല പറയുന്നത്. വീടിന് ഡിസൈന്‍ ചെയ്തത് തന്റെ ഇഷ്ട പ്രകാരമാണ്. തനിക്ക് ചെറുപ്പം മുതലേ ഈ മേഖലയില്‍ വലിയ താല്‍പര്യമുണ്ടെന്നാണ് നടി പറയുന്നത്.

  മൂന്ന് ബെഡ്‌റൂം ഹാള്‍, ഡൈനിങ് ഏരിയ, ഓപ്പണ്‍ കിച്ചണ്‍, വര്‍ക്ക് ഏരിയ എന്നിവ അടങ്ങുന്ന 1650 സ്‌ക്വയര്‍ ഫീറ്റിലൊതുങ്ങുന്ന വീടാണ് നിര്‍മ്മിച്ചതെന്ന് നടി പറയുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം കുടുംബസമേതമാണ് പുതിയ വീട്ടിലേക്ക് മൃദുല താമസം മാറിയത്. അതേ സമയം സ്വന്തം വീട്ടിലേക്ക് മാറിയതിന്റെ സന്തോഷമാണ് നടിയിപ്പോള്‍ ആരാധകരുമായി പങ്കുവെക്കുന്നത്.

  Also Read: സണ്ണി ലിയോണിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് മാനേജര്‍; പ്രതികാരം ഉടനുണ്ടാവുമെന്ന് നടിയും, വീഡിയോ വൈറല്‍

  വാടക വീടുകളില്‍ താമസിച്ചിരുന്ന കാലത്തെ കുറിച്ച് നടി വെളിപ്പെടുത്തി

  'പതിമൂന്ന് വാടക വീടുകള്‍ക്ക് ശേഷം സ്വന്തം വീട്ടിലേക്ക് താമസത്തിനെത്തിയ സന്തോഷമാണ് എല്ലാവര്‍ക്കും. മകള്‍ എന്ന നിലയില്‍ അവരെ സ്വന്തം വീട്ടിലേക്ക് കൈപിടിച്ചു കയറ്റാനായല്ലോ അതൊരു അഭിമാന മുഹൂര്‍ത്തമാണ്. വലിയ നേട്ടമാണ്. അവരെ സംബന്ധിച്ചും സ്വന്തം വീട് എന്നത് ഒരു വലിയ സ്വപ്ന സാഫല്യമാണ്. ഇത്രയും വര്‍ഷം കൊതിച്ചത് കൈവന്നപ്പോഴുള്ള സന്തോഷവും ഉണ്ടെന്ന് നടി പറയുന്നു. ഈ സന്തോഷങ്ങളെല്ലാം ചേര്‍ന്നതിനാല്‍ പാലുകാച്ചല്‍ ദിവസം അറിയാതെ കണ്ണ് നനഞ്ഞു പോയിരുന്നെന്നും' മൃദുല പറയുന്നു.

  Also Read: എനിക്ക് സൈസ് തീരെ കുറവാണ്, 38 കിലോ ഭാരമേയുള്ളു; വിമര്‍ശനങ്ങളെ കുറിച്ച് സാന്ത്വനത്തിലെ കണ്ണന്റെ നായിക മഞ്ജുഷ

  എന്നാല്‍ ആഗ്രഹിച്ചിട്ടും നടക്കാതെ പോയൊരു കാര്യത്തെ കുറിച്ചും മൃദുല സൂചിപ്പിച്ചിരുന്നു.

  'വിവാഹത്തിന് മുന്‍പേ വീട് പണി തുടങ്ങി. ശേഷം രണ്ട് മാസത്തിനുള്ളില്‍ യുവയുമായിട്ടുള്ള കല്യാണ ആലോചന വരികയും അത് ഉറപ്പിക്കുകയും ചെയ്തു. നിശ്ചയം കഴിഞ്ഞ് കല്യാണത്തിന് മുന്‍പ് പുതിയ വീട്ടില്‍ കയറി താമസിക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. ഈ വീട്ടില്‍ നിന്നും കല്യാണം കഴിഞ്ഞ് പോകാനായിരുന്നു താല്‍പര്യം. പക്ഷേ അന്നേരത്തേക്കും പണി തീര്‍ന്നില്ല. ഒന്നര വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായതെന്ന് നടി പറഞ്ഞു.

  Also Read: ബീന ആന്റണിയെ കല്യാണം കഴിക്കരുത്; തന്നെ കുറിച്ച് അശ്ലീല കഥ എഴുതിയ മാസികയെ കുറിച്ച് നടി

  കുഞ്ഞതിഥി വരാന്‍ പോവുന്നതിന്റെ സന്തോഷവും മൃദുല പറഞ്ഞിരുന്നു..

  മൂന്ന് മാസത്തിനുള്ളില്‍ പുതിയ അതിഥിയായി ആദ്യത്തെ കണ്‍മണി വരും. സിംഗിളായാണ് വീടു പണി തുടങ്ങിയത്. താമസം തുടങ്ങിയപ്പോള്‍ മൂന്നാമത്തെ ആള്‍ വരുന്നു. ഇതില്‍ പരം എന്ത് സന്തോഷമെന്നാണ് മൃദുല ചോദിക്കുന്നത്. മാത്രമല്ല ഭര്‍ത്താവിന്റെ പിന്തുണ വളരെ വലുതായിരുന്നെന്നും നടി പറഞ്ഞു. വിവാഹം ഉറപ്പിച്ചതിന് ശേഷം വീട് പണിയുന്നതില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഒത്തിരി ഉണ്ടായിരുന്നു.

  English summary
  Mridula Vijay Opens Up About Her Happiness On New Home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X