യുവയ്ക്ക് സ്‌നേഹം കൂടുമ്പോള്‍ മൃദുലയെ വിളിക്കുന്ന പേരുകള്‍, ഇങ്ങനെയൊക്കെ വിളിക്കാമോയെന്ന് നോബി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ യുവകൃഷ്ണയും മൃദുല വിജയും വിവാഹിതരാവുകയാണ്. രേഖ രതീഷായിരുന്നു ഇവരോട് വിവാഹത്തെക്കുറിച്ച് പറഞ്ഞത്. രണ്ടാളുടേയും സീരിയലില്‍ രേഖയുണ്ടായിരുന്നു. രണ്ടാള്‍ക്കും വിവാഹം ആലോചിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഒരുദിവസം കൊണ്ടായിരുന്നു ഇവരുടെ വിവാഹം തീരുമാനമായി മാറിയത്. സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയപ്പോഴായിരുന്നു വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇവരുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നേരത്തെ തന്നെ വൈറലായി മാറിയതാണ്. വിവാഹത്തിന് മുന്നോടിയായാണ് ഇവര്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്.

രേഖ രതീഷ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞുവെന്ന് അറിയിച്ച് യുവ മെസ്സേജ് അയച്ചിരുന്നു. എന്ത് മറുപടിയാണ് നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് ഞങ്ങള്‍ ഇരുവരും കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. ഒരുദിവസം കൊണ്ട് തന്നെ കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നു. പിന്നീടാണ് ജാതകം ചോദിച്ച് മൃദുലയുടെ അച്ഛനെ വിളിച്ചത്. ജാതകം ചേരുമെന്ന് മനസ്സിലായതോടെ എന്‍ഗേജ്‌മെന്റ് നടത്താനായി തീരുമാനിച്ചത്. 10 ദിവസം കൊണ്ടാണ് കാര്യങ്ങളെല്ലാം നടന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.

നിന്റെ യഥാര്‍ത്ഥ പേര് മൃദുലയോട് പറഞ്ഞിരുന്നോയെന്നായിരുന്നു നോബി യുവയോട് ചോദിച്ചത്. യഥാര്‍ത്ഥ പേര് ഉണ്ണിക്കൃഷ്ണന്‍ എന്‍കെ എന്നാണെന്ന് പറഞ്ഞിരുന്നു. ഉണ്ണ്യേട്ടനെന്നാണ് മൃദുല യുവയെ വിളിക്കുന്നത്്. സ്‌നേഹം കൂടുമ്പോള്‍ കുഞ്ഞാ, കുഞ്ഞാപ്പിയെന്ന് വിളിക്കാറുണ്ട്. ചേട്ടന്‍ സ്‌നേഹം കൂടുമ്പോള്‍ വിളിക്കുന്ന പേരുകളെക്കുറിച്ചും മൃദുല പറഞ്ഞിരുന്നു. പല്ലിക്കുഞ്ഞ്, മുട്ടത്തോട്, കുള്ളിപ്പാറു ഇങ്ങനെയൊക്കെയാണ് എന്നെ വിളിക്കുന്നതെന്നായിരുന്നു മൃദുല പറഞ്ഞത്.

Yuva Krishna

എല്ലാവരും മുത്തേ പൊന്നോയെന്നൊക്കെ വിളിക്കുമ്പോള്‍ വറൈറ്റിക്ക് വേണ്ടിയാണ് താന്‍ ഇങ്ങനെ വിളിക്കുന്നതെന്നായിരുന്നു യുവ പറഞ്ഞത്. ആ മുഖത്ത് നോക്കി എങ്ങനെയാണ് ഇതൊക്കെ വിളിക്കുന്നതെന്നായിരുന്നു അനു ഉള്‍പ്പടെയുള്ളവര്‍ ചോദിച്ചത്. പല്ലിയെന്നൊക്കെ വിളിച്ചാണോ ഇവന്‍ കിസ് ചെയ്യുന്നതെന്നായിരുന്നു നോബി ചോദിച്ചത്. ഈ മുഖം നോക്കിയേ, താന്‍ പറഞ്ഞത് പോലെ തോന്നുന്നില്ലേയെന്നായിരുന്നു യുവ ചോദിച്ചത്. എന്നാണ് വിവാഹമെന്ന് ചോദിച്ചപ്പോള്‍ 6 മാസം കഴിഞ്ഞിട്ട് എന്നായിരുന്നു ഇരുവരും പറഞ്ഞത്.

സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയപ്പോഴുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മൃദുലയും യുവയും പൊളിച്ചടുക്കിയെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. വിവാഹ ശേഷവും മൃദുല അഭിനയ രംഗത്ത് സജീവമായിരിക്കുമെന്നും യുവ പറഞ്ഞിരുന്നു. ഈ മറുപടിക്ക് കൈയ്യടിച്ച് ആരാധകരും എത്തിയിരുന്നു.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X