മിസിസ് ഹിറ്റ്ലറിൽ നിന്ന് പിൻമാറുന്നുവെന്ന് ഷാനവാസ്, സഹതാരത്തിന്റെ വാക്കുകൾ വൈറലാവുന്നു...

‌മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷാനവാസ്. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പരമ്പര മുതൽ ആണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കാൻ തുടങ്ങിന്നത്. രുദ്രൻ എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. പിന്നീട് ഷാനവാസിനെ പോപ്പുലർ ആക്കിയത് സീത എന്ന പരമ്പരയാണ്. അതിലെ ഇന്ദ്രൻ എന്ന കഥാപാത്രം നടന്റെ കരിയർ തന്നെ മാറ്റുകയായിരുന്നു. ഇന്ദ്രൻ - സീത ജോഡികൾക്ക് ഇന്നും സോഷ്യൽ മീഡിയയിൽ ഫാൻസ് പേജുകളും മിനിസ്ക്രീൻ ആരാധകരുമുണ്ട്.

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഷാനവാസിന്‌റെ മറ്റൊരു കഥാപാത്രമായിരുന്നു സീ കേരളം സംപ്രേക്ഷണം മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലെ ഡികെയുടേത്. സീത - ഇന്ദ്രൻ കോമ്പോ പോലെ തന്നെ ജ്യോതിയേയും ഡികെയേയും നെഞ്ചിലേറ്റുന്ന നിരവധി പേരുണ്ട്. സീകേരളം സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളിൽ റേറ്റിംഗിൽ ആദ്യ സ്ഥാനത്ത് നിൽക്കുന്ന സീരിയലാണിത്. സീരിയലിന്റെ വിജയത്തിന് പിന്നിലെ ഒരു പ്രധാന കാരണം ഷാനവാസ് തന്നെയാണ്.

 പിൻമാറ്റം

സീരിയലിൽ നിന്നുളള നടന്‌റെ പിൻമാറ്റം പ്രേക്ഷകരെ ആകെ ഞെട്ടിപ്പിച്ചിട്ടുണ്ട് . റേറ്റിംഗിൽ ആദ്യ സ്ഥാനം നേടി കൊണ്ട് സീരിയൽ മുന്നോട്ട് പോകുമ്പോഴാണ് ഷാനവാസ് സീരിയലിൽ നിന്ന് മാറുന്നത്. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് മിസിസ് ഹിറ്റ്ലറിൽ നിന്ന് പിൻമാറുന്ന കാര്യം നടൻ അറിയിച്ചത്. ഇത് സീകേരളം പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. സീതയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഡികെയിൽ നിന്നുള്ള നടന്റെ പിൻമാറ്റം.

പിൻമാറുന്ന കാര്യം

സീരിയലിൽ നിന്നുള്ള പിൻമാറ്റത്തെ കുറിച്ച് ഷാനവാസ് പറഞ്ഞത് ഇങ്ങനെ... '''ഡികെ'യുടെ കോട്ട് അഴിച്ചുവെച്ച് 'ഹിറ്റ്‌ലറി'ല്‍ നിന്ന് പടിയിറങ്ങുന്നു . കൊടുത്ത വാക്കിന് വിലകല്‍പിച്ച് നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ നമുക്ക് പ്രിയപ്പെട്ട പലതും നഷ്‍ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടില്‍ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയര്‍ത്തി നില്‍ക്കാം. എന്നില്‍ വിശ്വാസം അര്‍പ്പിച് 'ഡി കെ' എന്ന കഥാപാത്രത്തെ എന്റെ കയ്യില്‍ ഏല്‍പ്പിച്ച സീ കേരളം ചാനലിന് 100ല്‍ 101% വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാന്‍ പറ്റി എന്ന അഭിമാനത്തോടും ചരിതാര്‍ഥ്യത്തോടുംകൂടി ഞാന്‍ 'ഹിറ്റ്‌ലറി'നോട് സലാം പറയുന്നു.

പുതിയ സീരിയൽ

ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവര്‍ത്തകരോടും ഒരുപാട് സ്‌നേഹവും നന്ദിയും അറിയിക്കുന്നു. 'ഹിറ്റ്‌ലറി'ന്റെ പ്രേക്ഷകര്‍ ഇതുവരെ എനിക്ക് ('ഡി കെ') തന്ന സ്‌നേഹവും സപ്പോര്‍ട്ടും പുതിയ 'ഡികെ'യ്ക്കും 'മിസിസ് ഹിറ്റ്‌ലറി'നും കൊടുക്കണം. പുതിയ 'ഡികെ'യ്ക്കും 'മിസിസ് ഹിറ്റ്‌ലറി'നും എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളെ ഇഷ്‍ടപ്പെടുന്നവര്‍ നിരന്തരം ആവശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റ്മായി ഞങ്ങള്‍ ഉടന്‍ നിങ്ങളുടെ മുന്നില്‍ വരും. അടുത്ത ആഴ്ച തുടങ്ങുന്ന ഷൂട്ടിന്റെ വിശേഷങ്ങളുമായി ഞങ്ങള്‍ വരും... എന്നായിരുന്നു നടന്റെ വാക്ക്.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
രണ്ടാം ഭാഗം

സീത പരമ്പരയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഷാനവാസ് മിസിസ് ഹിറ്റ്ലറിൽ നിന്ന് പിൻമാറിയത്.വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.''ഞാനും സ്വാസികയും ഒന്നിച്ച ‘സീത'യുടെ രണ്ടാം ഭാഗം വരുന്നു. അതിനു വേണ്ടിയാണ് ‘മിസ്റ്റർ ഹിറ്റ്ലറി'ൽ നിന്നു പിൻമാറുന്നത്. രണ്ടും ഒന്നിച്ചു കൊണ്ടു പോകണമെന്നായിരുന്നു താൽപര്യം. ആദ്യം അങ്ങനെയായിരുന്നു പ്ലാൻ. പിന്നീട് അതിലെ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഹിറ്റ്ലറിന്റെ ടീം വ്യക്തമാക്കിയപ്പോൾ പിൻമാറാം എന്നു തീരുമാനിക്കുകയായിരുന്നു.സീതയുടെ രണ്ടാം ഭാഗത്തിനു ഞാൻ നേരത്തേ വാക്കു കൊടുത്തിരുന്നതാണ്. ഞാൻ പിൻമാറിയാൽ ചിലപ്പോൾ ആ പ്രൊജക്ട് മുടങ്ങും. ഒടുവില്‍ ഡി.കെയെ കൈവിടാൻ തീരുമാനിച്ചു. അതിലപ്പുറം മറ്റു യാതൊരു പ്രശ്നങ്ങളുമില്ല''.- ഷാനവാസ് വനിതയോട് പറഞ്ഞു പറഞ്ഞു.

 വെറുതെ ഇരിക്കാൻ പറ്റില്ല

ഇപ്പോഴത്തെ അവസ്ഥയിൽ വെറുതെയിരിക്കുകയെന്നത് ചിന്തിക്കാനാകില്ല. മാസത്തിൽ മുപ്പത് ദിവസവും വർക്ക് ചെയ്യണമെന്നാണ് ആഗ്രഹം. നല്ല പ്രായമല്ലേ. ഇപ്പോഴല്ലേ ഓടി നടന്നു പണിയെടുക്കാൻ പറ്റൂ. കുട്ടികൾ വളരുകയാണ്. ചിലവ് കൂടി. അപ്പോൾ വരുമാനവും അതിനനുസരിച്ച് വർദ്ധിക്കണം. ഞാനിപ്പോൾ ചിന്തിക്കുന്നത് പരമാവധി പ്രൊജക്ടുകളുടെ ഭാഗമാകാനാണ്. സ്ക്രീനിൽ മുഖം വരാനുള്ള കൊതിയൊക്കെ എന്നോ അവസാനിച്ചു. ഇപ്പോൾ ജീവിതോപാധിയാണിത്. കൊറോണക്കാലത്ത് കാര്യങ്ങൾ കൂടുതല്‍ കുഴപ്പമാണെന്നും ഷാനവാസ് കൂട്ടിച്ചേർത്തു

ഷാനിവാസിന്റെ കുറിച്ച് വിനായക്

ഇപ്പോഴിത ഷാനവാസിനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹതാരം വിനായക്. മിസിസ് ഹിറ്റ്ലറിൽ ഡികെ സഹോദരനായിട്ടാണ് നടൻ എത്തുന്നത്. ഷാനവാസിനോടൊപ്പമുള്ള ചത്രം പവങ്കുവെച്ച് കൊണ്ടാണ് നടനെ കുറിച്ച് വാചാലനാവുന്നത്. നടൻ എന്നതിൽ ഉപരി തന്റെ ഇക്കയെന്ന് പറയാനാണ് ഇഷ്ടമെന്നാണ് വിനായക് പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ... '' DK എന്ന കഥാപാത്രം ഷാനവാസ് എന്ന നടൻ എന്നതിൽ ഉപരി എന്നും നേജോട് ചേർത്ത് പിടിക്കുന്ന എൻ്റെ ഇക്ക എന്ന് പറയാൻ ആണ് എനിക് ഇഷ്ടം.. ഇന്നലെയും വീട്ടിൽ വന്നു അത് പക്ഷേ ബാലുവിനെ കാണാൻ അല്ല ഇക്കയുടെ അനിയനെ വിനു എന്ന് വിളിക്കുന്ന എന്നെ കാണാൻ . ബാലു എന്ന കഥാപാത്രത്തെയാണ് വിനായക് സീരിയലിൽ അവതരിപ്പിക്കുന്നത്. നടന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്.

 പ്രേക്ഷകർക്ക് നിരാശ

ഷാനവാസ് മാറിയത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഇനി ആരാണ് പുതിയ ഹിറ്റ്ലറായി എത്തന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണ്. അതേസമയം സീതയുടെ രണ്ടാം ഭാഗം എത്തുന്നതും ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു സീത. ഷാനവാസിനും സ്വാസികയ്ക്കും മാത്രമല്ല മറ്റ് താരങ്ങൾക്കും ആരാധകരുണ്ടായിരുന്നു . സീരിയലിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X