പ്രണയം വീട്ടുകാര്‍ അംഗീകരിച്ചിരുന്നോ? ആരാധകരുടെ സംശയത്തിന് കിടിലന്‍ മറുപടി നല്‍കി നടി മൃദുല മുരളി

നടിയും അവതാരകയുമായ മൃദുല മുരളി ഈ ലോക്ഡൗണ്‍ കാലത്താണ് വിവാഹ നിശ്ചയം നടത്തിയത്. പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിതന്‍ വിജയനായിരുന്നു വരന്‍. ഇരുവരുടെയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷവുമായിരുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി.

ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെ ആരാധകര്‍ക്ക് ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ രസകരമായ പല വെളിപ്പെടുത്തലുകളും മൃദുല നടത്തിയിരുന്നു. സീരിയല്‍ താരങ്ങളായ ഷഫ്‌നയെയും സജിനെ കുറിച്ചും സ്വന്തം വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്കെല്ലാം മൃദുല ഉത്തരം പറഞ്ഞിരിക്കുകയാണ്.

ആരാധകര്‍ക്ക് മറുപടിയുമായി മൃദുല

സീരിയല്‍ താരദമ്പതിമാരായ നടി ഷഫ്‌നയെ കുറിച്ചും ഭര്‍ത്താവ് സജിനെ കുറിച്ചും എന്തെങ്കിലും പറയാനായിരുന്നു മൃദുലയോട് ഒരാള്‍ ചോദിച്ചത്. 'എവിടെ തിരിഞ്ഞാലും നിങ്ങളുടെ ഫാന്‍സ് ആണല്ലോ' എന്ന് ഷഫ്‌നയെയും സജിനെയും ടാഗ് ചെയ്ത് കൊണ്ട് മൃദുല പറയുന്നു. മൃദുല ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ പങ്കെടുക്കുകയാണെന്നുള്ള വാര്‍ത്ത കേട്ടു. സത്യമാണോ എന്ന ചോദ്യത്തിന് ഞാന്‍ ഇപ്പോഴാണല്ലോ അതേ കുറിച്ച് കേള്‍ക്കുന്നതെന്ന് നടി പറയുന്നു.

ആരാധകര്‍ക്ക് മറുപടിയുമായി മൃദുല

തന്റെ ഫോണിന്റെ വാള്‍ പേപ്പറും ഗാലറിയിലുള്ള 28-ാമത്തെ ചിത്രവുമെല്ലാം നടി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അനുസരിച്ച് വെളിപ്പെടുത്തിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ടുള്ള സമ്മര്‍ദ്ദം എങ്ങനെയാണ് നിയന്ത്രിക്കുന്നത്. എനിക്ക് 24 വയസേ ഉള്ളു. എങ്കിലും എല്ലാവരും തന്റെ ജീവിതത്തില്‍ കയറി ഇടപെടുകയാണെന്നുള്ള ഒരു ചോദ്യത്തിന് വിശദമായിട്ടുള്ള മറുപടിയാണ് മൃദുല നല്‍കിയത്.

ആരാധകര്‍ക്ക് മറുപടിയുമായി മൃദുല

ഒരു ബോസിനെ പോലെ എല്ലാം ഒഴിവാക്കി കളയൂ. തന്റെ ജീവിതത്തിലെ പ്രധാന കാര്യമെന്താണെന്ന് നിങ്ങളുടെ മാതാപിതാക്കളോ അല്ലെങ്കില്‍ മറ്റുള്ള ബന്ധുക്കളെയൊക്കെ മനസിലാക്കി കൊടുക്കുക. അവരുടെ പിന്തുണ ആവശ്യപ്പെടുക. തന്റെ ജീവിതം നയിക്കുന്നത് നിങ്ങളല്ലല്ലോ. പിന്നെ എന്തിനാണ് വിവാഹത്തിന് വേണ്ടി നിര്‍ബന്ധിക്കുന്നതെന്ന് ചോദിക്കൂ.

Recommended Video

മാസ്റ്ററിനു ശേഷം റിലീസ് ചെയ്യുന്ന മലയാള സിനിമകൾ | FilmiBeat Malayalam
 ആരാധകര്‍ക്ക് മറുപടിയുമായി മൃദുല

കള്ള് കുടിക്കാന്‍ ഭര്‍ത്താവ് കമ്പനി തരാറുണ്ടോ? അതിലൊരു കില്ലാടിയാണെന്നാണ് നടി പറയുന്നത്. നിങ്ങളുടെ പ്രണയം വീട്ടുകാര്‍ ഉടനെ അംഗീകരിച്ചിരുന്നോ? ഭര്‍ത്താവുമായി എത്ര നാള്‍ പ്രണയിച്ച് നടന്നുവെന്നാണ് മറ്റൊരു ചോദ്യം. തുടക്കത്തില്‍ സമ്മതിച്ചില്ല. എന്റെ മുന്‍ കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചത് പോലെയെന്ന് കരുതി. രണ്ട് പേരും പരസ്പരം ഇഷ്ടത്തിലാണെന്ന് അവരെ മനസിലാക്കി എടുക്കാന്‍ കുറച്ച് സമയമെടുത്തു. അദ്ദേഹം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണെന്നും മൃദുല പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X