ദിലീപിനും കാവ്യ മാധവനും ഹണിമൂണ്‍ ട്രിപ്പൊരുക്കിയ മമ്മൂട്ടി! ഇക്കയ്ക്ക് പിറന്നാളാശംസയുമായി താരം
മമ്മൂട്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരങ്ങളേറെയാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലായാലും സിനിമ സ്വീകരിക്കുന്നതിലായാലും അദ്ദേഹത്തോട് ഉപദേശം ചോദിക്കുന്നവര്‍ ഏറെയാണ്. കുടുംബത്തെ എപ്പോഴും ചേര്‍ത്തുപിടിക്കേണ്ടതിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞുകൊടുക്കാറുണ്ട്. പിറന്നാള്‍ ദിനത്തില്‍ സിനിമാലോകവും ആരാധകരും മമ്മൂട്ടിയെ ആശംസ കൊണ്ട് മൂടിയിരിക്കുകയാണ്. മമ്മൂട്ടിയെ ജ്യേഷ്ഠ സഹോദരനായി കാണുന്നയാളാണ് ദിലീപ്്. ആശംസയുമായി താരവും എത്തിയിട്ടുണ്ട്.
നാളുകള്‍ക്ക് ശേഷമാണ് ദിലീപിന്റെ ഫേസ്ബുക്ക് പേജ് ആക്ടീവായത്. മമ്മൂക്കയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായാണ് താരമെത്തിയിട്ടുള്ളത്. ഇതിനകം തന്നെ ദിലീപിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്്. ദിലീപ് തനിക്ക് അനിയനെപ്പോലെയാണെന്ന് മുന്‍പ് മമ്മൂട്ടിയും പറഞ്ഞിരുന്നു. കാവ്യ മാധവനും മമ്മൂക്കയുമായി അടുത്ത സൗഹൃദമുണ്ട്. ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തില്‍ പങ്കെടുക്കാനായി മമ്മൂട്ടി എത്തിയിരുന്നു.

ദിലീപിന്റെ പോസ്റ്റ്
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല ദിലീപ്. വിശേഷാവസരങ്ങളില്‍ മാത്രമാണ് താരം പോസ്റ്റുകളുമായെത്താറുള്ളത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. തന്നെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് ദിലീപ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാളാശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നുവെന്നായിരുന്നു ദിലീപ് കുറിച്ചത്. ഞങ്ങള്‍ കാണാനാഗ്രഹിച്ച പോസ്റ്റാണ് ഇതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

സൈന്യത്തിലൂടെ തുടങ്ങിയ അടുപ്പം
മിമിക്രി വേദിയില്‍ നിന്നുമാണ് ദിലീപ് സിനിമയിലേക്ക് എത്തിയത്. സഹസംവിധായകനായി സിനിമയില്‍ എത്തിയപ്പോഴും അഭിനയത്തോടായിരുന്നു താരത്തിന് താല്‍പര്യം. അഭിനയമോഹം കലശലായതോടെയാണ് താരം തന്‍രെ മിമിക്രിയെക്കുറിച്ച് പറയാനും എല്ലാവര്‍ക്ക് മുന്നിലും അത് കാണിക്കാനും തുടങ്ങിയത്. അങ്ങനെയിരിക്കെയാണ് ദിലീപിനെത്തേടി ചില വേഷങ്ങള്‍ എത്തിയതും. സഹനടനിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം, ഇന്നിപ്പോള്‍ കുട്ടികളുടേയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. സൈന്യത്തിലൂടെയായിരുന്നു മമ്മൂട്ടിയുമായുള്ള അടുപ്പം തുടങ്ങിയതെന്ന് ദിലീപ് പറഞ്ഞിരുന്നു.
Recommended Video

അടുത്ത ബന്ധം
മമ്മൂട്ടി, ജോഷി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തില്‍ നിരവധി താരങ്ങളായിരുന്നു അണിനിരന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരത്തില്‍ താരങ്ങളെല്ലാം സന്തോഷത്തിലായിരുന്നു. കഥാപാത്രത്തെക്കുറിച്ചായിരുന്നില്ല താരങ്ങള്‍ ചിന്തിച്ചത്. ഇന്നത്തെപ്പോലെ സമയംപോക്കിനായി അത്യാധുനിക സൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ചിത്രീകരണത്തിനിടയിലെ ഇടവേളയിലായിരുന്നു ദിലീപ് തന്റെ മിമിക്രി പൊടിതട്ടിയെടുത്തത്. ദിലീപിന്റെ പ്രകടനം മമ്മൂട്ടിയേയും ആകര്‍ഷിച്ചിരുന്നു. അന്ന് മുതലായിരുന്നു ഇവരുടെ ബന്ധവും തുടങ്ങിയത്.

വിവാഹത്തിന് ക്ഷണിച്ചു
ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുമ്പോള്‍ ആ ചടങ്ങില്‍ പങ്കെടുക്കാനായി മമ്മൂട്ടിയും എത്തിയിരുന്നു. വിവാഹത്തെക്കുറിച്ച് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു ദിലീപ് പറഞ്ഞത്. എന്നാല്‍ മമ്മൂട്ടിയോട് ഇതേക്കുറിച്ച് ആദ്യം തന്നെ സംസാരിച്ചിരുന്നു. അദ്ദേഹത്തെ നേരില്‍ കണ്ട് ക്ഷണിക്കുകയും ചെയ്തിരുന്നു ദിലീപ്. നവദമ്പതികള്‍ക്ക് ദുബായിലേക്ക് ഹണിമൂണ്‍ ട്രിപ്പൊരുക്കിയത് മമ്മൂട്ടിയായിരുന്നു.

കാവ്യ മാധവനുമായും
ദിലീപുമായി മാത്രമല്ല കാവ്യ മാധവനുമായും മമ്മൂട്ടിക്ക് സൗഹൃദമുണ്ട്. അഴകീ രാവണന്‍ മുതല്‍ തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നുമുണ്ട്. ഒരാള്‍ മാത്രം, രാക്ഷസരാജാവ്, ട്വന്റി ട്വന്റി തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മമ്മൂട്ടിയോടൊരുമിച്ച് നില്‍ക്കുന്ന കാവ്യ മാധവന്റെ ചിത്രം ഇടയ്ക്ക് വൈറലായി മാറുകയും ചെയ്തിരുന്നു.


Click it and Unblock the Notifications