2018 ന്റെ അടുത്ത പകുതി ഇവര്‍ക്കുള്ളതാണ്.. വരാനിരിക്കുന്നത് നാല് അഡാറ് സിനിമകള്‍! ആര് ജയിക്കും?
2018 തുടങ്ങി പകുതിയോളം കഴിഞ്ഞിരിക്കുകയാണ്. ഇതിനകം 150 നടുത്ത് സിനിമകളാണ് മലയാളത്തില്‍ നിന്നും പിറന്നിരിക്കുന്നത്. ചില സിനിമകള്‍ പ്രതീക്ഷിച്ചതിലും നല്ല പ്രകടനം കാഴ്ച വെച്ചിരുന്നു. ചിലത് തിയറ്ററുകളിലും ബോക്‌സോഫീസിലും വളരെ മോശം അഭിപ്രായം നേടിയവയുമായിരുന്നു.
ഇനിയാണ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ വരാനിരിക്കുന്നത്. ജൂലൈയില്‍ മൂന്ന് സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയത്. അടുത്ത ദിവസങ്ങളില്‍ ഇനിയും സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്. അതില്‍ പ്രേക്ഷകര്‍ വലിയ ആകാംഷ നല്‍കി കാത്തിരിക്കുന്ന ചില വമ്പന്‍ സിനിമകളുണ്ടെന്നുള്ളതാണ് സത്യം. അത് ഏതൊക്കെയാണെന്ന് നോക്കാം..

രണം
ജൂലൈയില്‍ റിലീസിനെത്തിയ രണ്ട് സിനിമകളും പൃഥ്വിരാജിന്റേതായിരുന്നു. നല്ല അഭിപ്രായങ്ങള്‍ നേടി സിനിമ തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. ഇതിന് മുന്‍പ് പ്രേക്ഷകര്‍ വലിയ പ്രതീക്ഷ നല്‍കി കാത്തിരുന്ന മറ്റൊരു സിനിമയായിരുന്നു രണം. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറായിരുന്നു അതിന് കാരണം. പലപ്പോഴായി റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കായംകുളം കൊച്ചുണ്ണി
ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ നിന്നും അടുത്തിടെ പുറത്ത് വന്ന ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. കേരള ബോക്‌സോഫീസില്‍ വലിയൊരു കൊടുങ്കാറ്റായി മാറാനുള്ള വരവായിരിക്കും കായംകുളം കൊച്ചുണ്ണിയെന്ന കാര്യത്തില്‍ സംശയമില്ല. ഓണത്തിന് മുന്നോടിയായി ആഗസ്റ്റിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ഒരു കുട്ടനാടന്‍ ബ്ലോഗ്
കഴിഞ്ഞ മാസമെത്തിയ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ ഹിറ്റായി ഇപ്പോഴും പ്രദര്‍ശനം നടക്കുകയാണ്. ഈ വര്‍ഷത്തെ അഞ്ചാമത്തെ ചിത്രമായി ഓണത്തിന് ഒരു കുട്ടനാടന്‍ ബ്ലോഗ് വരികയാണ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കുട്ടനാടിനെ ആസ്പദമാക്കിയാണ് നിര്‍മ്മിക്കുന്നത്. യുവതാരനിര അണിനിരക്കുന്ന സിനിമയില്‍ റായി ലക്ഷ്മി, അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍.

ഒടിയന്‍
മലയാള സിനിമാപ്രേമികള്‍ ഇന്ന് വരെ കാണാത്തൊരു അത്ഭുതവുമായിട്ടാണ് ഒടിയന്‍ വരുന്നത്. വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. കേരളത്തില്‍ പണ്ട് നിലനിന്നിരുന്ന ഒടി വിദ്യയും ഒടിയന്മാരുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഓണത്തിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒക്ടോബറോട് കൂടി ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.


Click it and Unblock the Notifications