മുകേഷിന്റെ നായികയായി ഭാവന വന്നാല്‍ ശരിയാകുമോ? അന്ന് നേരിട്ട ചോദ്യത്തെ കുറിച്ച് നടന്‍

By Prashant V R

മലയാളത്തില്‍ നായകനായും സഹനടനായുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് മുകേഷ്. കരിയറിന്റെ തുടകത്തില്‍ മോഹന്‍ലാലിനൊപ്പമുളള സിനിമകളിലൂടെയായിരുന്നു മുകേഷ് തിളങ്ങിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോയിംഗ് ബോയിംഗ് പോലുളള സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. മോഹന്‍ലാലിനൊപ്പം തന്റെ കരിയറില്‍ നിരവധി സിനിമകളില്‍ മുകേഷ് അഭിനയിച്ചിരുന്നു. മുകേഷ് നായക വേഷത്തില്‍ എത്തിയ സിനിമകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്.

മോഹന്‍ലാലിന് പുറമെ മമ്മൂട്ടിക്കൊപ്പവും മുകേഷ് മലയാളത്തില്‍ തിളങ്ങിയിരുന്നു. മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ സിബിഐ സീരീസ് ചിത്രങ്ങളിലെല്ലാം മുകേഷും അഭിനയിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം മുന്‍പ് ക്രോണിക്ക് ബാച്ചിലര്‍ എന്ന ചിത്രത്തിലും മുകേഷ് പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

സിദ്ധിഖ് സംവിധാനം ചെയ്ത

സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ നടി ഭാവനയായിരുന്നു അന്ന് മുകേഷിന്റെ നായികാ വേഷത്തില്‍ എത്തിയിരുന്നത്. അന്ന് ഭാവന സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു മുകേഷിന്റെ നായികയായി ക്രോണിക്ക് ബാച്ചിലറില്‍ അഭിനയിച്ചിരുന്നത്. ഭാവന ആദ്യമായി ഒരു വലിയ പ്രോജക്ടിന്റെ ഭാഗമായത് മുകേഷിന്റെ നായികയായിട്ട് ആയിരുന്നു.

അന്ന് എന്റെ മനസ് ചെറുപ്പം

അന്ന് എന്റെ മനസ് ചെറുപ്പം ആയതുകൊണ്ടാണ് എനിക്ക് ചെറുപ്പം നായികമാരെ കിട്ടികൊണ്ടിരിക്കുന്നതെന്ന് മുകേഷ് പറഞ്ഞതായി ഭാവന ഓര്‍ക്കുന്നു. മുന്‍പ് കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ മുകേഷിനോട് ഭാവന ചോദിച്ചൊരു ചോദ്യം ശ്രദ്ധേയമായി മാറിയിരുന്നു. മുകേഷേട്ടന്‍ ഒരുപാട് സിനിമകളില്‍ നായകനായി അഭിനയിച്ചു. ഉപനായകനായി അഭിനയിച്ചു. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ അഭിനയിച്ചു. അപ്പോ എത്ര നായകന്മാരുണ്ടെങ്കിലും മുകേഷേട്ടന്‍ കുറച്ചൊന്ന് സ്‌കോര്‍ ചെയ്ത് നില്‍ക്കാറുണ്ട്.

അത് സ്‌ക്രിപ്റ്റിലുളളതാണോ

അത് സ്‌ക്രിപ്റ്റിലുളളതാണോ മുകേഷേട്ടന്റെ കൈയ്യില്‍ നിന്നും ഇടുന്നതാണോ എന്നായിരുന്നു ഭാവനയുടെ ചോദ്യം. ഇതിന് മറുപടിയായി അത് ഒരു ഭാഗ്യം കൊണ്ട് സംഭവിച്ചുപോകുന്നതാണ് എന്നായിരുന്നു മുകേഷിന്റെ മറുപടി. അല്ലാതെ ഒരാളുടെ മുകളില്‍ കയറാനോ നമ്മുടെ കഥാപാത്രം മികച്ച് നില്‍ക്കാനോ ചെയ്യാന്‍ പറ്റില്ല. പക്ഷേ ആ ഒരു ആത്മാര്‍ത്ഥതയുടെ പുറത്ത് വരുന്ന പ്ലസുകളാണ്. മുകേഷ് പറയുന്നു.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam
ഭാവനയുടെ ചോദ്യത്തിന്

ഭാവനയുടെ ചോദ്യത്തിന് പിന്നാലെ ക്രോണിക്ക് ബാച്ചിലര്‍ സമയത്ത് നടന്ന ഒരു സംഭവവും മുകേഷ് തുറന്നുപറഞ്ഞു. ക്രോണിക്ക് ബാച്ചിലര്‍ സമയത്ത് സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയായിരുന്നു ഭാവന. അപ്പോ ചിത്രത്തില്‍ എന്റെ നായികയായി ഭാവനയെ തീരുമാനിച്ചപ്പോള്‍ ഒരു സംസാരമുണ്ടായിരുന്നു, ഇത് ശരിയാവുമോ എന്റെ നായികയായിട്ട് ഇത്രയും ചെറിയൊരു പെണ്‍കുട്ടി വന്നാല്‍.

അപ്പോ അന്ന് ഞാന്‍ പറഞ്ഞു

അപ്പോ അന്ന് ഞാന്‍ ഞാന്‍ സിദ്ധിഖിനോട് പറഞ്ഞു, എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ട്. പിന്നെ ബാക്കി നമുക്ക് നോക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. പക്ഷേ ഇതിങ്ങനെ പറഞ്ഞത് കൊണ്ട് ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആരെങ്കിലും ഒരാള്‍ ഈ ജോഡി ശരിയായി വന്നില്ലെന്ന് പറയുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ സിനിമ ഇറങ്ങിയ സമയത്ത് ആള്‍ക്കാര് അതൊക്കെ മറന്നു എന്നുളളതാണ്.

ആദ്യത്തെ രണ്ട്

ആദ്യത്തെ രണ്ട് മൂന്ന് ഷോട്ടുകളിലൊക്കെ ഇങ്ങനെ തോന്നിയേക്കാം. പിന്നീട് കഥാപാത്രമായി കഴിഞ്ഞപ്പോഴേക്കെും അതൊക്കെ മറന്നു. മുകേഷ് പറഞ്ഞു. പിന്നീട് അറബിയും ഒട്ടകവും സിനിമയുടെ സമയത്ത് പ്രിയദര്‍ശനോട് ഭാവന പറഞ്ഞ കാര്യവും മുകേഷ് പറഞ്ഞു. റേറ്റും റോളുമൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. പത്ത് മുപ്പത്തഞ്ച് ദിവസം മുകേഷേട്ടന്റെം ലാലേട്ടന്റേയും കൂടെ തമാശ പറഞ്ഞ് സന്തോഷത്തോടെ ഇരിക്കാമല്ലേ എന്ന്, അതിനാണ് ഞാന്‍ വന്നതെന്ന് ഭാവന പറഞ്ഞു.

More from Filmibeat

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X