അന്തസുണ്ടോടാ എന്ന് അച്ഛൻ എന്നോടും ചോദിക്കും, അമ്മയുമായി പിരിഞ്ഞപ്പോൾ, ഇന്ന് ഞങ്ങളിങ്ങനെയാണ്: ശ്രാവൺ
നടനും എംഎൽഎയുമായ മുകേഷിന്റെ സ്വകാര്യ ജീവിതം ഒന്നിലേറെ തവണ ചർച്ചയായതാണ്. രണ്ട് വിവാഹബന്ധങ്ങളാണ് മുകേഷിന്റെ ജീവിതത്തിലുണ്ടായത്. രണ്ട് ബന്ധങ്ങളും വേർപിരിഞ്ഞപ്പോൾ വലിയ വാർത്തയായി. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ഇവർ. 1988 ലായിരുന്നു വിവാഹം. രണ്ട് ആൺമക്കളും ഇവർക്ക് പിറന്നു. ശ്രാവൺ, തേജസ് എന്നിവരാണ് മക്കൾ. 2011 ലാണ് സരിതയും മുകേഷും വേർപിരിഞ്ഞത്.
പ്രശ്ന കലുഷിതമായിരുന്നു വേർപിരിയൽ സമയം. മുകേഷിനെതിരെ ഒന്നിലേറെ ആരോപണങ്ങൾ സരിത ഉന്നയിച്ചു. മക്കൾ രണ്ട് പേരും വളർന്നത് സരിതയ്ക്കൊപ്പമാണ്. മൂത്ത മകൻ ശ്രാവൺ അഭിനയ രംഗത്ത് സാന്നിധ്യം അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സുമതി വളവ് എന്ന സിനിമയിൽ ശ്രാവൺ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. പുതിയ അഭിമുഖത്തിൽ മാതാപിതാക്കളെക്കുറിച്ച് ശ്രാവൺ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

രാത്രി വളരെ വെെകി ഫോൺ ചെയ്യുന്നവരോട് മുകേഷ് ദേഷ്യപ്പെടുന്ന കാര്യം ഏവർക്കും അറിയാം. ഇക്കാര്യത്തിൽ താനും ശ്രദ്ധാലുവാണെന്ന് ശ്രാവൺ പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. 11 മണിക്ക് ശേഷം അച്ഛൻ സീരിയസാണ്. അതിന് മുമ്പ് തമാശയാണ്. ഉറങ്ങുന്ന സമയത്ത് ഇതേ പോലെ വിളിയോ സംസാരമോ ആണെങ്കിൽ പുള്ളി സീരിയസാണ്. വിളിച്ചാൽ അന്തസുണ്ടോടാ എന്ന് ഞങ്ങളോടും ചോദിക്കും. കാരണം വിദേശത്തും ഇവിടെയുമായി സമത്തിൽ ഒന്നര മണിക്കൂർ വ്യത്യാസമുണ്ടല്ലോ.
11 മണി കഴിഞ്ഞാൽ പൊതുവെ അച്ഛൻ ഫോൺ എടുക്കില്ല. എന്തെങ്കിലും എമർജൻസിയുണ്ടെങ്കിൽ ഞാൻ വിളിക്കും. ഞാനാണ് എന്ന് പറയുമ്പോൾ മോനേ, പറയൂ എന്ന് മറുപടി വരും. തെറി പറയുന്നതിന് മുമ്പേ ഹലോ അച്ഛാ എന്ന് പറയും. അല്ലെങ്കിൽ നമ്പർ കാണാതെ ചിലപ്പോൾ ദേഷ്യപ്പെട്ടേക്കുമെന്ന് ശ്രാവൺ പറയുന്നു.

അച്ഛനും അമ്മയും വേർപിരിഞ്ഞതിനെക്കുറിച്ചും ശ്രാവൺ സംസാരിച്ചു. അത് വാർത്തയായത് ഞങ്ങളുടെ മാതാപിതാക്കൾ സെലിബ്രിറ്റികൾ ആയത് കൊണ്ടാണ്. വേർപിരിയൽ സമയത്ത് ഏത് മാതാപിതാക്കളും കുട്ടികളും നേരിടുന്നത് ഒരേ പ്രശ്നമാണ്. അത് ജീവിതത്തിലെ വേറൊരു ഭാഗമാണ്. അത് സ്ട്രോങ് ആക്കി. രണ്ട് പേരും അവരുടെ രീതിയിൽ ട്രെെ ചെയ്തു. അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. നെഗറ്റീവായി ഒന്നും ഞാൻ എടുക്കാറില്ല. എല്ലാവർക്കും പ്രശ്നമുണ്ടാകും. അതിൽ നിന്നും പഠിച്ച് എന്തെങ്കിലും പോസിറ്റീവായ കാര്യം എടുക്കുകയാണെങ്കിൽ അത് ഉപകരിക്കും.
ഞങ്ങളുടെ പഠന കാര്യങ്ങൾ അച്ഛനും അമ്മയും ചർച്ച ചെയ്തിട്ടുണ്ട്. തീരുമാനം എടുക്കുക അമ്മയാണ്. ഞങ്ങൾ നോർമലായാണ് ഇടപഴകുന്നത്. അച്ഛനും അമ്മയുമുണ്ട്. സംസാരിക്കുന്നുണ്ട്. സെപറേറ്റഡ് ആണെന്നൊന്നും ഞങ്ങൾ മനസിൽ വെക്കാറില്ലെന്നും ശ്രാവൺ പറഞ്ഞു. സരിതയുമായി പിരിഞ്ഞ ശേഷം നർത്തകി മേതിൽ ദേവികയെയാണ് മുകേഷ് വിവാഹം ചെയ്തത്. മേതിൽ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. 2013 ൽ വിവാഹം ചെയ്ത ഇവർ 2021 ൽ വേർപിരിഞ്ഞു.
നേരത്തെ വിവാഹമോചനങ്ങളെക്കുറിച്ച് മുകേഷ് സംസാരിച്ചിരുന്നു. ഇതുവരെ രണ്ട് മുൻഭാര്യമാരെക്കുറിച്ചും താൻ മോശമായി സംസാരിച്ചിട്ടില്ല. എത്രയോ പത്രങ്ങൾ പ്രഷർ ചെയ്തിട്ടും ഒരു വാക്ക് പറഞ്ഞില്ല. പിരിയാൻ തീരുമാനം എടുത്താൽ അതിൽ സന്തോഷമുണ്ടെങ്കിൽ അതുമായി മുന്നോട്ട് പോകണം. അല്ലാതെ കടിച്ച് തൂങ്ങി നിൽക്കേണ്ടതില്ല. ഒരു കാരണവശാലും അമ്മയെ വേദനിപ്പിക്കരുത് എന്നേ മക്കളോട് പറഞ്ഞിട്ടുള്ളൂയെന്നും മുകേഷ് അന്ന് പറഞ്ഞു. മേതിൽ ദേവികയുമായുള്ള വിവാഹ ബന്ധത്തിൽ മുകേഷിന് കുട്ടികളില്ല.


Click it and Unblock the Notifications











