തൊണ്ണൂറുകളിലെ നൊസ്റ്റു! ഉര്‍വശിയ്‌ക്കൊപ്പം മുകേഷും, ധമാക്കയിലൂടെ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു

ഒരു അഡാറ് ലവിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യാന്‍ പോവുന്ന ചിത്രമാണ് ധാമാക്ക. ഒമറിന്റെ രണ്ടാമത്തെ ചിത്രമായ ചങ്ക്സിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ചിത്രമാണിത്. നേരത്തെ ഈ സിനിമയെ കുറിച്ച് പലതരം വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പലതും സത്യമായിരുന്നില്ല. ധാമക്കയിലെ നായകനെ അടുത്തിടെയാണ് ഒമര്‍ ലുലു പരിചയപ്പെടുത്തിയത്. ഈ ദിവസങ്ങളിലായി സിനിമയെ കുറിച്ചുള്ള ഓരോ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ചിത്രത്തില്‍ പഴയൊരു താരജോഡി കൂടി ഒന്നിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കാര്യം. ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ച നടന്‍ മുകേഷും ഉര്‍വശിയുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കാന്‍ പോവുന്നത്. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ ഒമര്‍ ലുലു തന്നെയാണ് തന്റെ പ്രിയജോഡികള്‍ ഒന്നിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

 ഉര്‍വ്വശിയും മുകേഷും വീണ്ടും ഒന്നിക്കുന്നു

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാറ് ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് ധമാക്ക. ചങ്ക്‌സിന്റെ രണ്ടാം ഭാഗമായതിനാല്‍ ചങ്ക്‌സ് 2 എന്ന പേര് ആദ്യം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ധമാക്ക എന്ന് പേര് തീരുമാനിക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ചിത്രത്തില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ഒമറിന്റെ മറ്റ് സിനിമകള്‍ പോലെ പുതുമുഖ താരങ്ങളെയും ഉള്‍കൊള്ളിച്ച് കൊണ്ടാണ് ധമാക്ക ഒരുങ്ങുന്നത്. ധമാക്കയിലൂടെ ഉര്‍വ്വശിയും മുകേഷും വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

 ഉര്‍വ്വശിയും മുകേഷും വീണ്ടും ഒന്നിക്കുന്നു

എന്റെ കുട്ടിക്കാലത്ത് എന്നെ ഏറെ ചിരിപ്പിച്ച ഹിറ്റ് കൂട്ടുകെട്ടായ മുകേഷേട്ടനെയും ഉര്‍വശി ചേച്ചിയെയും വീണ്ടും ജോഡികളായി, ധമാക്കയിലുടെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ പോകുന്നതില്‍ ഒരുപാട് സന്തോഷവും അഭിമാനവും. ധമാക്കയിലെ 90' െനൊസ്റ്റു എന്നുമാണ് ഒമര്‍ ലുലു പറയുന്നത്. ഈ വാര്‍ത്ത വന്നതോടെ ട്രോളന്മാരും വിഷയം ഏറ്റെടുത്തിരുന്നു. ഏത് വേഷവും മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്നവരാണ് മുകേഷും ഉര്‍വശിയും. അതിനാല്‍ ഈ കൂട്ടുകെട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

 ഉര്‍വ്വശിയും മുകേഷും വീണ്ടും ഒന്നിക്കുന്നു

മമ്മി & മീ എന്ന ചിത്രത്തിലായിരുന്നു അവസാനമായി മുകേഷും ഉര്‍വശിയും നായിക നായകന്മാരായി അഭിനയിച്ചത്. അതിന് മുന്‍പ് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ഇരുവരും തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ഒളിംപ്യന്‍ അന്തോണി ആദത്തിലൂടെ വെള്ളിത്തിരയിലെത്തിയ അരുണ്‍ ആണ് ധമാക്കയില്‍ നായകനാവുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ടിക് ടോക്കിലൂടെ ശ്രദ്ധേയനായ ഫുക്രു എന്നിവരെല്ലാമാണ് ധമാക്കയിലെ മറ്റ് താരങ്ങള്‍. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്നു. സിനോജ് പി അയ്യപ്പന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X