'ജ​ഗതി ശ്രീകുമാറിനും അച്ഛനും ജാതിയുടെ പേരിലുണ്ടായ പ്രതിസന്ധി; ജ​ഗതി ചേട്ടന്റെ വിചിത്ര സ്വഭാവത്തിന് കാരണം'

ജ​ഗതി ചേട്ടന് വളരെ വിചിത്രമായ വീക്ക്നെസുണ്ടെന്ന് പറഞ്ഞ മുകേഷ് അതേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ജ​ഗതി ശ്രീകുമാറും കുടുംബവും ജാതിയുടെ പേരിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച് മുകേഷ്. കലാ രം​ഗത്ത് ഉയർന്ന് വരാൻ ജ​ഗതിയുടെ പിതാവ് ബുദ്ധിമുട്ടുകൾ സഹിച്ചെന്ന് മുകേഷ് പറഞ്ഞു. മുകേഷ് സ്പീക്കിം​ഗ് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജ​ഗതി ചേട്ടന് വളരെ വിചിത്രമായ വീക്ക്നെസുണ്ട്. അത് എങ്ങനെയുണ്ടായെന്നാണ് അച്ഛനിലൂടെ ഞാൻ പറയാൻ ശ്രമിക്കുന്നത്. പെട്ടെന്ന് നോക്കുമ്പോൾ അതൊരു മൈനസ് അല്ലേ എന്ന് തോന്നും. പക്ഷെ ജീവിച്ച ജീവിതമാണ് അത്തരത്തിലുള്ള വിചിത്രമായ ദൗർബല്യം സമ്മാനിച്ചത്.

ജ​ഗതിയുടെ അച്ഛൻ ജ​ഗതി എൻകെ ആചാരി കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു കഥയെഴുതി. ഇത് പബ്ലിഷ് ചെയ്യണമെന്ന് അദ്ദേഹത്തിന് ആ​ഗ്രഹം വന്നു. അദ്ദേഹം തിരുവനന്തപുരത്തുള്ള എല്ലാ പത്ര മാസികളിലും അച്ചടി ശാലകളിലും ഈ കഥയുമായി ചെന്നു.

കഥ നന്ന് പക്ഷെ ഒരു ആശാരിയുടെ പേരിൽ നമുക്കത് പ്രസിദ്ധീകരിക്കാൻ പറ്റില്ല. ആശാരിമാരുടെ കഥകളാണ് നിങ്ങളുടെ പത്രത്തിലെന്ന് പറഞ്ഞ് ആളുകൾ പരിഹസിക്കുമെന്ന്. ജാതി വേർ‌തിരിവുള്ള മോശപ്പെട്ട കാലഘട്ടമാണ്.

Mukesh, Jagathy

ജ​ഗതി ചേട്ടന്റെ അച്ഛന് വലിയ ദുഖമായി. ഭക്തിപരമായ കാര്യങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്ന ഒരു മിഷനറിയിലെ പിതാവ് ഇത് വായിച്ചു. അദ്ദേഹം ആ കഥ പ്രസിദ്ധീകരിച്ചു. ലോകം കീഴടക്കിയ സന്തോഷത്തിൽ ജ​ഗതി ആചാരി പ്രസിദ്ധീകരിച്ച കഥ വീണ്ടും വീണ്ടും വായിച്ചു.

ജ​ഗതിയുടെ വിചിത്രമായ സ്വഭാവത്തെക്കുറിച്ചും മുകേഷ് സംസാരിച്ചു. ലൊക്കേഷൻ ചങ്ങനാശേരി. വലിയൊരു പടം. എല്ലാവരും സംസാരിച്ച് പുറത്തിരിക്കുമ്പോൾ ജ​ഗതി ചേട്ടന്റെ മുഖം മാറി. ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തെ കാണാൻ വരുന്നുണ്ട്. അയാളെ ‍ഞങ്ങളെ പരിചയപ്പെടുത്താതെ കുറച്ച് മാറിയിരുന്നു സംസാരിച്ചു. അദ്ദേഹത്തിന് ഞങ്ങളോട് സംസാരിക്കണമെന്നുണ്ട്. ജ​ഗതി ചേട്ടൻ അയാളുമായി ഭയങ്കര സംസാരമാണ്. അദ്ദേഹം ഇടയ്ക്ക് അയാളെ അടിക്കാൻ നോക്കുന്നുണ്ട്.

Jagathy Sreekumar

ഞങ്ങൾക്കെല്ലാം ഭയങ്കര ഉത്കണ്ഠ. നാലാമത്തെ ദിവസവും ഇങ്ങനെ തന്നെ. മധു സാർ പറഞ്ഞു മുകേഷ് നാളെ അതാരാണെന്ന് കണ്ടുപിടിക്കണമെന്ന്. ഇതിനിടെ ഒരു ദിവസം പെട്ടെന്ന് ജ​ഗതി ചേട്ടൻ മറ്റൊരു ലൊക്കേഷനിലേക്ക് പോയി. ഞാൻ മധു സാറോട് പറഞ്ഞു ഒരു ചാൻസ് ഒത്തിട്ടുണ്ട്. ട്രെയ്നിൽ വൈകുന്നേരം പോയ വിവരം ജ​ഗതി ചേട്ടനെ കാണാൻ വരുന്നയാൾക്ക് അറിയില്ല.

അന്ന് ഫോണും കാര്യമാെന്നും ഇല്ലല്ലോ. എല്ലാവരും നോക്കിയിരുന്നു. അയാൾ ദൂരെ നിന്ന് വരുന്നു. ഞാൻ അയാളെ വിളിച്ചു. ജ​ഗതി ചേട്ടൻ എന്നോടെല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അത് വിശ്വസിച്ച അയാൾ ചില കാര്യങ്ങൾ പറഞ്ഞു. കവിതയെഴുതുന്ന ആളാണിദ്ദേഹം.

Jagathy Sreekumar

അത് തിരുത്തുമ്പോഴാണ് ജ​ഗതി ചേട്ടൻ ഇയാളെ അടിക്കാനോങ്ങുന്നത്. അയാളുടെ പേര് തങ്കപ്പനാശാരി എന്നായിരുന്നു. അയാളെ പറഞ്ഞ് വിട്ടു. പിറ്റേ ദിവസം ജ​ഗതി ചേട്ടൻ വന്നു. കാര്യം ചോദിച്ചപ്പോൾ ജ​ഗതി ചേട്ടൻ മറുപടി നൽകി.

അയാൾ ആശാരിയാണ് പാവപ്പെട്ട കുടുംബമാണ്. ഞങ്ങളുടെ സമുദായത്തിൽ നിന്ന് ഒരു കവി ഉയർന്ന് വരട്ടെയെന്ന് കരുതി, ഞാനും അച്ഛനുമാെക്കെ എത്ര സ്ട്ര​ഗിൾ ചെയ്തിട്ടാണ് കയറ് വന്നതെന്ന് പറഞ്ഞു. ഇനിയൊരാളെ സഹായിച്ചാൽ അവരും ഉയർന്ന് വരുമെന്ന ജ​ഗതിചേട്ടന്റെ വലിയ ചിന്തയായിരിക്കാമതെന്നും മുകേഷ് പറഞ്ഞു.

More from Filmibeat

Read more about: mukesh jagathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X