മുകേഷ് ഒരു സൂപ്പര്‍സ്റ്റാര്‍ ആവാതെ പോയതിന്റെ കാരണമെന്താണ്; ആരാധകരുടെ സ്ഥിരം ചോദ്യത്തിന് മറുപടി പറഞ്ഞ് താരം

സുനാമി എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കുകയാണ് നടന്മാരായ മുകേഷും ലാലും. മുന്‍പ് റാംജിറാവു സ്പീങ്ങ് എന്ന ചിത്രത്തിലൂടെ ഒരുമിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങള്‍ മനോരമയ്ക്ക നല്‍കിയ അഭിമുഖത്തിലൂടെ ഇരുവരും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനിയനോ, കൂട്ടുകാരനോ, അയല്‍ക്കാരനോ ആയി അഭിനയിച്ചിരുന്ന തനിക്കും നായക പ്രധാന്യം ലഭിച്ചത് റാംജിറാവു സ്പീക്കിങ്ങിലൂടെയാണെന്ന് മുകേഷ് പറഞ്ഞിരുന്നു.

പലരും വേണ്ടെന്ന് പറഞ്ഞെങ്കിലും മുകേഷിനെ ആദ്യം തൊട്ട് തങ്ങളുടെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതിനെ കുറിച്ച് ലാലും വ്യക്തമാക്കിയിരുന്നു. അതിനൊപ്പം മുകേഷ് എന്ത് കൊണ്ട് ഒരു സൂപ്പര്‍സ്റ്റാര്‍ ആകാതെ പോയതെന്നുള്ള ചോദ്യത്തിന് കൂടി താരം ഉത്തരം നല്‍കിയിരിക്കുകയാണ് താരമിപ്പോള്‍.

mukesh-pics

'എന്ത് കൊണ്ട് സൂപ്പര്‍സ്റ്റാര്‍ ആകാതിരുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചോദിക്കാറുണ്ട്. എന്ത് കൊണ്ടാണ് ആകാതെ പോയതെന്ന് ഞാനും ഇടയ്ക്ക് ആലോചിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് എനിക്ക് മനസിലായി, സിദ്ദിഖ്-ലാലുമാരോടുള്ള ദേഷ്യമാണ് ബാക്കിയുള്ള സംവിധായകരും നിര്‍മാതാക്കളും എന്റെ പുറത്ത് വച്ചതെന്ന്.

സാരിയിൽ തിളങ്ങി അനസൂയ ഭരത്വജ്, വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഇവരുടെ സിനിമ ഇറങ്ങുമ്പോള്‍ ബാക്കി എല്ലാം പൊളിയുന്നു. ഇവരുടെ റിലീസ് അനുസരിച്ച് ബാക്കി റിലീസുകള്‍ മാറ്റുന്നു. ആ കാലഘട്ടത്തില്‍ പ്രധാന സിനിമകളെടുത്ത ആരും തന്നെ എന്നെ നായകനാക്കാനോ നല്ലൊരു വേഷം തരാനോ തയ്യാറായിട്ടില്ല. ശരിക്കും ജയറാമായിരുന്നു സായികുമാറിന്റെ വേഷം ചെയ്യേണ്ടിയിരുന്നത്. പക്ഷേ ജയറാമിന് ആ സമയത്ത് ഭരതേട്ടന്റെ പടം വരും, അല്ലെങ്കില്‍ പത്മരാജന്റെ പടം ഉണ്ടാവും.

അത് കാരണം ഒരിക്കലും ഡേറ്റ് ശരിയാകുന്നില്ലായിരുന്നു. അങ്ങനെ ഒടുവില്‍ സായികുമാറിനെ കണ്ടെത്തി ഉറപ്പിച്ചു. രാവിലെ നാലേ കാലിനാണ് ഈ സിനിമയുടെ അഡ്വാന്‍സ് എനിക്ക് തരുന്നത്. ഞാന്‍ നായര്‍സാബിന്റെ ഷൂട്ടിങ്ങിനായി കാശ്മീരിലേക്ക് പോവുകയായിരുന്നു. പക്ഷേ പാച്ചിക്കയ്ക്കും മര്‌റും സമയത്തിലൊക്കെ വലിയ വിശ്വാസമുള്ളത് കൊണ്ട് അന്ന് തരണമെന്ന നിര്‍ബന്ധമായിരുന്നുവെന്നും മുകേഷ് പറയുന്നു.

More from Filmibeat

Read more about: mukesh മുകേഷ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X