For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവർ ആരെങ്കിലും തിരിച്ചുവന്നില്ലെങ്കിൽ നിനക്കാണ് കുഴപ്പം, മുകേഷിന് മോഹൻലാൽ കൊടുത്ത എട്ടിന്റെ പണി

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് മുകേഷും മോഹൻലാലും. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാണ്. പ്രേക്ഷകർ സ്ക്രീനിൽ ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്ന താരജോഡികളാണിവർ. മുകേഷ്-മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന പഴയ ചിത്രങ്ങൾ ഇന്നും സിനിമകോളങ്ങളിൽ ചർച്ചാ വിഷയമാണ്.. ഇന്നും ആ പഴയ സിനിമകൾക്ക് കാഴ്ചക്കാരുണ്ട്.

  ഋഷിയുടേയും സൂര്യയുടേയും റൊമൻസിന് വിമർശനം, കൂടെവിടെ പരമ്പരയെ പിന്തുണച്ച് ആരാധകർ, അവർ പ്രേമിക്കട്ടെ

  സിനിമയിലെ പോലെ തന്നെ റിയൽ ലൈഫിലും അടുത്ത സുഹൃത്തുക്കളാണ് ഇവർ. രസകരമായ വിശേഷങ്ങൾ താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത രസകരമായ ഒരു അമേരിക്കൻ യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് മുകേഷ് .തന്റെ യുട്യൂബ് ചാനലിലൂടെയാണ് രസകരമായ അമേരിക്കൻ കഥ വെളിപ്പെടുത്തിയത്. നടന്റെ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. കഥ പറയുന്ന ശൈലിയിലാണ് മുകേഷ് ആ അമേരിക്കൻ യാത്രയെ കുറിച്ചുള്ള വിശേഷം പങ്കുവെച്ചത്. ആ അമേരിക്കൻ യാത്രയിൽപ്രിയദര്‍ശൻ, ടി.കെ രാജീവ് കുമാർ, മോഹന്‍ലാൽ, ജയറാം, ശോഭന, കെ.പി.എ.സി ലളിത, നഗ്മ, കനക എന്നിങ്ങനയുള്ള ഒരു വലിയ താരനിര തന്നെയുണ്ടായിരുന്നതായി പറയുന്നു.

  മമ്മൂക്ക ഇരുന്ന് സീരിയല്‍ കാണുകയാണല്ലേ, മറക്കാനാവാത്ത സംഭവം വെളിപ്പെടുത്തി ബാലാജി

  മുകേഷിന്റെ വാക്കുകൾ ഇങ്ങനെ...കെ.പി.എ.സി ലളിത അമേരിക്കയിലേക്ക് രണ്ട് മക്കളേയും കൂട്ടിയിരുന്നു. സിദ്ധാർത്ഥിനും ശ്രീക്കുട്ടിക്കും അന്ന് 18, 19 വയസൊക്കെയായിരുന്നു പ്രായം. എന്നാൽ ചെറിയ പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ ഈ പ്രായത്തിലുള്ളവര്‍ക്ക് എംബസി വിസ അനുവദിക്കില്ല. ഇതോടെ ആകെ പ്രശ്‌നമായി.മക്കളില്ലാതെ താന്‍ വരില്ലെന്ന് ലളിത ചേച്ചി തീര്‍ത്തുപറഞ്ഞു. ലളിത ചേച്ചിയെ മാറ്റി പ്രോഗ്രാമിനെക്കുറിച്ച് ആലോചിക്കാനും വയ്യ.

  ഇത്തരത്തില്‍ ആകെ വലഞ്ഞ സമയത്താണ് എംബസി ഉദ്യോഗസ്ഥന്‍ മോഹന്‍ലാല്‍ ഫാനാണെന്ന് അറിയുന്നത്. മോഹന്‍ലാല്‍ ഒരു ഉറപ്പ് തന്നാല്‍ എല്ലാവര്‍ക്കും വിസ അനുവദിക്കാമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും തിരിച്ച് നാട്ടിലേക്ക് വരുമെന്ന ഉറപ്പാണ് കൊടുക്കേണ്ടത്. അഭിനേതാക്കളും അസിസ്റ്റന്റ്‌സും ടെക്‌നീഷ്യന്‍മാരും ഒക്കെയുള്ള സംഘമാണ്. ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവെച്ചപ്പോള്‍ എല്ലാവരും എന്ത് പറയണമെന്നറിയാതെ നില്‍ക്കുകയാണ്. ഞാന്‍ അപ്പോള്‍ ചാടിക്കേറി ഓക്കെ എന്ന് പറയുകയായിരുന്നു

  മോഹന്‍ലാലിന്റെ മുഖത്ത് അപ്പോള്‍ ഒരു ഞെട്ടലൊക്കെയുണ്ട്. കാരണം ആരെങ്കിലും തിരിച്ചുവന്നില്ലെങ്കില്‍ മോഹന്‍ലാലിനെ കരിമ്പട്ടികയില്‍പ്പെടുത്തും. പിന്നെ അദ്ദേഹത്തിന് അമേരിക്കയിലേക്ക് പോകാനൊക്കില്ല. ഞാന്‍ ഓക്കെ പറഞ്ഞതോടെ മോഹന്‍ലാല്‍ ആ എംബസി ഉദ്യോഗസ്ഥന്റെ കൂടെ ഓഫീസിനുള്ളിലേക്ക് പോയി. കുറച്ചുകഴിഞ്ഞ ശേഷം തിരിച്ചുവന്ന് ഞങ്ങള്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. കാറിലേക്ക് കയറാന്‍ നേരത്ത് മോഹന്‍ലാല്‍ എന്റടുത്ത് വന്ന് പറഞ്ഞു. കാര്യമൊക്കെ ശരി തന്നെ നീ ഒന്ന് ശ്രദ്ധിച്ചോണം.

  Recommended Video

  Mukesh Biography | ആരാണീ മുകേഷ് | ജീവചരിത്രം | FilmiBeat Malayalam

  അപ്പോള്‍ ഞാന്‍ ചോദിച്ച് എന്ത് ശ്രദ്ധിക്കാന്‍? ഈ 44 പേരും തിരിച്ചുവരണം. അല്ലെങ്കില്‍ നിനക്ക് കുഴപ്പമാണ്.ഞാന്‍ ചോദിച്ചു, എനിക്കെന്ത് കുഴപ്പം? നിങ്ങളുടെ കാര്യമല്ലേ പറഞ്ഞത്. അപ്പോള്‍ ലാല്‍ പറഞ്ഞു, അതേ.. അതാണ് ഞാനകത്ത് കയറിയത്. ഞാനവിടന്ന് പറഞ്ഞു എനിക്ക് ലീഡറെന്ന നിലയില്‍ എല്ലാം ശ്രദ്ധിക്കാന്‍ പറ്റില്ല. അതുകൊണ്ട് എന്റെ കൂടെ ഉള്ള മുകേഷിന്റെ കൂടെ പേര് ചേര്‍ക്കണം, ഈ സംഘത്തിലെ ആരെങ്കിലും വന്നില്ലെങ്കില്‍ അദ്ദേഹത്തിനെക്കൂടെ കരിമ്പട്ടികയില്‍പ്പെടുത്തണം എന്ന് ഞാൻ അവരോട് പറഞ്ഞതായി മോഹൻലാൽ പറഞ്ഞു. പിന്നീട് ടെന്‍ഷന്റെ ദിവസങ്ങളായിരുന്നു. റിഹേഴ്‌സല്‍ നടക്കുമ്പോഴെല്ലാം മോഹന്‍ലാല്‍ വന്ന് പറയും അയാളെ കാണാനില്ല കേട്ടോ, ഇയാളില്ല കേട്ടോ എന്നൊക്കെ. പിന്നീട് ടെന്‍ഷന്റെ ദിവസങ്ങളായിരുന്നു. റിഹേഴ്‌സല്‍ നടക്കുമ്പോഴെല്ലാം മോഹന്‍ലാല്‍ വന്ന് പറയും അയാളെ കാണാനില്ല കേട്ടോ, ഇയാളില്ല കേട്ടോ എന്നൊക്കെ.

  Read more about: mukesh
  English summary
  Mukesh Opens Up How Mohanlal Trapped Him In America, Video Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X