Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുളള പ്രധാന വ്യത്യാസം തുറന്നുപറഞ്ഞ് മുകേഷ്, സൂപ്പര്‍താരങ്ങളെ കുറിച്ച് നടന്
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മുകേഷ്. നായകനായും സഹനടനായുമൊക്കെ നിരവധി സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. മുകേഷിന്റെതായി പുറത്തിറങ്ങിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. മോളിവുഡിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം നടന് സിനിമകള്‍ ചെയ്തിരുന്നു. കൂടാതെ സൂപ്പര്‍താര ചിത്രങ്ങളിലും പ്രധാന വേഷങ്ങളില്‍ മുകേഷ് അഭിനയിച്ചു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ് മുകേഷ്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
ഹാസ്യറോളുകള്‍ക്കൊപ്പം തന്നെ സീരിയസ് വേഷങ്ങള്‍ ചെയ്തും നടന് പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയിരുന്നു. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള താരം ഇപ്പോഴും മോളിവുഡില്‍ സജീവമാണ്. അതേസമയം കൗമുദി ടിവിക്ക് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുളള വ്യത്യാസം നടന് തുറന്നുപറഞ്ഞിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ മോഹന്‍ലാലിനൊപ്പമുളള സിനിമകളായിരുന്നു മുകേഷിന്റെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മമ്മൂക്കയ്ക്കൊപ്പവും നടന് സിനിമകള്‍ ചെയ്തു. സൂപ്പര്‍താര ചിത്രങ്ങളില്‍ നടന് അവതരിപ്പിക്കാറുളള കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമാവാറുണ്ട്. ഹാസ്യവേഷങ്ങളിലൂടെയാണ് മുകേഷ് എല്ലാവരുടെയും പ്രിയപ്പെട്ട താരമായത്. മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശന്റെ മരക്കാറിലാണ് മുകേഷ് ഒടുവില്‍ അഭിനയിച്ചത്.

രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വനിലാണ് മമ്മൂട്ടിക്കൊപ്പം മുകേഷ് എത്തിയത്. അതേസമയം മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുളള പ്രധാന വ്യത്യാസം തുറന്നുപറഞ്ഞാണ് മുകേഷ് എത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുളള പ്രധാന വ്യത്യാസം മമ്മൂട്ടിയുടെ അടുത്ത് ഒരു ദിവസം തന്നെ ഒരു തമാശ തന്നെ അഞ്ച് പ്രാവശ്യം പറയാം എന്നതാണെന്ന് മുകേഷ് പറയുന്നു.

അപ്പോ ചിരിച്ച് ദേഹത്തൊക്കെ അടിച്ച് അപ്പോ തന്നെ മറക്കും. വേറെ കാര്യങ്ങളാ ചിന്താ. പിന്നെ പതിനൊന്ന് മണിക്ക് വന്ന് ചേട്ടാ ഒരു തമാശ ഉണ്ട് മമ്മൂക്ക എന്ന് പറഞ്ഞാ ഫ്രഷായിട്ട് കേള്‍ക്കും. മോഹന്‍ലാല്‍ അതല്ല, മോഹന്‍ലാല്‍ പത്ത് കൊല്ലം മുന്‍പ് പറഞ്ഞ തമാശ ആണെങ്കിലും ഡേയ് നീ അത് പറഞ്ഞതല്ലെ എന്ന് പറയും.

ഓര്‍ത്തിരുന്ന് നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. എന്നെയല്ല, എനിക്കറിയാ അദ്ദേഹത്തിന്റെ സ്വഭാവം. ഇന്നസെന്റ് ഏട്ടനും നല്ല കൗണ്ടറുകള്‍ പറയുന്ന ആളാണ്. അദ്ദേഹത്തിന്റെ കഥപറച്ചില്‍ രീതി എന്ന് പറഞ്ഞാല്‍ കുറച്ച് സമയമെടുക്കും. ഇന്നസെന്റ് ഏട്ടന് അദ്ദേഹം കഥ മുഴുവന്‍ പറഞ്ഞ ശേഷമോ നമ്മളെ വിടാറൂളളു. കഥ മുഴുവനാക്കാതെ അദ്ദേഹം വിടില്ല.
അഭിമുഖത്തില്‍ മുകേഷ് പറഞ്ഞു.
Recommended Video

സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും തിളങ്ങിയ താരമാണ് മുകേഷ്. നിരവധി പരിപാടികളില്‍ അവതാരകനായി താരം എത്തി. കൂടാതെ രാഷ്ട്രീയ രംഗത്തും സജീവമാണ് താരം. 1982ല്‍ ബലൂണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മുകേഷിന്റെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നടന് മാറി.
-
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
-
മമ്മൂക്ക മാത്രം എന്തുകൊണ്ട് ഇത്ര നല്ല സിനിമള്‍ ചെയ്യുന്നു? ദുല്‍ഖര്‍ നല്കിയ മറുപടി പറഞ്ഞ് ഐശ്വര്യ
-
നോബിയും ബിനു അടിമാലിയും തമ്മില്‍ അടിയോ? അതോ സ്റ്റാര്‍ മാജിക്കിന്റെ പുതിയ ഫ്രഷ് ഐഡിയയോ?