For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും ഞെട്ടിച്ച പ്രേതാനുഭവം പറഞ്ഞ് മുകേഷ്; ഇങ്ങനെയും കഥ പറയാമെന്ന് തെളിയിച്ച് താരം

  |

  രസകരമായ രീതിയില്‍ കഥ പറയാന്‍ കഴിവുള്ള നടനാണ് മുകേഷ്. പല വേദികൡും താരം അതുപോലെ പഴയ കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു പ്രേതാനുഭവം ഉണ്ടായതിനെ പറ്റിയാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയില്‍ നടന്‍ പറഞ്ഞിരിക്കുന്നത്.

  മുകേഷ് സ്പീക്കിങ്ങ് എന്ന ചാനലിലൂടെ മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പം യാത്ര ചെയ്ത കഥ പറഞ്ഞാണ് താരമെത്തിയത്. ചെറിയ പ്രായത്തില്‍ കണ്ട സിനിമയിലെ കഥയും പ്രേതാനുഭവവും കേട്ട് പ്രിയദര്‍ശനും മോഹന്‍ലാലും ഞെട്ടിപ്പോയെന്നാണ് മുകേഷ് പറയുന്നത്. വിശദമായി വായിക്കാം..

  മുകേഷിൻ്റെ വീഡിയോ കാണാം

  ഞാനും പ്രിയദര്‍ശനും മോഹന്‍ലാലും കൂടെ ഒരു യാത്ര പോവുകയാണ്. ലൊക്കേഷനിലേക്കോ മറ്റോ ആണ്. കുറച്ച് ദൂരമുണ്ട്. വാന്‍ പോലെയൊരു വണ്ടിയാണ്. യാത്രയ്ക്കിടയില്‍ പെട്ടെന്ന് എല്ലാവരും സൈലന്റായി. നിന്റെ കഥകളൊന്നുമില്ലെന്ന് പ്രിയന്‍ ചോദിച്ചു. വളരെ ചെറിയ പ്രായത്തില്‍ കേട്ട ഒരു കഥ പറയാമെന്ന് ഞാന്‍ പറഞ്ഞു.

  ചെറിയ പ്രായത്തില്‍ ഞാനൊരു സിനിമ കണ്ടു. അതിന്റെ ക്ലൈമാക്‌സ് ചിത്രം കണ്ടവരുടെയെല്ലാം ഉള്ളില്‍ നിരാശയുണ്ടാക്കിയിരുന്നു. വിജനമായ സ്ഥലത്തൂടെ നമ്മള്‍ യാത്ര ചെയ്യുന്നത് കണ്ടപ്പോഴാണ് ഈ കഥ ഓര്‍ത്തതെന്ന് മുകേഷ് പറയുന്നു.

  Also Read: ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല; റോബിനിപ്പോള്‍ അലറി സംസാരിക്കാത്തത് ആരതി പറഞ്ഞിട്ടോ?

  കല്‍ക്കട്ടയിലെ ഒരു പത്രത്തില്‍ ഒരു വാര്‍ത്ത വരുന്നു. അവിടുന്ന് ഒരുപാട് ദൂരെയുള്ള സ്ഥലത്ത് ഒരു ബംഗ്ലാവ് പോലത്തെ വീടുണ്ട്. അങ്ങോട്ട് ആളുകളൊന്നും പോവാറില്ല. അവിടേക്ക് പോയവരൊന്നും തിരിച്ച് വന്നില്ല. തിരിച്ച് വന്നവര്‍ മാനസികമായി പ്രശ്‌നമുള്ളവരായി. അങ്ങനെ ആ വീടിനെ കുറിച്ചുള്ള വാര്‍ത്തയാണ് വന്നത്. കുറച്ച് ചെറുപ്പക്കാര്‍ ആ വാര്‍ത്തയുടെ ഡീറ്റെയില്‍സ് ചോദിച്ച് പത്രത്തിന്റെ ഓഫീസില്‍ പോയി. അവര്‍ക്ക് പോവാനാണെന്ന് പറഞ്ഞപ്പോള്‍ പോവരുതെന്ന് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല.

  Also Read: നയൻതാര ഏഴ് മണിക്ക് സെറ്റിൽ, ദിലീപ് വരുന്നത് 11 മണിക്ക്; നടി പ്രതികരിച്ചതിങ്ങനെ

  വഴി ചോദിച്ചവരെല്ലാം ഇവരോട് പോവരുതെന്നാണ് പറഞ്ഞത്. കുറേ യാത്ര ചെയ്ത് ആ ചെറുപ്പുക്കാര്‍ അവിടെ എത്തി. ഗേറ്റ് പൂട്ടി കിടക്കുകയാണെങ്കിലും ഇവര്‍ ചെന്നപ്പോള്‍ അത് തുറന്നു. അകത്ത് ഒരാള്‍ നില്‍പ്പുണ്ടായിരുന്നു. അയാള്‍ ആ വീട്ടിലെ ആളാണെന്ന് പറഞ്ഞു. അദ്ദേഹം കുടുംബത്തിനൊപ്പം അതിനകത്ത് താമസിക്കുകയാണ്. ഇതൊരു പ്രേത വീടാണെന്ന് എതിരാളികള്‍ പറഞ്ഞ് പരത്തിയതാണ്. നിങ്ങള്‍ക്ക് ഭക്ഷണം വേണ്ടെ എന്ന് ചോദിച്ചു.

  Also Read: കല്യാണത്തിന് സമ്മതം മൂളി ആമിറിന്റെ മകള്‍; സിനിമാറ്റിക് സ്റ്റൈലില്‍ ഇറയെ പ്രൊപ്പോസ് ചെയ്ത് കാമുകന്‍

  അങ്ങനെ ആ ചെറുപ്പക്കാരെ വീട്ടുകാരന്‍ സത്കരിച്ചു. ഇതൊക്കെ കഴിഞ്ഞ് രാത്രിയായപ്പോഴാണ് ഒരാള്‍ ചൂട്ടും പിടിച്ച് വരുന്നത്. അയാളാണോ പ്രേതമെന്ന് കരുതി ആദ്യം പേടിച്ചെങ്കിലും അദ്ദേഹം വന്ന് സത്യങ്ങള്‍ പറഞ്ഞു. ശരിക്കും ആ വീടിന്റെ കാര്യങ്ങള്‍ നോക്കുന്നത് ഇദ്ദേഹമാണ്. ബാക്കി ചെറുപ്പക്കാരോട് സംസാരിച്ചത് ആ വീട്ടില്‍ താമസിച്ചിട്ട് ആരൊക്കെയോ ചേര്‍ന്ന് കൊന്ന് കളഞ്ഞ ആത്മാക്കളാണ്. ഇത് പറഞ്ഞതും അവര്‍ തിരിഞ്ഞ് നോക്കി. കേട്ടതൊക്കെ സത്യമാണെന്ന് മനസിലായതോടെ അവന്മാരെല്ലാം ഇറങ്ങി ഓടി.

  നാല് പേരില്‍ ഒരാളെ ആ കാര്യസ്ഥന്‍ പിടിച്ച് വെച്ചു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ എത്തി നില്‍ക്കുമ്പോഴാണ് ആ കാര്യസ്ഥനെ റെയില്‍വേ സ്‌റ്റേഷനില്‍ കാണുന്നത്. ഞങ്ങള്‍ പോന്നതിന് ശേഷം അവിടെ എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് അദ്ദേഹം അത് പറയുമ്പോഴെക്കും ഇവരെ ആള്‍ക്കൂട്ടം തട്ടിത്തെറിപ്പിച്ച് കൊണ്ട് പോവുകയാണ്. അതോടെ കഥയിലെ സത്യമെന്താണെന്ന് അറിയാന്‍ കാത്തിരുന്ന പ്രേക്ഷകരും നിരാശരായി.

  സത്യത്തില്‍ പ്രേതമുണ്ടോന്നും അവിടെ പോയവരൊക്കെ മരിച്ചു എന്നുള്ളതിനോ ഒരു തെളിവുമില്ലാതെ സിനിമ അവസാനിക്കുകയാണ്. കഥ കേട്ട് മോഹന്‍ലാലും പ്രിയദര്‍ശനും ഞെട്ടി. ഈ ചിത്രം ആരെങ്കിലും എവിടെയെങ്കിലും കണ്ടാല്‍ അതിനെ പറ്റി എന്നോടും പറഞ്ഞ് തരണമെന്നാണ് മുകേഷ് ആവശ്യപ്പെടുന്നത്.

  Read more about: mukesh മുകേഷ്
  English summary
  Mukesh Opens Up The Ghost Experiences Faced By Mohanlal And Priyadarshan In His Latest Vlog
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X