വലിയ പ്രതീക്ഷകളോടെ ചെയ്ത ആ മുകേഷ് ചിത്രം തിയ്യേറ്ററുകളിലെത്തിയില്ല, കാരണം ഇതാണ്
നായകനായും സഹനടനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് മുകേഷ്. നടന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിട്ടുണ്ട്. മലയാളത്തിലെ മുന്‍നിര താരങ്ങളുടെയും സംവിധായകരുടെയുമെല്ലാം സിനിമകളില്‍ മുകേഷ് അഭിനയിച്ചിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള മുകേഷ് ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം നായകനടനായും മുകേഷ് മലയാളത്തില്‍ സജീവമായൊരു സമയമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായി മുകേഷ് തിളങ്ങിയിരുന്നു.
ഗോഡ്ഫാദര്‍, റാംജിറാവ് സ്പീക്കിംഗ് പോലുളള മുകേഷ് ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. വിജയചിത്രങ്ങള്‍ മലയാളത്തില്‍ മുകേഷിന് ഒരുപാട് ലഭിച്ചെങ്കിലും നടന്റെതായി റിലീസ് ചെയ്യാതെ പോയ ഒരു ചിത്രമുണ്ടായിരുന്നു. അങ്ങനെയൊരു അപൂര്‍വ്വ വിധിയില്‍ കാലം കരുതിവെച്ച ചിത്രമായിരുന്നു മുകേഷ് നായകനായ പ്രവാചകന്‍. സാഗാ ഫിലിംസായിരുന്നു സിനിമ വിതണത്തിനെടുത്തത്.

വലിയ വിജയ പ്രതീക്ഷയോടെ എത്തിയ സിനിമയുടെ വീഡിയോ കാസറ്റുകള്‍ അപ്രതീക്ഷിതമായി ലീക്കാവുകയായിരുന്നു. അതോടെ പ്രവാചകന്‍ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സാധിച്ചില്ല. ഹാസ്യത്തിനും പ്രണയത്തിനുമെല്ലാം പ്രാധാന്യം നല്‍കി കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു അത്. 1993ല്‍ പുറത്തിറങ്ങിയ ചിത്രം പിജി വിശ്വംഭരന്റെ സംവിധാനത്തിലാണ് ഒരുങ്ങിയത്.

തിയ്യേറ്റര്‍ റിലീസിന് ഒരുങ്ങിയ ഈ ചിത്രത്തിന് സംഭവിച്ചത് ഗായത്രി അശോകാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ പങ്കുവെച്ചത്. പ്രവാചകന്‍ എന്ന സിനിമ റിലീസിന് ഒരുങ്ങുന്ന അവസരത്തില്‍ സിനിമാ ലോകത്തെ തന്നെ നടുക്കി കൊണ്ട് പ്രത്യേകിച്ച് സാഗ ഫിലിംസിന് വലിയ ഞെട്ടലുണ്ടാക്കി കൊണ്ട് സിനിമയുടെ വീഡിയോ കാസറ്റുകള്‍ എങ്ങനെയോ ലീക്കായി. കാസറ്റ് എങ്ങനെ ലീക്കായി എന്ന് കണ്ട് പിടിക്കാന്‍ സാധിച്ചില്ല.

രണ്ട് മൂന്ന് കാരണങ്ങള്‍ കൊണ്ട് അത് ലീക്കായേക്കും. ഒന്നുകില്‍ സെന്‍സര്‍ ചെയ്യുമ്പോള്‍ വരാം. അല്ലെങ്കില്‍ ലാബില്‍ നിന്ന് തന്നെ സംഭവിക്കാം. പക്ഷേ എങ്ങനെ ഇത് പുറത്തായി എന്ന് ഇന്നും ഒരു പിടിയില്ല. റിലീസ് ചെയ്യാനിരുന്ന ചിത്രം വീഡിയോ കാസറ്റായി എത്തിയതോടെ പിന്നീട് അത് തിയ്യേറ്ററില്‍ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു സാഗാ ഫിലിംസ്.
Recommended Video

മുകേഷ് ചിത്രം പോലെ ഒരുപാട് സിനിമകള്‍ക്ക് മലയാളത്തില്‍ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാനുളള ഭാഗ്യം ലഭിച്ചിരുന്നില്ല. അതേസമയം 90കളില്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായിരുന്നു മുകേഷ്. റിലീസ് ചെയ്ത വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നടന്റെ സിനിമകള്‍ ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. അഭിനയത്തിന് പുറമെ അവതാരകനായി മലയാളത്തില്‍ തിളങ്ങിയ താരമാണ് മുകേഷ്. നടന്‍ അവതാരകനായി എത്തിയ നിരവധി പരിപാടികള്‍ ചാനലുകളില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്തിരുന്നു


Click it and Unblock the Notifications











