''കൂടുതൽ ഷൈന്‍ ചെയ്യണ്ട'', സ്റ്റേജ് ഷോയ്ക്കിടെ ശോഭന തന്നോട് ചൂടായി, ദേഷ്യപ്പെട്ട സംഭവം പറഞ്ഞ് മുകേഷ്

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് ശോഭന. 1984 ൽ പുറത്ത് വന്ന ബാലചന്ദ്രൻ മേനോൻ ചിത്രമായ ഏപ്രിൽ 18 ലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിന് ശേഷം നടിയെ തേടി നിരവധി അവസരങ്ങൾ എത്തി. ലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും സജീവമായിരുന്നു ശോഭന. 2000 വരെ സിനിമയിൽ തിളങ്ങി നിന്ന നടി പിന്നീട‍് അഭിനയത്തിന് ഇടവേള നൽകിനൃത്തത്തിൽ കൂടുതൽ സജീവമാവുകയായിരുന്നു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 2019 ൽ പുറത്ത് ഇറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ശോഭന അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയ്ക്കൊപ്പമായിരുന്നു എത്തിയത്. നടന്റേയും മടങ്ങി വരവ് ഈ ചിത്രത്തിലൂടെയായിരുന്നു. 2019 ൽ ശേഭന സിനിമയിൽ മടങ്ങി എത്തിയെങ്കിലും പിന്നീട് ഇതുവരെ സിനിമ ചെയ്തിട്ടില്ല.

സിനിമ ചെയ്യാത്തത്

അധികം സിനിമ ചെയ്യാത്തതിന്റെ കാരണം നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മധുരം ശോഭനം എന്ന പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. നടിയുടെ അഭിനയ ജീവിതത്തിന്റെ 38 വർഷങ്ങൾ ആഘോഷിക്കുന്ന പരിപാടിയാണിത്. സിനിമ ചെയ്യാത്തത് വർക്കിലുളള മറ്റ് കമിറ്റ്മെൻസ് കൊണ്ടാണ്. ഇവിടെ നിന്ന് പെട്ടെന്നാണ് ഡേറ്റ് വന്ന് ചോദിക്കുന്നത്. അപ്പോൾ തനിക്ക് ചെയ്യാൻ പറ്റില്ലെന്നും മറ്റ് വർക്കുകൾ ഉണ്ടാവുമെന്നും ശോഭന പറഞ്ഞു.

ദേഷ്യപ്പെട്ട സംഭവം

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശോഭനയെ കുറിച്ച് നടൻ മുകേഷ് പറഞ്ഞ വാക്കുകളാണ്. തന്നോട് ദേഷ്യപ്പെട്ട സംഭവത്തെ കുറിച്ചായിരുന്നു നടൻ പറഞ്ഞത്. സീ കേരളം സംപ്രേക്ഷണം ചെയ്ത മധുരം ശോഭനം എന്ന പരിപാടിയിൽ തന്നെയായിരുന്നു ഇക്കാര്യവും വെളിപ്പെടുത്തിയത്. ഒരു അമേരിക്കൻ പരിപാടിയ്ക്കിടയിലായിരുന്നു സംഭവം.
അപൂര്‍വ്വമായി മാത്രമേ ശോഭനയ്‌ക്കൊപ്പം ഇങ്ങനെയൊരു വേദി പങ്കിട്ടിട്ടുള്ളൂവെന്നും നടൻ പറയുന്നു.

മുകേഷ്  പറഞ്ഞത്

മുകേഷിന്റെ വാക്കുകൾ ഇങ്ങനെ... '' ന്യൂയോര്‍ക്കിലായിരുന്നു അന്ന് പരിപാടി. ശോഭനയുടെ രംഗപൂജയോടെയാണ് പരിപാടി ആരംഭിക്കാറുള്ളത്. അന്ന് ഏത് കലാപരിപാടിയാണെങ്കിലും ശോഭനയുടെ ഡാന്‍സുമുണ്ടാവും. ഡാന്‍സിനായി ശോഭന റെഡിയായി നില്‍ക്കുകയാണ്. എന്തൊക്കെയോ ഒരു അസ്വസ്ഥതയുണ്ട് മുഖത്ത്. ആരെയോ നോക്കും, അങ്ങോട്ട് ഇങ്ങോട്ട് നടക്കും. അതായിരുന്നു ചെയ്‌തോണ്ടിരുന്നത്.

ഹെൽപ്പ് ചോദിച്ചു

മുകേഷ് എനിക്കൊരു ഹെല്‍പ്പ് വേണം എന്ന് പറഞ്ഞ് ശോഭന തന്റെ അടുത്തു വന്നു. സക്കീര്‍ ഹുസൈന്‍ വരും. പ്രോമിസ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ആളെ മനസ്സിലാവാതെ അദ്ദേഹത്തെ തിരിച്ച് വിടുമോ, മുകേഷിന് ആളെ അറിയാമോ, മുകേഷിന് കുറച്ച് കഴിഞ്ഞല്ലേ കയറേണ്ടതുള്ളൂ. അദ്ദേഹത്തെ ഫോട്ടോയില്‍ കണ്ടേ പരിചയമുള്ളൂ. സ്വീകരിക്കാനായി ഞാന്‍ നില്‍ക്കാമെന്നായിരുന്നു പറഞ്ഞത്. മനോജ് നൈറ്റ് ശ്യാമളനും വരുന്നുണ്ട് പരിപാടിയിലേക്ക് എന്ന് ആരോ പറഞ്ഞിരുന്നു. അദ്ദേഹം വന്നിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ എല്ലാവരും ഭയങ്കര സീരീയസായി അഭിനയമായിരുന്നു. എന്റെ ഭാഗമായപ്പോള്‍ ഞാന്‍ സ്‌റ്റേജിലേക്ക് കയറുകയായിരുന്നു.

Recommended Video

താളം പിടിക്കാന്‍ ഡ്രംസ് ഒന്നും ശോഭനയ്ക്ക് വേണ്ട-വീഡിയോ
രസകരമായ സംഭവം

സാക്കീര്‍ ഹുസൈന്‍ വന്നിരുന്നു, എനിക്ക് മനസിലായത് തബലയും ഡോലക്കുമൊക്കെ കണ്ടതിനാലാണ്. അതൊന്ന് നോക്കണമല്ലോയെന്നായിരുന്നു ശോഭന പറഞ്ഞത്. മനോജും സക്കീര്‍ ഹുസൈനും വന്നിരുന്നു, ആരും സ്വീകരിക്കാനില്ലാത്തതിനാല്‍ അവര് തിരിച്ച് പോയി എന്നായിരുന്നു ഞാന്‍ പറഞ്ഞത്. കൂടുതലങ്ങ് ഷൈന്‍ ചെയ്യണ്ട, സക്കീര്‍ ഹുസൈന്‍ തബലയും കൊണ്ട് അല്ലേയെന്ന് പറഞ്ഞ് ശോഭന ചൂടാവുകയായിരുന്നു . ആ പഴയ സംഭവം ഓർത്തെടുത്ത് കൊണ്ട് മുകേഷ് പറഞ്ഞിു.

Read more about: mukesh shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X