twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെക്കാളും വലിയ മകളാണല്ലോ, ഇമേജ് തകരും; മീനയുടെ കണ്ണ് കലങ്ങി; കഥ പറയുമ്പോൾ സിനിമയെക്കുറിച്ച് മുകേഷ്

    |

    ശ്രീനിവാസൻ നായകൻ ആയെത്തിയ സൂപ്പർ ഹിറ്റ് സിനിമ ആണ് 2007 ൽ റിലീസ് ചെയ്ത കഥ പറയുമ്പോൾ. ശ്രീനിവാസനും മീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ സിനിമ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. ബാർബർ ബാലൻ ബാലൻ‌ എന്ന കഥാപാത്രത്തെ ആയിരുന്നു ശ്രീനിവാസൻ അവതരിപ്പിച്ചത്.

    ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവി എന് കഥാപാത്രത്തെ മീനയും. ഇപ്പോഴിതാ സിനിമയിലേക്ക് മീനയെ നായിക ആക്കിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുകേഷ്. സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു മുകേഷ്.

    Also Read: റോബിനോട് അനാവശ്യ ചോദ്യം ചോദിച്ചാല്‍ മറുപടി എങ്ങനെയാവും? എന്നെ ഗൈഡ് ചെയ്യാന്‍ ആരുമില്ലായിരുന്നുവെന്ന് റോബിന്‍Also Read: റോബിനോട് അനാവശ്യ ചോദ്യം ചോദിച്ചാല്‍ മറുപടി എങ്ങനെയാവും? എന്നെ ഗൈഡ് ചെയ്യാന്‍ ആരുമില്ലായിരുന്നുവെന്ന് റോബിന്‍

    ബാർബർ ബാലന് ഒരിക്കലും അർഹതപ്പെടാത്ത പെൺകുട്ടി ആയിരിക്കണം

    'സിനിമയിലേക്ക് നായിക വേണം. ബാർബർ ബാലന് ഒരിക്കലും അർഹതപ്പെടാത്ത പെൺകുട്ടി ആയിരിക്കണം. നാട്ടിലെ സുന്ദരി ആയിരിക്കണം. ആഡ്യതമുള്ള പെൺകുട്ടി ആയിരിക്കണം. ബാലന്റെ കൂടെ ഒളിച്ചോടിയതിന്റെ പേരിൽ വീട്ടുകാർ തിരിഞ്ഞു നോക്കാത്തതിന്റെ ലോജിക്കിൽ സാധാരണ പെൺകുട്ടി ആവരുത്'

    'അപ്പോൾ മീന നന്നായിരിക്കും എന്ന് പറഞ്ഞു. മീന വരുമോ എന്ന് ഞാൻ ചോദിച്ചു. അതെന്താ നമ്മൾ പ്രതിഫലം കൊടുത്താൽ വന്നൂടെ നല്ല കഥാപാത്രമല്ലേ എന്ന് ശ്രീനിവാസൻ ചോദിച്ചു. അവരുടെ മനസ്സിൽ ഹീറോയെക്കുറിച്ച് ഒരു സങ്കൽപ്പം കാണുമല്ലോ എന്ന് ഞാൻ ചോദിച്ചു. ഓ അങ്ങനെ, നമുക്ക് ഐശ്വര്യ റായിയെ കൊണ്ട് വരാം എന്നൊക്കെ ഞങ്ങൾ തമാശ പറഞ്ഞു'

    മൂന്ന് മക്കളുടെ കാര്യം ഞങ്ങൾ പറഞ്ഞില്ല

    Also Read: എന്റെ സിനിമകൾ മക്കളെ കാണിച്ചിട്ടില്ല; സിനിമാ നടിയാണെന്ന് കൂട്ടുകാർ പറഞ്ഞാണ് അവർ അറിഞ്ഞത്: ജോമോൾAlso Read: എന്റെ സിനിമകൾ മക്കളെ കാണിച്ചിട്ടില്ല; സിനിമാ നടിയാണെന്ന് കൂട്ടുകാർ പറഞ്ഞാണ് അവർ അറിഞ്ഞത്: ജോമോൾ

    'ഞങ്ങൾ മീനയോട് കഥ പറഞ്ഞു. മീനയ്ക്ക് കഥ വളരെ ഇഷ്ടപ്പെട്ടു. ഇങ്ങനെ ഒരു സിനിമയിൽ അഭിനയിക്കുന്നത് തന്നെ എനിക്ക് ത്രില്ലല്ലേ എന്ന് മീന പറഞ്ഞു. മൂന്ന് മക്കളുടെ കാര്യം ഞങ്ങൾ പറഞ്ഞില്ല. കാരണം എല്ലാ സൂപ്പർ ഹീറോസുമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന ഹീറോയിൻസിന് കുട്ടികളുള്ള കഥാപാത്രം ചെയ്യാൻ പ്രയാസമാണ്'

    'രണ്ട് മൂന്ന് കൊച്ചു കുട്ടികൾ ഉണ്ട് സ്കൂളിൽ ആണല്ലോ അതിന്റെ ക്ലെെമാക്സ് നടക്കുന്നതെന്ന് ഞാൻ പറഞ്ഞു. എല്ലാം തീരുമാനിച്ചിറങ്ങി. കൊച്ചു കുട്ടികൾ എന്ന് പറയേണ്ടായിരുന്നു, സത്യസന്ധമായി പറയാമായിരുന്നെന്ന് ശ്രീനിവാസൻ പറഞ്ഞു. നായികയെ തിരഞ്ഞ് നടന്നാൽ സൂപ്പർ സ്റ്റാറിന്റെ ഡേറ്റങ്ങ് പോവും എന്ന് ഞാൻ പറഞ്ഞു'

    കുട്ടികൾ എന്ന് പറഞ്ഞിട്ട് എന്നേക്കാൾ വലിയ മകളാണല്ലോ

    അങ്ങനെ തൊടുപുഴയിൽ ഷൂട്ടിം​ഗ് ആരംഭിക്കുന്നു. ​മീന വരുന്നു. സീനെല്ലാം പറഞ്ഞ് കൊടുത്തു. കൊച്ച് വീടാണ്. മീന വീട്ടിലോട്ട് കയറുന്നു. വീട്ടിലേക്ക് കയറിയ മീനയുടെ കണ്ണ് കലങ്ങി. ഓടി പുറത്തേക്കിറങ്ങി. മുകേഷ് സർ ചെറിയ കുട്ടികൾ എന്ന് പറഞ്ഞിട്ട് എന്നേക്കാൾ വലിയ മകളാണല്ലോ, എന്റെ ഇമേജ് തകരുമെന്ന് പറഞ്ഞു'

    'ശ്രീനി പറഞ്ഞു, ഞങ്ങൾ കൊച്ചു കുട്ടികളെ നോക്കി, ഡയലോ​ഗ് പറയുന്നില്ല. അത് മാത്രമല്ല ഇമോഷണൽ രം​ഗങ്ങളുണ്ട്, മീനയ്ക്ക് സ്കോർ ചെയ്യാനുള്ള രം​ഗങ്ങൾ ഉണ്ടെന്ന്. മീന വിഷമം ആയി. മനസ്സില്ലാ മനസ്സോടെ മീന ചെയ്തു. ഞങ്ങളായത് കൊണ്ട്, മുകേഷ് പറഞ്ഞു.

    മമ്മൂക്ക താഴോട്ട് തല കുനിച്ച് ഏങ്ങിക്കരയുകയാണ്

    'സിനിമയിലെ ക്ലെെമാക്സ് രം​ഗത്തിലെ മമ്മൂട്ടിയുടെ പ്രസം​ഗത്തെക്കുറിച്ചും മുകേഷ് സംസാരിച്ചു. ആക്ഷൻ പറഞ്ഞ് ഒരു ഡയലോ​ഗ് പറഞ്ഞ് രണ്ടാമത്തെ ഡയലോ​ഗ് പറയുമ്പോൾ മമ്മൂക്ക താഴോട്ട് തല കുനിച്ച് ഏങ്ങിക്കരയുകയാണ്. ഒരു സെക്കന്റ്, രണ്ട് സെക്കന്റ്, പിന്നെ അദ്ദേഹം ക്യാമറയിൽ നോക്കി കട്ട് എന്ന് പറഞ്ഞു'

    കാണികൾ  ഈ ഡയലോ​ഗ് കേട്ടിട്ട് കരയുക ആയിരുന്നെന്നും മുകേഷ്

    അദ്ദേഹത്തിന് ഇഷ്ടമുള്ള അത്രയും ടേക്ക് എടുത്തോട്ടെ എന്നായിരുന്നു തീരുമാനം. സ്കൂളിൽ മമ്മൂക്ക വന്ന് പ്രസം​ഗം നടത്തുമ്പോൾ കാണികൾ കരയുകയായിരുന്നു. സാധാരണ ഇത്തരം സീനുകൾ ശബ്ദമുണ്ടാക്കാതിരിക്കാൻ സംവിധായകൻ ഒച്ചയിടണം. പക്ഷെ കാണികൾ ഈ ഡയലോ​ഗ് കേട്ടിട്ട് കരയുക ആയിരുന്നെന്നും മുകേഷ് പറഞ്ഞു.

    Read more about: meena mukesh
    English summary
    Mukesh Recalls Casting Of Meena In Katha Parayumbol Movie; Says She Was Sad For Doing Mother Role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X