twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മഴയത്ത് സ്കൂട്ടറിൽ മമ്മൂട്ടിയും ഭാര്യയും, വിവാഹം കഴിഞ്ഞിട്ടേ ഉള്ളൂ; അതെനിക്ക് ഫീൽ ചെയ്തു'

    |

    മലയാള സിനിമയിലെ കഥകളുടെ ശേഖരമുള്ള നടനെന്നാണ് മുകേഷിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. പഴയ കാല സിനിമാ അനുഭവങ്ങളും സഹ താരങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം സ്വത സിദ്ധമായ ശൈലിയിൽ സംസാരിക്കാൻ നടന് പ്രത്യേക മികവുണ്ട്. ബഡായി ബം​ഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ആദ്യമാെക്കെ മുകേഷിന്റെ കഥകൾ പ്രേക്ഷകരിലെത്തിയത്. ഷോയിൽ അതിഥികളായെത്തുന്നവരെക്കുറിച്ച് മുകേഷിന് പറയാൻ ഒരുപാട് അനുഭവ കഥകളുണ്ടായിരുന്നു.

    ചിത്രത്തിലേക്ക് മമ്മൂട്ടിയെ വേണമെന്ന്  നിർബന്ധം

    മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ സ്റ്റാറുകളുമായും മലയാള സിനിമയിലെ അന്നത്തെ ഒട്ടുമിക്ക കലാകാരൻമാരുമായും അടുത്ത ബന്ധമുള്ള മുകേഷിലൂടെയാണ് ഇവരെപറ്റിയുള്ള കഥകൾ ആരാധകർ അറിയുന്നത്.

    അടുത്ത കാലത്തായി യൂട്യൂബ് ചാനൽ തുടങ്ങിയ മുകേഷ് ഇതിലൂടെയും ഇത്തരം കഥകൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയുടെ കരിയറിൽ വഴിത്തിരിവായ ഒരു സംഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുകേഷ്. സംവിധായകൻ പി.ജി വിശ്വംഭരൻ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചതാണ് ഇദ്ദേഹം ഇപ്പോൾ ഓർത്തെടുത്തിരിക്കുന്നത്. തുടക്ക കാലത്ത് മമ്മൂട്ടിയുടെ കരിയറിലെ വഴിത്തിരിവായ സിനിമകളിലൊന്നായിരുന്നു സ്ഫോടനം. ഈ ചിത്രത്തിലേക്ക് മമ്മൂട്ടിയെ വേണമെന്ന് പിജി വിശ്വംഭരൻ നിർബന്ധം പിടിച്ചത്രെ.

    സീരിയല്‍ നടന്‍ നൂബിന്‍ ജോണി വിവാഹിതനായി; 9 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജോസൈഫനെ സ്വന്തമാക്കി താരംസീരിയല്‍ നടന്‍ നൂബിന്‍ ജോണി വിവാഹിതനായി; 9 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജോസൈഫനെ സ്വന്തമാക്കി താരം

    'ആ ചെറുപ്പക്കാരനിൽ വിശ്വാസം ഉണ്ടെന്ന് ഞാൻ പറഞ്ഞു'

    'മമ്മൂട്ടി ഇപ്പോൾ ഈ നിലയിലെത്തിയതിന്റെ ഒരു കാരണം ഞാനാണ്. സ്ഫോടനം എന്ന എന്റെ സിനിമയിൽ മമ്മൂട്ടി വേണം എന്ന് ഞാൻ പറഞ്ഞു. അന്ന് മമ്മൂട്ടിക്ക് ആരും അത്രയും വലിയ റോൾ കൊടുക്കില്ല. എനിക്ക് ആ ചെറുപ്പക്കാരനിൽ വിശ്വാസം ഉണ്ടെന്ന് ഞാൻ പറഞ്ഞു. അങ്ങനെ സ്ഫോടനം സൂപ്പർ ഹിറ്റായപ്പോഴാണ് മമ്മൂട്ടിയെ നല്ല നടനായി ആളുകൾ അം​ഗീകരിച്ചതും വലിയ വലിയ റോളുകൾ ചെയ്യുന്നതും,' പിസി വിശ്വംഭരൻ മുകേഷിനോട് പറഞ്ഞതിങ്ങനെ.

    സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്ന്; വിജയ് മാധവിന്റെ കുറിപ്പ് വൈറൽസ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്ന്; വിജയ് മാധവിന്റെ കുറിപ്പ് വൈറൽ

    'സ്കൂട്ടറിൽ വന്ന സുമുഖനായ മമ്മൂട്ടിയും സുമുഖയായ ഭാര്യയും'

    'എന്തുകൊണ്ട് ഞാൻ മമ്മൂട്ടിക്ക് കൊടുത്തു എന്നും അദ്ദേഹം അന്ന് വിശദീകരിച്ചെന്ന് മുകേഷ് പറയുന്നു. 'ഞാൻ ലൊക്കേഷൻ നോക്കാൻ വേണ്ടി ഒരിക്കൽ പോയപ്പോൾ നല്ല മഴ പെയ്തു. ആ റോഡിന്റെ സൈഡിൽ ഒരു ചെറിയ വെയ്റ്റിം​ഗ് ഷെഡ്. അവിടെ സ്കൂട്ടറിൽ വന്ന സുമുഖനായ മമ്മൂട്ടിയും സുമുഖയായ ഭാര്യയും മഴ കാരണം കയറി നിൽക്കുന്നു. കല്യാണം കഴിഞ്ഞതേ ഉള്ളൂ. മഴയിൽ അവരും നനയുന്നുണ്ട്. ആ കൂട്ടത്തിൽ കുറെ ആളുകളുമുണ്ട്. മമ്മൂട്ടിയെ ആരും തിരിച്ചറിഞ്ഞില്ല'

    ആ സംഭവത്തിന് പിന്നാലെ അർജുൻ കപൂർ വരെ മെസേജ് അയച്ച് കാര്യങ്ങൾ തിരക്കി; ടൊവിനോ പറയുന്നുആ സംഭവത്തിന് പിന്നാലെ അർജുൻ കപൂർ വരെ മെസേജ് അയച്ച് കാര്യങ്ങൾ തിരക്കി; ടൊവിനോ പറയുന്നു

    Recommended Video

    Shine Tom Chacko On Mammootty: പടത്തെ കുറിച്ച് ഷൈൻ പറയുന്നു
    രക്ഷപ്പെടുന്നെങ്കിൽ രക്ഷപെടട്ടേയെന്ന് ഞാൻ തീരുമാനമെടുത്തു

    'തിരിച്ചറിഞ്ഞാൽ തന്നെ ഒരു ചെറിയ നടൻ, അത്രയേ ഉള്ളൂ. കാറിലിരുന്ന എനിക്ക് ഫീൽ ചെയ്തു. ശ്ശൊ ഒരു നല്ല നടനാവേണ്ട ആളാണ്. നല്ല ഫേസും ഫി​ഗറും ഒക്കെയുണ്ട്. ഇയാൾക്ക് എന്തെങ്കിലും ഒരു നല്ല റോൾ കൊടുത്തിട്ട് രക്ഷപ്പെടുന്നെങ്കിൽ രക്ഷപെടട്ടേയെന്ന് ഞാൻ തീരുമാനമെടുത്തു. പിന്നീട് അങ്ങനെ ഒരു ചാൻസ് വന്നപ്പോൾ ഞാൻ മമ്മൂട്ടിക്ക് കൊടുക്കണമെന്ന് പറയുകയായിരുന്നു', പിജി വിശ്വംഭരൻ പറഞ്ഞതിങ്ങനെയെന്ന് മുകേഷ് വ്യക്തമാക്കി.

    Read more about: mammootty
    English summary
    mukesh recalls director pg viswambharan's words about mammootty in his struggling days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X