എനിക്കിനി അഭിനയിക്കാൻ പറ്റുമോ? കരഞ്ഞു കൊണ്ട് മമ്മൂക്ക എന്നോട് ചോദിച്ചു, ആ സംഭവത്തെ കുറിച്ച് മുകേഷ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുകേഷ്. സിനിമ പാരമ്പര്യമുളള കുടുംബത്തിൽ നിന്ന് എത്തിയ താരം 1982 ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ഹാസ്യ ചിത്രങ്ങളിലും സീരിയസ് റോളിലും ഒരുപോലെ തിളങ്ങിയ മുകേഷിന്റെ കരിയറിൽ വഴിത്തിരിവായത് 1989 ൽ പുറത്തു വന്ന സിദ്ദിഖ് ലാൽ ചിത്രമായ റാംജിറാവുവാണ്. ചിത്രത്തിന് ശേഷം താരത്തിന്റെ കരിയർ തന്നെ മാറുകയായിരുന്നു.

മമ്മൂട്ടിക്കൊപ്പമായിരുന്നു മുകേഷിന്റെ ആദ്യ ചിത്രം. ചന്തു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിത ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്ന ഒരു രസകരമായ സംഭവം പങ്കുവെയ്ക്കുന്ന വീഡിയോ വൈറലാകുകയാണ്. 90 കളിലെ മുൻനിര താരങ്ങൾ അണുനിരന്ന ചിത്രമായിരുന്നു ബലൂൺ. വൻ താരങ്ങളോടൊപ്പമായിരുന്നു മുകേഷിന്റെ ആദ്യ ചിത്രം. അന്ന് നടന്ന സംഭവത്തെ കുറിച്ച് മുകേഷ് പറയുന്നത് ഇങ്ങനെ...

 മമ്മൂക്കയുടെ ആ സ്വഭാവം

''കൊല്ലത്തുള്ള എന്റെ സുഹൃത്ത് ഭദ്രൻ, അവനൊരു ബുള്ളറ്റ് ബൈക്ക് വാങ്ങി. ഞാനാ ബൈക്കിലാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ വരുന്നത്. ബൈക്ക് കണ്ടാൽ അതെടുത്തു പുത്തൂരിലുടെ ഓടിക്കുന്ന ഒരു സ്വഭാവം മമ്മൂക്കയ്ക്കുണ്ടായിരുന്നു. അദ്ദേഹം എന്താണെങ്കിലും ഭയങ്കര സ്പീഡ് ആണ്. കാർ ആയാലും ബൈക്ക് ആയാലും. ഞാൻ ചോദിച്ചു മമ്മൂക്കക്ക് ഈ ബുള്ളറ്റ് ഓടിക്കാൻ ഒക്കെ അറിയാമോ.?. മമ്മൂക്ക ചിരിച്ചു കൊണ്ട് പറഞ്ഞു " അത് അറിയാവുന്നത് കൊണ്ടാണ് മേള എന്ന സിനിമയിൽ മരണകിണറിൽ ബൈക്ക് ഓടിക്കുന്ന ഒരാളുടെ വേഷം കെ ജി ജോർജ് നൽകിയത്. "

മമ്മൂട്ടി കരഞ്ഞു

ഒരു ദിവസം റൗണ്ട് അടിച്ചു, രണ്ടാമത്തെ ദിവസം റൗണ്ട് അടിച്ചു. മൂന്നാമത്തെ ദിവസം റോഡിലെ ചല്ലിയിൽ സ്കിഡ് ചെയ്തു റോഡിൽ കമഴ്ന്നടിച്ചു അദ്ദേഹം വീണു. വളരെ ചെറിയൊരു മുറിവ് അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു. ചെറുതായിട്ട് ചോര വന്നു. കൊച്ചു കുട്ടികളെ പോലെ അദ്ദേഹം അവിടെ നിന്നു പൊട്ടിക്കരഞ്ഞു.

കരയുന്ന  ആ മമ്മൂക്കയെ

ബൈക്കിന്റെ കണ്ണാടി നോക്കി നിർത്താതെ കരഞ്ഞു കൊണ്ട് അദ്ദേഹം എന്നോട് ചോദിച്ചു . " എടാ എനിക്കിനി സിനിമയിൽ അഭിനയിക്കാൻ പറ്റുമോ? ". നൂറു കണക്കിന് സിനിമകളിൽ അതിശക്തന്മാരായ നായകന്മാരെ അവതരിപ്പിച്ച അദ്ദേഹം ഇന്നും സിനിമകളിൽ മാസ്സ് ഡയലോഗുകൾ പറയുമ്പോൾ എനിക്ക് അന്ന് പുത്തൂരിൽ നടന്ന സംഭവത്തിന്‌ കരഞ്ഞ മമ്മൂക്കയെ ഓർമ്മ വരും- മുകേഷ് പറയുന്നു.

ബലൂൺ

1982 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ബലൂൺ. മമ്മൂട്ടിയേയും മുകേഷിനേയും കൂടാതെ അന്നത്തെ മുൻനിര താരങ്ങളായിരുന്നു ചിത്രത്തിൽ വേഷമിട്ടത്., തിക്കുറിശ്ശി സുകുമാരൻ നായർ, ജഗതി ശ്രീകുമാർ, ജലജ, ശോഭ മോഹൻ, കവിയൂർ പൊന്നമ്മ, വി.ടി. അരവിന്ദാക്ഷ മേനോൻ, ടി.ജി. രവി, കലാരഞ്ജിനി, ബേബി പൊന്നമ്പിളി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. .ടി.വി. കൊച്ചുബാവ കഥയും തിരക്കഥയും സംഭാഷണവുമെഴുതി, രവി ഗുപ്തൻ സംവിധാനം ചെയ്തത്. നടൻ തിക്കുറിശ്ശിയുടെ വരികൾക്ക് സംഗീതം നൽകിയത് എംകെ അർജുനൻ മാഷായിരുന്നു. മമ്മൂട്ടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X