മോഹന്‍ലാലിന് മുന്‍പില്‍ അഭിനയിക്കാന്‍ മടിയാണെന്ന് പറഞ്ഞ സൂപ്പര്‍സ്റ്റാര്‍! വെളിപ്പെടുത്തി മുകേഷ്

By Prashant V R

മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുളള താരങ്ങളാണ് മോഹന്‍ലാലും മുകേഷും. പ്രിയദര്‍ശന്റെ സിനിമകളിലാണ് ഇവരെ പ്രേക്ഷകര്‍ കൂടുതലായി കണ്ടത്. ബോയിംഗ് ബോയിംഗ് പോലുളള മോഹന്‍ലാലിന്റെയും മുകേഷിന്റെയും സിനിമകള്‍ പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചിരുന്നു. കരിയറിന്റെ തുടക്കത്തിലും പിന്നീടുമെല്ലാം നിരവധി സിനിമകളില്‍ ഇവരൊന്നിച്ച് അഭിനയിച്ചിരുന്നു.

സിനിമകള്‍ക്ക് പുറമെ നാടകങ്ങളിലും സ്‌റ്റേജ് ഷോകളിലും മോഹന്‍ലാലും മുകേഷും ഒന്നിച്ചിരുന്നു. സിനിമകളിലെന്ന പോലെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇരുപത്തഞ്ച് കൊല്ലം മുന്‍പാണ് മോഹന്‍ലാലിനെ ഞാന്‍ ആദ്യമായി കാണുന്നതെന്ന് മുന്‍പ് ഒരു വേദിയില്‍ മുകേഷ് പറഞ്ഞിരുന്നു. ഒരു ഹോട്ടലില്‍ സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി വന്നതായിരുന്നു മോഹന്‍ലാല്‍. ഞാനും മറ്റൊരു ചിത്രത്തില്‍ ഒരു ചെറിയ റോള് അഭിനയിക്കാന്‍ വേണ്ടി വന്നുനില്‍പ്പുണ്ട്.

കുറെ നേരം കഴിഞ്ഞാണ്

കുറെ നേരം കഴിഞ്ഞാണ് ലാല്‍ എന്നെ കണ്ടത്. അദ്ദേഹം എന്നെ അടുത്ത് വിളിച്ചു. ഞാന്‍ പറഞ്ഞു എന്റെ പേര് മുകേഷ്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞു. കൂടെ നില്ല്, എന്തിനാണ് മാറിനില്‍ക്കുന്നത് എന്ന്. വളരെ അര്‍ത്ഥവത്തായ വരികളായിരുന്നു അന്ന് അദ്ദേഹം പറഞ്ഞതെന്ന് മുകേഷ് പറയുന്നു. കാരണം 25 വര്‍ഷത്തിലധികമായി ഞാന്‍ അദ്ദേഹത്തിന്റെ കൂടെ തന്നെയാണുളളത്. മുകേഷ് പറയുന്നു.

കൂടാതെ കാക്കകുയില്‍

കൂടാതെ കാക്കകുയില്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവവും മുകേഷ് ഓര്‍ത്തെടുത്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദില്‍ പോയ കഥയായിരുന്നു മുകേഷ് പറഞ്ഞത്. അന്ന് തൊട്ടപ്പുറത്തെ സെറ്റില്‍ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. പേര് ഞാന്‍ പറയുന്നില്ല. അവിടുത്തെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണ്. നമ്മളേക്കാട്ടിലും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഒരു നടന്‍.

കൂടുതല്‍ ആളുകള്‍ കാണുന്ന

കൂടുതല്‍ ആളുകള്‍ കാണുന്ന, കാരണം ഒരു വലിയ സംസ്ഥാനം ആണല്ലോ അത്. അങ്ങനെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ പടം സെറ്റില്‍ നടക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ലാല്‍ അദ്ദേഹത്തിന്റെ ഒരു ഫ്രണ്ടാണ്. പ്രിയദര്‍ശനും എനിക്കുമെല്ലാം അദ്ദേഹത്തിനെ അറിയാം. അപ്പോള്‍ ഞങ്ങള്‍ ആ ഷൂട്ടിംഗ് കാണാന്‍ വേണ്ടി പോയി. എല്ലാവരെയും പരിചയപ്പെട്ടു. ഷേക്ക് ഹാന്‍ഡ് കൊടുത്തു. അപ്പോള്‍ ലാല്‍ പറഞ്ഞു.

നിങ്ങള്‍ ഒരു ഷോട്ട്

നിങ്ങള്‍ ഒരു ഷോട്ട് എടുക്കുന്നത് കണ്ട് ഞങ്ങള്‍ പോയിക്കോളാം എന്ന്. അങ്ങനെ ഞങ്ങള്‍ കുറെ നേരം വെയിറ്റ് ചെയ്തിട്ടും അവര് ഷോട്ട് എടുക്കുന്നില്ല. അപ്പോ ഞാന്‍ പറഞ്ഞു എന്നാ പിന്നെ നമ്മള്‍ക്ക് പോവാം. അല്ല അവര് ഒരു ഷോട്ട് എടുക്കുന്നത് കണ്ടിട്ട് നമ്മള്‍ക്ക് പോവാം ലാല് പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞു, പതിനഞ്ച് മിനിറ്റ് കഴിഞ്ഞു. ഷോട്ട് എടുക്കുന്നില്ല. അഭിനയിക്കുന്നില്ല.

അപ്പോ അവിടത്തെ

അപ്പോ അവിടത്തെ പ്രൊഡക്ഷന്‍ മാനേജര്‍ എന്നോട് വന്ന് പറഞ്ഞു. അത്, ചെറിയൊരു ബുദ്ധിമുട്ട് ഉണ്ട്. അതെ നിങ്ങള്‍ ആ മോഹന്‍ലാലിനെ ഒന്ന് കൊണ്ട് പോവുമോ. അപ്പോ ഞാന്‍ പറഞ്ഞു. അദ്ദേഹം ഒരു ഷോട്ട് കാണാന്‍ നിന്നതല്ലേ. അല്ല അദ്ദേഹം നിന്നാല്‍ അവിടത്തെ സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കില്ല. നാണമാണ് എന്നാണ് പറയുന്നത്.

ഒരു മലയാളി എന്ന

ഒരു മലയാളി എന്ന നിലയില്‍, ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍, ഒരു ഫ്രണ്ട് എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ഞാന്‍ ലാലിന്റെ കൈപിടിച്ചിട്ട് പറഞ്ഞു പോവാം. അല്ല അവര് വല്ലതും വിചാരിക്കത്തില്ലെ. ഞാന്‍ പറഞ്ഞു ഒന്നും വിചാരിക്കത്തില്ല. സന്തോഷമാവും. 'കോണ്‍ഫിഡന്‍സ് പോരാ' ലാല്‍ നില്‍ക്കുമ്പോള്‍. അത് ആ ഒരു മുഹൂര്‍ത്തം, അങ്ങനെ ഒരുപാട് ഒരുപാട് മൂഹുര്‍ത്തങ്ങള്‍, പുറത്ത് പറയാന്‍ പറ്റുന്നതും പറയാന്‍ പറ്റാത്തതുമായ പല മുഹൂര്‍ത്തങ്ങളും ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പോക പോകെ പറയാം. മുകേഷ് പറഞ്ഞു.

Read more about: mohanlal mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X