കഥ പറയുമ്പോള്‍ വിജയിച്ചപ്പോള്‍ പലരും ഞങ്ങളെ തെറ്റിക്കാന്‍ നോക്കി! അനുഭവം പങ്കുവെച്ച് മുകേഷ്

ശ്രീനിവാസനും മീനയും നായികനായകന്‍മാരായെത്തിയ ചിത്രമാണ് കഥ പറയുമ്പോള്‍. എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അതിഥി താരമായി ചിത്രത്തില്‍ മമ്മൂട്ടിയും എത്തിയിരുന്നു. മുകേഷും ശ്രീനിവാസനും ചേര്‍ന്നായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്. ബാര്‍ബര്‍ ബാലന്റെ കഥയ്ക്കും പാട്ടിനും ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. ഈ സിനിമ നിര്‍മ്മിച്ചപ്പോഴുള്ള കാര്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മുകേഷ്.

ലൂമിയര്‍ ഫിലിംസിന്റെ ബാനറിലായിരുന്നു മുകേഷും ശ്രീനിവാസനും ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചത്. തട്ടത്തിന്‍ മറയത്ത്. കഥ പറയുമ്പോള്‍ ഈ രണ്ട് സിനിമകളായിരുന്നു ഈ ബാനറില്‍ നിര്‍മ്മിച്ചത്. സാമ്പത്തികമായി മികച്ച വിജയമായിരുന്നു ഈ ചിത്രങ്ങള്‍ സ്വന്തമാക്കിയത്. നിര്‍മ്മിച്ച് രണ്ട് സിനിമകള്‍ സൂപ്പര്‍ഹിറ്റായിട്ടും ഈ ബാനറില്‍ നിന്നും പിന്നീട് സിനിമകള്‍ വന്നിരുന്നില്ല. അതിന്റെ കാരണത്തെക്കുറിച്ചുള്ള മുകേഷിന്റെ മറുപടി ഇങ്ങനെയാണ്.

ഞാനും ശ്രീനിവാസനും കൂടി ചേര്‍ന്ന് നിര്‍മ്മിച്ച 'കഥ പറയുമ്പോള്‍' എന്ന സിനിമ ഒരു വലിയ വിജയമായപ്പോള്‍ ഞങ്ങളെ തെറ്റിക്കാന്‍ പലരും നോക്കിയിട്ടുണ്ട്. ഇപ്പോഴും അഭിമാനത്തോടെ പറയുന്നു. ഞാന്‍ ആയതു കൊണ്ടാണ് തെറ്റാതെ പോയത്. തട്ടത്തിന്‍ മറയത്തിന്റെ സമയത്തും നല്ല പാരകള്‍ ഉണ്ടായിരുന്നു. കാരണം ഇതൊന്ന് പിരിച്ചു കിട്ടണം എന്നായിരുന്നു പലരുടെയും ചിന്ത.

Mukesh

ഉദാഹരണത്തിന് നിങ്ങള്‍ അറിഞ്ഞോ ശ്രീനിവാസന് മറ്റേ സംഭവം കൂടി കിട്ടി എന്ന് ചിലര്‍ പറയുമ്പോള്‍ ഞാന്‍ പറയും കുറച്ചൂടി കിട്ടണമായിരുന്നു അയാള്‍ എത്ര കഷ്ടപ്പെടുന്ന ആളാണ് എന്ന് പറയുമ്പോള്‍ എന്നോട് പരദൂഷണം പറയാന്‍ വരുന്നവര്‍ തന്നെ തിരിച്ചു നാണിച്ചു പോകുന്ന ഒരു അവസ്ഥയുണ്ട്.

അങ്ങനെയൊക്കെയുണ്ടായിട്ടുണ്ട്. ഇപ്പോഴും അമ്മയിലെ ഒരു സ്ഥാനം ശ്രീനിവാസന് കൊടുക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും കാരണം ഒന്ന് പറഞ്ഞു അടുത്തതിനു ന്യായം എന്ന് പറഞ്ഞാല്‍ നൂറ് ശതമാനം ന്യായം, എന്തെങ്കിലും ന്യായത്തിന് വിപരീതമായിയിട്ട് കണ്ടാല്‍ വെട്ടി നിരത്തും. അങ്ങനെയുള്ള ഒരാള്‍ക്ക് ഒരു ഭരണാധികാരിയായിട്ടു അല്ലേല്‍ ഒരു സംഘടന നയിച്ച്‌ കൊണ്ട് പോകാന്‍ പ്രയാസമായിരിക്കും'. മുകേഷ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X