അദ്ദേഹമാണ് എന്റെ മനസിലെ ഏക സൂപ്പര്‍സ്റ്റാര്‍, ഇഷ്ടതാരത്തെ കുറിച്ച് നടന്‍ മുകേഷ്‌

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടന്‍ മുകേഷ്. നായകനായും സഹനടനായുമൊക്കെ മുകേഷ് സിനിമകളില്‍ തിളങ്ങിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. ഒരുകാലത്ത് മലയാള സിനിമയില്‍ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളായിരുന്നു മുകേഷ്. നായകനായി അഭിനയിച്ച നടന്റെ സിനിമകളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.

കൂടാതെ മമ്മൂട്ടി, മോഹന്‍ലാല്‍ പോലുളള സൂപ്പര്‍താരങ്ങളുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നടന്‍ അഭിനയിച്ചു. മുകേഷിന്റെതായി പുറത്തിറങ്ങിയ ഹാസ്യകഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം നടന്‍ പ്രവര്‍ത്തിച്ചു. അഭിനേതാവ് എന്നതിലുപരി അവതാരകനായും മുകേഷ് തിളങ്ങി.

സിനിമകള്‍ക്കൊപ്പം ഇപ്പോള്‍

സിനിമകള്‍ക്കൊപ്പം ഇപ്പോള്‍ മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ് താരം. അതേസമയം തന്‌റെ മനസിലുളള ഏക സൂപ്പര്‍സ്റ്റാറിനെ കുറിച്ച് കൗമുദി മൂവീസിന്റെ ഒരു കുറിപ്പില്‍ മുകേഷ് പറഞ്ഞിരുന്നു. ധാരാളം സൂപ്പര്‍സ്റ്റാറുകളെ കണ്ടിട്ടുണ്ടെങ്കിലും അക്കൂട്ടത്തില്‍ തനിക്ക് എറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ ആയി തോന്നിയത് അദ്ദേഹമാണെന്നും മുകേഷ് പറയുന്നു.

രജനീകാന്തിനെ കുറിച്ചാണ്

രജനീകാന്തിനെ കുറിച്ചാണ് മുകേഷ് കുറിപ്പിലൂടെ മനസുതുറന്നത്. രജനീകാന്ത് എറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ എന്ന് പറയാനുളള കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്‌റെ മോശം സിനിമ പോലും നൂറ് ദിവസമോടുമെന്നതാണ് എന്ന് മുകേഷ് പറയുന്നു. സ്റ്റാറിനെ കാണാന്‍ വേണ്ടിയാണ് പോകുന്നത്. സിനിമയില്‍ കാണുന്ന ആളേ അല്ല രജനീകാന്ത്.

യഥാര്‍ത്ഥത്തില്‍ സിനിമയിലെ

യഥാര്‍ത്ഥത്തില്‍ സിനിമയിലെ സ്‌റ്റൈല്‍ മന്നന്‍ ജീവിതത്തില്‍ സാധാരണക്കാരനില്‍ സാധാരണക്കാരനാണ്. കഷണ്ടി തലയും നരച്ച താടിയും സാധാരണ വേഷവുമണിഞ്ഞ് മേക്കപ്പില്ലാതെയെ സിനിമയ്ക്ക് പുറത്ത് അദ്ദേഹത്തെ കാണാന്‍ സാധിക്കു. സൂപ്പര്‍ സ്റ്റാറുകളുടെ ഇടയില്‍ നിന്ന് രജനീകാന്തിനെ വേറിട്ട് നിര്‍ത്തുന്നതും ആ ലാളിത്യമാണ്. മുകേഷ് പറഞ്ഞു.

ബസ് കണ്ടക്ടറില്‍ നിന്നും

ബസ് കണ്ടക്ടറില്‍ നിന്നും തമിഴ് സൂപ്പര്‍താരമായി ഉയര്‍ന്ന താരം കൂടിയാണ് രജനീകാന്ത്. തുടക്ക കാലത്ത് ചെറിയ റോളുകളില്‍ തുടങ്ങി പിന്നീട് നായകവേഷങ്ങളില്‍ തിളങ്ങുകയായിരുന്നു താരം. കമല്‍ഹാസനൊപ്പം സഹനടനായി നിരവധി സിനിമകളിലാണ് രജനീകാന്ത് അഭിനയിച്ചത്. തുടര്‍ന്ന് മാസ് ചിത്രങ്ങളിലൂടെ സൂപ്പര്‍താരമായി ഉയരുകയായിരുന്നു.

രജനീകാന്ത് ചിത്രങ്ങളുടെ

രജനീകാന്ത് ചിത്രങ്ങളുടെ റിലീസുകള്‍ ഇപ്പോഴത്തെ പോലെ അന്നും ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരാണ് സ്‌റ്റൈല്‍ മന്നനുളളത്. സിനിമാരംഗത്ത് സൂപ്പര്‍സ്റ്റാര്‍ ആണെങ്കിലും ജീവിതത്തില്‍ ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. രജനിയുടെ വ്യക്തിത്വവും വസ്ത്രധാരണവുമെല്ലാം മിക്കപ്പോഴും മറ്റുളളവര്‍ക്കും മാതൃകയാവാറുണ്ട്. അതേസമയം അണ്ണാത്തെയാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്‌. വമ്പന്‍ താരനിരയാണ് അണ്ണാത്തെയില്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്‌.

Recommended Video

ദളപതിയില്‍ തുടങ്ങിയ സൗഹൃദം കാത്തുസൂക്ഷിച്ച് മമ്മൂക്ക | FilmiBeat Malayalam

കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X