രണ്ട് പേരെ മാത്രം വളര്‍ത്തികൊണ്ടുവന്നു,മറ്റു ചിലരെ മറന്നു, പ്രിയദര്‍ശനെ കുറിച്ച് മുകേഷ്‌

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി വിജയ സിനിമകള്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. പ്രിയദര്‍ശന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമകളാണ് പ്രിയദര്‍ശന്റെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അതേസമയം ഒരഭിമുഖത്തില്‍ പ്രിയദര്‍ശനെ കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

mukesh-priyadarshan

പ്രിയദര്‍ശനെ കുറിച്ച് മനസുതുറക്കുമ്പോള്‍ ഒരു പരാതി പങ്കുവെച്ചുകൊണ്ടാണ് മുകേഷ് നര്‍മ്മശൈലിയോടെ സംസാരിച്ചത്. മോഹന്‍ലാലിനെയും എംജി ശ്രീകുമാറിനെയുമൊക്കെ ഉയര്‍ത്തികൊണ്ട് വന്ന പ്രിയദര്‍ശന്‍ ചിലരെ കണ്ടില്ലെന്ന് നടിച്ചെന്ന് മുകേഷ് തമാശ രൂപേണ പറയുന്നു. പ്രിയദര്‍ശന്റെ നിരവധി സിനിമകളില്‍ മുന്‍പ് അഭിനയിച്ചിട്ടുളള താരമാണ് മുകേഷ്. ഇതില്‍ മോഹന്‍ലാല്‍ മുകേഷ് കൂട്ടുകെട്ടിന്റെ സിനിമകളായിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

മുകേഷിന്റെ വാക്കുകളിലേക്ക്: ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രിയദര്‍ശന്‍ വളരുന്നതിനോടൊപ്പം രണ്ട് പേരെകൂടി പ്രിയദര്‍ശന്‍ വളര്‍ത്തി അല്ലെങ്കില്‍ അങ്ങനെ ഒരു സാഹചര്യം ഒപ്പിച്ചുകൊടുത്തു. അതില്‍ ഒന്ന് മോഹന്‍ലാലും പിന്നെ എംജി ശ്രീകുമാറുമാണ്. അവരുടെ കഴിവ് മുന്നില്‍ കണ്ടുകൊണ്ടാകാം പ്രിയദര്‍ശന്‍ അതിന് ശ്രമിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ അതിനിടയില്‍ വിട്ടുപോയ ചില താരങ്ങളുണ്ട്. മുകേഷ് പറഞ്ഞു. അതേസമയം ഹാസ്യത്തിന് പ്രാധാന്യമുളള പ്രിയദര്‍ശന്‍ സിനിമകളിലാണ് മുകേഷും പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

മോഹന്‍ലാലും മുകേഷും മുഖ്യവേഷത്തില്‍ എത്തിയ പ്രിയദര്‍ശന്റെ ബോയിംഗ് ബോയിംഗ് എന്ന ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. തുടര്‍ന്ന് വന്ദനം, കാക്കക്കുയില്‍ പോലുളള മോഹന്‍ലാല്‍ മുകേഷ് ചിത്രങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിരുന്നു. പ്രിയദര്‍ശന്റെ നിരവധി സിനിമകളില്‍ മുന്‍പ് മുകേഷ് അഭിനയിച്ചിരുന്നു. പ്രിയദര്‍ശന്റെ എറ്റവും പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും പ്രധാന വേഷത്തില്‍ മുകേഷും എത്തുന്നുണ്ട്.

Recommended Video

Priyadarshan To Direct Randaamoozham? | രണ്ടാമൂഴം സംവിധാനം ചെയ്യുന്നത് ആര്? | FilmiBeat Malayalam

മോഹന്‍ലാല്‍ മുഖ്യവേഷത്തില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. മലയാളത്തില്‍ നായകനായും സഹനടനായുമൊക്കെ തിളങ്ങിയ താരമാണ് മുകേഷ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. മലയാളത്തിലെ മുന്‍നിര സംവിധായകരുടെയും പ്രൊഡക്ഷന്‍ ബാനറുകളുടെയുമെല്ലാം മുകേഷും അഭിനയിച്ചിരുന്നു.

Read more about: mukesh priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X