മക്കൾ തെലുങ്കരാണോ എന്ന് സംശയം; അന്നത്തോടെ ആ സംശയം തീർന്നു; മുകേഷ് പറയുന്നു

നടനും രാഷ്ട്രീയക്കാരനുമായി മലയാളികൾക്ക് സുപരിചിതനാണ് മുകേഷ്. മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയ താരങ്ങൾ കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് മുകേഷ് നായക നിരയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുന്നത്. ​ഗോഡ്ഫാദർ ഉൾപ്പെടെയുള്ള മലയാളത്തിൽ ചരിത്രമായ സിനിമകളിൽ നായകനാവാൻ മുകേഷിന് കഴിഞ്ഞു.

എന്നാൽ അക്കാലത്ത് തന്നെ സഹനടനായുള്ള വേഷങ്ങളും മുകേഷ് ചെയ്തിരുന്നു. മറ്റ് താരങ്ങളെ പോലെ മുകേഷ് പിൽക്കാലത്ത് താരമൂല്യമുള്ള നായക നടനായി നിലനിന്നതുമില്ല. എന്നാൽ സിനിനമകളിൽ സജീവ സാന്നിധ്യമായിരുന്നു മുകേഷ്.

ഇവരെക്കുറിച്ചുള്ള കഥകൾ ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ട്

സിനിമാ ലോകത്തെ അറിയാക്കഥകൾ‌ രസകരമായി പറയുന്നതിൽ മിടുക്കനുമാണ് മുകേഷ്. മോഹൻലാല‍ും മമ്മൂട്ടിയുമായും വരെ അടുത്ത സൗഹൃദമുള്ള മുകേഷ് ഇവരെക്കുറിച്ചുള്ള കഥകൾ ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ട്.

തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ പല കഥകളും അദ്ദേഹം ഇതിനകം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ചാണ് മുകേഷ് സംസാരിച്ചിരിക്കുന്നത്. ആദ്യ ഭാര്യ സരിതയിൽ പിറന്ന മക്കളുടെ ചെറുപ്പകാലത്തെ രസകരമായ ഒരു സംഭവമാണ് മുകേഷ് പങ്കുവെച്ചിരിക്കുന്നത്.

ഞാനൊരു ചാൻസ് കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ്

'എനിക്ക് രണ്ട് മക്കളാണ്, ശ്രാവൺ മുകേഷ്, തേജസ് മുകേഷ്. രണ്ട് പേർക്കും അന്ന് ചെറിയ പ്രായമാണ്. ഞങ്ങൾ കോഴിക്കോട് ഒരു ട്രിപ്പ് പോയി. ഞാനോടിക്കുന്നു'

'കൂടെ ഇവർ രണ്ട് പേരും. വേറെ ആരുമില്ല. ഇവരിൽ മലയാളി ബ്ലഡ് ആണോ സരിതയുടെ തെലുങ്ക് ബ്ലഡാണോ എന്നൊരു സംശയം തമാശ രൂപത്തിൽ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്'

'ഞാനൊരു ചാൻസ് കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ്. ഇവന്റെ ഈ സ്വഭാവം മലയാളിയുടേതാണോ എന്നൊക്കെ നോക്കി. ഒരു സ്ഥലത്തെത്തിയപ്പോൾ ഇളയവൻ തേജസ് എന്നോട് പറഞ്ഞു, എനിക്ക് ദാഹിക്കുന്നു എന്തെങ്കിലും വേണമെന്ന്. പെപ്സിയും കൊക്കകോളയുമാണ് ഇവരുടെ മെയിൻ ഐറ്റം'

തിരിച്ചു പോയി അത് വാങ്ങണമെന്ന് മക്കൾ

'അവർ പെപ്സി കഴിച്ചു. ഏകദേശം എറണാകുളത്തിന് അടുത്തെത്തിയപ്പോൾ തേജസ് പറഞ്ഞു അച്ഛാ കലക്കിയെന്ന്. എന്താണെന്ന് ചോദിച്ചപ്പോൾ പെപ്സിക്കൊപ്പം ഒരു കൂപ്പണുണ്ട്. അതെ കൊടുത്താൽ ഒരു പെപ്സി കൂടി കിട്ടും. തിരിച്ചു പോയി അത് വാങ്ങണമെന്ന് മക്കൾ'

'തിരിച്ചു പോവുന്ന ദൂരം, ഡീസൽ ചെലവ്, അതിനെടുക്കുന്ന സമയം ഇതൊന്നും പറഞ്ഞ് കൊടുത്തിട്ടും അവർക്കതൊന്നുമറിയേണ്ട. ഞങ്ങൾക്ക് കിട്ടിയ സമ്മാനം അത് ഞങ്ങൾക്ക് വേണമെന്ന്'

മലയാളികളുടെ ചില പൊതു സ്വഭാവങ്ങളെപറ്റി സംസാരിക്കവെ

'എനിക്ക് ദേഷ്യവും വിഷമവും സങ്കടവുമൊക്കെ വരേണ്ട സാഹചര്യത്തിൽ ഞാൻ പൊട്ടിച്ചിരിക്കുകയാണ്. രണ്ട് പേരും മലയാളികളാണ് എന്നതിനാലാണ് ഞാൻ ചിരിച്ചത്,' മുകേഷ് പറഞ്ഞതിങ്ങനെ. മലയാളികളുടെ ചില പൊതു സ്വഭാവങ്ങളെപറ്റി സംസാരിക്കവെയാണ് മുകേഷ് മക്കളുടെ കാര്യവും പരാമർശിച്ചത്.

ചില നടിമാർക്കൊപ്പം മുകേഷ് അഭിനയിക്കരുതെന്ന് സരിത ശഠിച്ചിരുന്നെന്നും

ആന്ധ്ര സ്വദേശിയായ സരിത മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1988 ലാണ് സരിതയും മുകേഷും വിവാ​ഹം കഴിക്കുന്നത്. എന്നാൽ 2011 ൽ ഇരുവരും വേർപിരിഞ്ഞു. മുകേഷിന്റെ മൂത്ത മകൻ ശ്രാവൺ 2018 ൽ കല്യാണം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

മുമ്പൊരിക്കൽ സരിത- മുകേഷ് വിവാഹ മോചനത്തെക്കുറിച്ച് മുകേഷിന്റെ അമ്മ വിജയകുമാരി സംസാരിച്ചിരുന്നു.

സരിത മുകേഷിനെ വലിയ തോതിൽ നിയന്ത്രിച്ചിരുന്നെന്നും അതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ഇവർ പറഞ്ഞു. ചില നടിമാർക്കൊപ്പം മുകേഷ് അഭിനയിക്കരുതെന്ന് സരിത ശഠിച്ചിരുന്നെന്നും നടന്റെ അമ്മ പറഞ്ഞു.

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X