For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് മാത്രമാണ് ഇപ്പോഴും പറയാനുള്ളത്; മുകേഷിന്റെ വിവാഹമോചനത്തെ കുറിച്ച് സരിതയുടെ പ്രതികരണം

  |

  മലയാളി പ്രേക്ഷകർ ഏറെ ഞെട്ടലോടെയാണ് നടനും എംഎൽഎയുമായ മുകേഷിന്റേയും മേതിൽ ദേവികയുടേയും വിവാഹമോചന വാർത്തയെ കുറിച്ച് കേട്ടത്. എട്ട് വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. മേതിൽ ദേവികയാണ് ബന്ധംവേർപിരിയുന്നതിനായി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമമാണ് ഇതു സംബന്ധമായ വാർത്ത ആദ്യം പുറത്ത് വിട്ടത്. എന്നാൽ പിന്നീട് ഇത് ശരിവെച്ച് മേതിൽ ദേവിക രംഗത്ത് എത്തുകയായിരുന്നു.

  സ്റ്റൈലൻ ലുക്കിൽ റിമ കല്ലിങ്കൽ, പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

  രാമന്റേയും സീതയുടേയും ആദ്യ സമാഗമം,മേതിൽ ദേവികയുടെ നൃത്തവീഡിയോ ചർച്ചയാവുന്നു

  വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ബന്ധം വേർപിരിയുന്നതെന്നും വിവാഹമോചനം വിവാദമാക്കേണ്ടെന്നും ദേവിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിവാഹമോചന ഹർജി നൽകിയത് തന്റെ ഭാഗത്ത് നിന്നാണെന്നും മുകേഷ് നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ലെന്ന് മേതിൽ ദേവിക പറഞ്ഞിരുന്നു. വേർപിരിയാനുളള തീരുമാനമെടുത്ത സന്ദർഭം വളരെ പ്രയാസകരമായ ഘട്ടമാണ്. സമാധാനപരമായി അത് മറികടക്കാൻ എല്ലാവരും അനുവദിക്കണമെന്നും മാധ്യമങ്ങളോട് അഭ്യർഥിച്ചിരുന്നു.

  നീയൊക്കെ എന്ത് നോക്കി നില്‍ക്കുവാണ്, മമ്മൂക്ക വഷളാക്കി, ആ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി മുകേഷ്

  മുകേഷ്- ദേവിക വിവാഹ മോചനം ചർച്ചയാവുകുമ്പോൾ നടന്റെ ആദ്യ ഭാര്യ സരിതയുടെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. മനോരമ ഓൺലൈനോടാണ് ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. മുകേഷ്- മേതിൽ ദേവിക വിവാഹമോചനത്തെ കുറിച്ച് ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്നാണ് സരിത പറയുന്നത്. താനുമായുളള ബന്ധം നിയമപരമായി പിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതെന്നും, അത് മാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നും നടി സരിത മനോരമ ഓൺലൈനോട് പറഞ്ഞു.

  2016 ൽ മുകേഷ് കൊല്ലത്ത് നിന്ന് നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കാനൊരുങ്ങിയപ്പോഴാണ് വിവാഹമോചനത്തെ കുറിച്ച് സരിത മൗനം വെടിഞ്ഞത്. മെയ് 15 ന് ദുബായിലെ മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. രൂക്ഷ വിമർശനമായിരുന്നു അന്ന് നടനും കുടംബത്തിനുമെതിരെ ഉന്നയിച്ചത്. സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്ത ക്രൂരനായ മനുഷ്യനാണ് മുകേഷ് എന്നായിരുന്നു സരിത പറഞ്ഞത്.വിവാഹം കഴിഞ്ഞ നാൾ മുതൽ തന്നെ ബുദ്ധിമുട്ടിക്കുകയായിരുന്നെന്നും നടി അന്ന് പറഞ്ഞിരുന്നു.

  പണത്തിനോട് ആർത്തിയുള്ളവരാണ് മുകേഷും സഹോദരിയും. തന്റെ മക്കളെ നോക്കാൻ സഹോദരിക്ക് ശമ്പളം നൽകണമെന്നു പോലും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒ മാധവനോടുള്ള ബഹുമാനം കൊണ്ടാണ് മൗനം പാലിച്ചത്. മക്കളെ പഠിപ്പിക്കാൻ സാമ്പത്തികമായി ഒരു സാഹയവും മുകേഷിൽ നിന്ന് ലഭിച്ചില്ല. നടിമാർക്ക് ശബ്ദം നൽകിയ സമ്പാദ്യം കൊണ്ടാണ് മക്കളെ പഠിപ്പിച്ചതെന്നും സരിത പറഞ്ഞിരുന്നു. നടനെതിരെ നിരവധി ആരോപണങ്ങളായിരുന്നു സരിത അന്ന് ഉന്നയിച്ചത്. ദേവിക- മുകേഷ് വിവാഹമോചന വാർത്ത പുറത്ത് വരുമ്പോൾ സരിതയുടെ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്.

  Methil Devika confirms & opens up on her divorce with Mukesh

  മൂത്തമകനെ എംബിബിഎസ് പഠത്തിനായി 10 വർഷം മുൻപാണ സരിത യുഎയിൽ എത്തിയത്. ശ്രാവൺ ബാബു, തേജസ് ബാബു എന്നിവരാണ് മക്കൾ. 1988 ലാണ് മുകേഷും സരിതയുമായുള്ള വിവാഹം നടക്കുന്നത്. സരിത സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു അത്. മലയാളം കൂടാതെ, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ 160 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും സജീവമായിരുന്നു. .ഒരു കൊച്ചുകഥ ആരും പറയാത്ത കഥ, സന്ദർഭം, കാതോടുകാതോരം, മുഹൂർത്തം 11.30, തനിയാവർത്തനം, സംഘം, കുട്ടേട്ടൻ, അമ്മക്കിളിക്കൂട് തുടങ്ങിയവയാണ് സരിതയുടെ മലയാളചിത്രങ്ങൾ

  Read more about: mukesh saritha
  English summary
  Mukesh's First Wife Saritha Reaction On Mukesh-Methil Devika Divorce Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X