മുന്‍ഭാര്യ സരിതയെ വിളിച്ചാല്‍ മുകേഷ് വരില്ലേ? ലിസിയെ അത്ഭുതപ്പെടുത്തി താരത്തിന്‍റെ മറുപടി
താരങ്ങളുടെ വിവാഹവും വിവാഹമോചനങ്ങളുമൊക്കെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. വിവാഹമോചനത്തിന് ശേഷവും സുഹൃത്തുക്കളായി കഴിയുന്ന താരങ്ങളുണ്ട്. മക്കളുടെ കാര്യങ്ങള്‍ക്കായി ഒരുമിക്കുന്ന ചിലരുമുണ്ട്. സരിതയില്‍ നിന്നും വിവാഹമോചനം നേടിയതിന് ശേഷമായിരുന്നു മുകേഷിന്റെ ജീവിതത്തിലേക്ക് മേതില്‍ ദേവികയെത്തിയത്. ഇവരുടെ വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളുമെല്ലാം അടുത്തിടെയും വൈറലായി മാറിയിരുന്നു. എണ്‍പതുകളിലെ താരങ്ങളുടെ സംഗമത്തിനിടയിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മുകേഷ് ഇപ്പോള്‍.
ലിസിയും സുമലതയുമായിരുന്നു എണ്‍പതുകളിലെ താരങ്ങളുടെ സമാഗമത്തിന് മുന്‍കൈ എടുത്തത്. ഹൈദരാബാദില്‍ വെച്ചായിരുന്നു കഴിഞ്ഞ തവണ ഇവരുടെ കൂടിക്കാഴ്ച നടന്നത്. തെന്നിന്ത്യന്‍ സിനിമാമേഖലയിലെ താരങ്ങളില്‍ മിക്കവരും ഗെറ്റ് റ്റുഗദറില്‍ പങ്കെടുക്കാറുണ്ട്. ചില താരങ്ങള്‍ പരിപാടിയുമായി സഹകരിക്കാറില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു ഇടയ്ക്ക് ഉയര്‍ന്നത്. മുകേഷ് ഈ പരിപാടിയില്‍ സജീവമായി പങ്കെടുത്തിരുന്നു. സരിതയെ പങ്കെടുപ്പിക്കുന്നതിന് മുന്‍പ് മുകേഷിനോട് ലിസി അഭിപ്രായം ചോദിച്ചിരുന്നു.

സരിതയെ ക്ഷണിച്ചു
7 വര്‍ഷം മുന്‍പ് 80 ലെ താരങ്ങളുടെ സമാഗമം നടത്തിയത് സുമലതയുടെ വീട്ടില്‍ വെച്ചായിരുന്നു. എണ്‍പതുകളില്‍ തിളങ്ങി നിന്നിരുന്ന താരങ്ങളിലൊരാളായ സരിതയേയും അന്ന് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. സംഘാടക സമിതിക്ക് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കിലും മുകേഷിനോട് കൂടി ചോദിച്ചതിന് ശേഷമേ അന്തിമ തീരുമാനം എടുത്തിരുന്നുള്ളൂ.
Recommended Video

മുകേഷിന്റെ തീരുമാനം
മുന്‍വര്‍ഷങ്ങളില്‍ ആ കൂട്ടായ്മയില്‍ പങ്കെടുത്തിരുന്നു മുകേഷ്. അദ്ദേഹത്തിന്റെ സജീവ സാന്നിധ്യത്തെക്കുറിച്ച് അറിയുന്ന ലിസിയുള്‍പ്പടെയുള്ളവര്‍ ഇതേക്കുറിച്ച് ചോദിക്കുകയായിരുന്നു. മുകേഷിനെ കൂടി പരിഗണിച്ചായിരുന്നു സരിതയെ പങ്കെടുപ്പിച്ചത്. മുകേഷ് എങ്ങനെയായിരിക്കും ഇതേക്കുറിച്ച് പ്രതികരിക്കുന്നതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. അദ്ദേഹം പോസിറ്റീവായാണ് പ്രതികരിച്ചത്.

മുകേഷ് പറഞ്ഞത്
എണ്‍പതുകളില്‍ അഭിനയിച്ച ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുമലത അംബരീഷിന്റെ വീട്ടില്‍ ഒത്തുചേരാന്‍ തീരുമാനിച്ചപ്പോള്‍ സരിതയെയും അതില്‍ പങ്കെടുപ്പിക്കണം എന്ന തീരുമാനം വന്നു. ഞാന്‍ നാല് വര്‍ഷവും ആ സംഘടനയില്‍ സജീവമായി നിന്നത് കൊണ്ട് ഫസ്റ്റ് പ്രിഫറന്‍സ് അവര്‍ എനിക്കാണ് നല്‍കിയതെന്ന് മുകേഷ് പറയുന്നു.

സരിതയെ വിളിച്ചാല്‍
സരിതയെ ഞങ്ങള്‍ വിളിച്ചാല്‍ മുകേഷ് വരുമോ?' എന്നായിരുന്നു ലിസി ഉള്‍പ്പടെയുള്ളവരുടെ ചോദ്യം. ഞാന്‍ പറഞ്ഞു എന്തായാലും സരിതയെ ക്ഷണിക്കണം. ഇത്തരം മീറ്റിങ്ങുകള്‍ എന്നേക്കാള്‍ നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് സരിതയെന്നും അത് കൊണ്ട് അവരെ ആ പ്രോഗ്രാമില്‍ മിസ് ചെയ്യരുതെന്നും ഞാന്‍ പറഞ്ഞു. ലിസിക്കൊക്കെ എന്റെ ആ മറുപടി ഒരു അത്ഭുതമായിരുന്നു.

മുകേഷ് വരാതിരിക്കുമോ
ഇനി സരിത വന്നാല്‍ മുകേഷിനു വരാതിരിക്കാനാണോ? എന്നും അവര്‍ സംശയിച്ചു. ഞാന്‍ അന്ന് ശ്യാമപ്രസാദിന്റെ ‘ഇംഗ്ലീഷ്' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ലണ്ടനില്‍ ആയിരുന്നു. "എന്നെ വിശ്വസിക്കാം എന്ത് പ്രതിസന്ധി വന്നാലും അതിനെ മറികടന്നു ഞാന്‍ പ്രോഗ്രാമില്‍ പങ്കെടുത്തിരിക്കും എന്ന പോസിറ്റീവ് മറുപടി അവര്‍ക്ക് ഉടനടി നല്‍കുകയും ചെയ്തു". മുകേഷ് പറയുന്നു.


Click it and Unblock the Notifications











