സുല്‍ഫത്ത് കെട്ടിയത് സിനിമ നടനെയല്ല, വക്കീലിനെയാണ്! ഫാമിലിമാന്‍ ആയ മമ്മൂട്ടിയെ കുറിച്ച് മുകേഷ്..!
മലയാള സിനിമയുടെ താരരാജാവാണെങ്കിലും കുടുംബത്തിന്റെ കാര്യത്തില്‍ സാധാരണക്കാരനാണ്. ഇക്കാര്യം പലപ്പോഴും അദ്ദേഹം തെളിയിച്ച് കഴിഞ്ഞിരുന്നു. നല്ലൊരു ഭര്‍ത്താവ്, അച്ഛന്‍ എന്നിങ്ങനെ പല റോളുകളിലും തിളങ്ങി നില്‍ക്കുന്ന മമ്മൂട്ടിയെ കുറിച്ച് നടന്‍ മുകേഷ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

മമ്മൂട്ടി ഒരു ഫാമിലിമാന്‍ ആണ്. ഷൂട്ട് കഴിഞ്ഞാല്‍ ഒരു മിനുറ്റ് പോലും നില്‍ക്കാതെ അപ്പോള്‍ തന്നെ വീട്ടിലേക്ക് പോവും. എറണാകുളത്ത് നിന്നും എത്ര ദൂരത്താണെങ്കിലും വീട്ടില്‍ പോയിട്ടേ ഭക്ഷണം കഴിക്കു. ഇനി കാശ്മീരിലോ മറ്റ് സ്ഥലങ്ങളിലോ വെച്ചാണ് ഷൂട്ടിംഗ് എങ്കില്‍ വൈകിട്ട് വീട്ടിലേക്ക് വിളിക്കും. സുഖവിവരങ്ങള്‍ക്കൊപ്പം വീടിന്റെ കതക് പൂട്ടിയോ, ജനല്‍ അടച്ചോ, എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ചോദിച്ച് കഴിഞ്ഞതിന് ശേഷം സമാധാനത്തോടെയാണ് അദ്ദേഹം ഉറങ്ങാന്‍ പോവാറുള്ളത്.
കുടുംബത്തോട് വളരെയധികം അറ്റാച്ചഡ് ആണല്ലോ എന്ന് മമ്മൂക്കയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയും പ്രസക്തമാണെന്ന് മുകേഷ് പറയുന്നു. നമ്മള്‍ ഒരു കാര്യം മാനിക്കണം. 'അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല..'

വക്കീലാകുമ്പോള്‍ ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടില്‍ വരും. സന്തോഷമായി ജീവിക്കാം. സിനിമാനടനായപ്പോള്‍ അതൊക്കെ മാറി. അതിനനുസരിച്ച് വേണം നാം പിന്നീട് ജീവിക്കാന്‍. അതുപോലെ ഒരു ചിന്ത അവര്‍ക്ക് കൊടുക്കരുതെന്നുമായിരുന്നു മമ്മൂക്ക പറഞ്ഞിരുന്നത്. കുടുംബബന്ധത്തിന്റെ അടിത്തറയില്‍ ഇതൊരു പ്രധാനകാര്യമാണെന്നും മുകേഷ് പറയുന്നു.


Click it and Unblock the Notifications











